For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 13 പന്തില്‍ 2 വിക്കറ്റ്, സിറാജിനെക്കാള്‍ മിടുക്കനോ ആകാശ്? മഞ്ജരേക്കര്‍ പറയുന്നു

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലേക്ക് മത്സരം കടക്കുകയാണ്. ആദ്യ ദിവസം മഴമൂലം 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് 3 വിക്കറ്റിന് 107 റണ്‍സെന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും ആര്‍ അശ്വിന്‍ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. ഓപ്പണര്‍മാരായ സാക്കിര്‍ ഹസനെ ആകാശ് ദീപ് ഡെക്കിന് പുറത്താക്കിയപ്പോള്‍ ഷദ്മാന്‍ ഇസ്ലാമിനെ എല്‍ബിയിലും കുടുക്കി.

നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. ആദ്യ ദിനം ഭേദപ്പെട്ട നിലയില്‍ത്തന്നെ അവസാനിപ്പിക്കാന്‍ ബംഗ്ലാദേശിനായി. ബംഗ്ലാദേശ് ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നത് ആകാശ് ദീപാണ്. ഇന്ത്യയുടെ പേസ് നിരയുടെ പുതിയ പ്രതീക്ഷയായി വളരാന്‍ ആകാശ് ദീപിന് സാധിച്ചിരിക്കുകയാണ്. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന താരം മികച്ച വേഗവും നിലനിര്‍ത്തുന്നു. ഇപ്പോഴിതാ ആകാശിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.

മുകേഷ് കുമാറിനെക്കാള്‍ മികച്ചവന്‍

മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത് ആകാശ് ദീപ് മുകേഷ് കുമാറിനെക്കാള്‍ മികച്ചവനാണെന്നാണ്. 'ആകാശ് ദീപിന്റെ അരങ്ങേറ്റ മത്സരം മുതല്‍ നോക്കുക. മുകേഷ് കുമാറിനെക്കാള്‍ എത്രയോ മികച്ചവനാണവന്‍. ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പരിഗണിക്കേണ്ട പേസറാണ് ആകാശ് ദീപ്' എന്നാണ് സഞ്ജയ് പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് മികച്ച പേസര്‍മാരെ അത്യാവശ്യമാണ്. ആകാശ് ദീപിന് ഇന്ത്യ വിളി നല്‍കാന്‍ സാധ്യത കൂടുതലാണ്.

ആകാശിന്റെ പന്തുകളെ നേരിടാന്‍ പ്രയാസമാണെന്നും സഞ്ജയ് പറഞ്ഞു. 'ആകാശ് ലളിതമായാണ് കാര്യങ്ങളെ കാണുന്നത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഞാന്‍ പറയുന്നു വായുവില്‍ നേര്‍ ദിശയില്‍ സഞ്ചരിക്കുന്ന അവന്റെ പന്തുകളെ നേരിടുക പ്രയാസമാണ്. ഒരവസരവും തരാത്തെ ബൗളര്‍മാരിലൊരാളാണവന്‍. ഇടം കൈയന്‍മാര്‍ അവനെതിരേ പതറുന്നത് നിങ്ങള്‍ കാണുന്നതല്ലേ. വായുവില്‍ത്തന്നെ ചെറിയ സ്വിങ്ങും അവന്റെ പന്തുകള്‍ക്കുണ്ട്' സഞ്ജയ് പറഞ്ഞു.

aakash deep ind vs ban

ഇക്കോണമി കാത്ത് പന്തെറിയുന്നു

ടെസ്റ്റിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടുന്ന ബൗളറാണ് ആകാശ് ദീപ്. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന താരമാണ് ആകാശ് ദീപെന്ന് പറയാം. അതിവേഗ ബൗളറെന്ന് പറയാനാവില്ലെങ്കിലും തുടര്‍ച്ചയായി 140 ശരാശരിയില്‍ പന്തെറിയാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. മികച്ച സ്വിങ് കണ്ടെത്താനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ന്യൂബോളിലും ഓള്‍ഡ് ബോളിലും ഒരുപോലെ മികവ് കാട്ടാന്‍ ആകാശ് ദീപിന് സാധിക്കുമെന്നതാണ് ആകാശിന്റെ സവിശേഷത.

ആഭ്യന്തര ക്രിക്കറ്റിലും താരത്തിന്റെ പ്രകടനം വളരെ മികച്ചതാണ്. ദുലീപ് ട്രോഫിയില്‍ ഒരു മത്സരത്തില്‍ ഒമ്പത് വിക്കറ്റ് പ്രകടനം നടത്തിയാണ് ആകാശ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെടുത്തത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും വിക്കറ്റ് നേടാന്‍ പ്രയാസപ്പെട്ടപ്പോള്‍ രണ്ട് വിക്കറ്റുമായി ആകാശ് ദീപാണ് ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്നത്.

ഷമിയുടെ ഉത്തമ പകരക്കാരനോ?

മുഹമ്മദ് ഷമി ഇന്ത്യയുടെ സീനിയര്‍ പേസറാണ്. സ്വിങ് ചെയ്ത് വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള താരമാണ് ഷമി. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന ഷമി സമീപകാലത്തായി തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഷമി. എന്നാല്‍ ഷമിയുടെ പകരക്കാരനെ ഇന്ത്യ വളര്‍ത്തേണ്ട സമയമായിരിക്കുകയാണെന്ന് പറയാം.

ആകാശ് ദീപ് ഇതിന് പറ്റിയ ബൗളറാണ്. മുഹമ്മദ് സിറാജിനെക്കാളും മികച്ച ടെസ്റ്റ് ബൗളറായി വളരാന്‍ ആകാശ് ദീപിന് സാധിക്കും. അതിനുള്ള പ്രതിഭ ആകാശിനുണ്ട്. വളരാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, September 28, 2024, 7:51 [IST]
Other articles published on Sep 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+