For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: അഭിഷേക്- സായ് ഓപ്പണിങ്, സഞ്ജുവിനു ഡബിള്‍ റോള്‍!! ബംഗ്ലാദേശിലേക്ക് ഈ ടീം

ഐപിഎല്ലിനു പിന്നാലെ അന്താരാഷ്ട്ര മല്‍സരങ്ങളുടെ തിരക്കിലേക്കു കടക്കുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ട്, ബംഗ്ലാദേശ് പര്യടനങ്ങളാണ് വരും മാസങ്ങളില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ ടി20 പരമ്പര നടക്കാനിരിക്കുന്നത് ബംഗ്ലാദേശുമായിട്ടാണ്. ആഗസ്റ്റ് 26നാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യന്‍ ടീം അവരുടെ നാട്ടില്‍ കളിക്കുക. ഒരുപക്ഷെ പുതിയ ലുക്കിലുള്ള ഒരു ടീമിനെ തന്നെയാവും ഈ പരമ്പരയില്‍ ഇന്ത്യ അണിനിരത്തിയേക്കുക.

ABHISHEK SHARMA

കാരണം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകള്‍ക്കും ബംഗ്ലാദേശിനെതിരായ മൂന്നു ഏകദിനങ്ങള്‍ക്കും ശേഷമാണ് ഈ ടി20 പരമ്പര. അതുകൊണ്ടു തന്നെ പല സീനിയര്‍ കളിക്കാര്‍ക്കും ടി20യില്‍ ഇന്ത്യ വിശ്രമവും നല്‍കിയേക്കും. മുന്‍നിര താരങ്ങളെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുകയെങ്കില്‍ ടി20യിലെ ടീം എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ടോപ്പ് ത്രീയില്‍ മാറ്റം

അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയാണ്. ഈ സഖ്യം ക്ലിക്കാവുകയും ചെയ്തിരുന്നു. ആദ്യ രണ്ടു പരമ്പരകളിലും സഞ്ജു കസറിയപ്പോള്‍ അവസാനത്തേതില്‍ അഭിഷേകും മിന്നിച്ചു. എന്നാല്‍ ബംഗ്ലാദേശുമായി വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഓപ്പണിങ് കോമ്പിനേഷനില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കും.

സഞ്ജുവിനു പകരം മിന്നുന്ന ഫോമിലുള്ള യുവതാരം സായ് സുദര്‍ശനായിരിക്കും ഓപ്പണിങില്‍ എത്തുക. ഈ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി വലിയ റണ്‍വേട്ടയാണ് താരം നടത്തുന്നത്. 600 പ്ലസ് റണ്‍സുമായി ടോപ്‌സ്‌കോററുടെ ഓറഞ്ച് ക്യാപ്പും സായിക്കു സ്വന്തമാണ്. ഐപിഎല്ലിലെ പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ അദ്ദേഹത്തെ ടീമിലേക്കു വിൡക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അഭിഷേകും സായിയും ചേര്‍ന്നു ബംഗ്ലാദേശിനെതിരേ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം നമ്പറിലായിരിക്കും സഞ്ജു കളിച്ചേക്കുക. മാത്രമല്ല, സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഈ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ലഭിച്ചേക്കും. കഴിഞ്ഞ വര്‍ഷത്തെ സിംബാബ്‌വെ പര്യടനത്തിലും വൈസ് ക്യാപ്റ്റനായി സഞ്ജുവിനു നറുക്കുവീണിരുന്നു.

മധ്യനിരയില്‍ ഇവര്‍

ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ ടി20 പരമ്പരയില്‍ അദ്ദേഹം തീര്‍ച്ചയായും കളിക്കുകയും ചെയ്യും. ടീമിനെ നയിക്കുന്നതും സ്‌കൈ തന്നെയായിരിക്കും. തന്റെ ഏറ്റവും മികച്ച ബാറ്റിങ് പൊസിഷനായ നാലാം നമ്പറിലായിരിക്കും അദ്ദേഹം ബാറ്റ് വീശുക.

SANJU SURYA

അഞ്ചാമനായി യുവ ബാറ്റിങ് ഓള്‍റൗണ്ടര്‍ തിലക് വര്‍മയുണ്ടാവും. ടോപ്പ് ത്രീ മുതല്‍ ബാറ്റിങില്‍ എവിടെയും തിളങ്ങാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ വേണ്ടത്ര ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും തിലകിനെ ഇന്ത്യക്കു കൈവിടാന്‍ സാധിക്കില്ല.

അദ്ദേഹത്തിനു ശേഷം ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും കളിക്കുക. തൊട്ടുമുമ്പത്തെ ഏകദിന പരമ്പരയിലും കളിക്കുമെങ്കിലും ഹാര്‍ദിക്കിനു ടി20യില്‍ വിശ്രമം നല്‍കാനുള്ള സാധ്യത കുറവാണ്.

ബൗളിങ് ലൈനപ്പ്

ഇന്ത്യക്കു വേണ്ടി ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയുമാവും കളിക്കുന്നത്. ടി20യില്‍ നിന്നും ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത താരമാണ് അദ്ദേഹം. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനു ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും.

കുല്‍ദീപിന് മാത്രമല്ല, മറ്റൊരു സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെയും ഇന്ത്യ കളിപ്പിക്കാനിടയില്ല. പകരം അര്‍ഷ്ദീപ് സിങിനായിരിക്കും പേസ് ബൗളിങ് ദൗത്യം. കൂട്ടിനു പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയുമുണ്ടാവും.

ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ടി20 ടീം

അഭിഷേക് ശര്‍മ, സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ.

Story first published: Monday, May 26, 2025, 9:55 [IST]
Other articles published on May 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+