For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഇന്ത്യ വെല്ലുവിളി ഏറ്റെടുക്കണം, ആദ്യം ബാറ്റ് ചെയ്യൂ; കാരണം ആകാശ് ചോപ്ര പറയുന്നു

ഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഡല്‍ഹിയില്‍ നടക്കാന്‍ പോവുകയാണ്. ഗ്വാളിയോറില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 127 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ 49 പന്ത് ബാക്കിനിര്‍ത്തിയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. കടന്നാക്രമിച്ച് കളിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അനായാസം ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് ജയിച്ച് മുന്നിലെത്തുകയും ചെയ്തു. രണ്ടാം ടി20യിലും ഇന്ത്യ വമ്പന്‍ ജയം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ ടോസ് നേടിയിട്ടും ഇന്ത്യ ആദ്യം ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. എന്നാല്‍ രണ്ടാം ടി20യില്‍ ഇന്ത്യ ടോസ് നേടിയാല്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ ആകാശ് ചോപ്ര.

ഇന്ത്യ വെല്ലുവിളി ഏറ്റെടുക്കണം

ഇന്ത്യക്ക് ശക്തമായ ബാറ്റിങ് കരുത്തും ബൗളിങ് കരുത്തുമുണ്ട്. യുവ ബൗളര്‍മാരടക്കം ഇന്ത്യക്കായി കളിക്കവെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യ മുന്നോട്ട് പോകണമെന്നും ആദ്യം ബാറ്റ് ചെയ്യാന്‍ തയ്യാറാവണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. 'പൊതുവേ മത്സരം ജയിക്കണമെന്നോ പരമ്പര നേടണമെന്നോയാണ് സ്വാഭാവികമായും ചിന്തിക്കുക. ചില സമയങ്ങളില്‍ മത്സരം വേഗത്തില്‍ ജയിക്കണമെന്നും ആഗ്രഹിക്കും. രണ്ട് അരങ്ങേറ്റക്കാരുമായി കളിച്ചിട്ടും ഇന്ത്യ ഏക പക്ഷീയമായ ജയമാണ് നേടിയത്.

അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ സ്വയം വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവണം. ഇന്ത്യന്‍ താരങ്ങള്‍ കരുത്തിനൊത്ത് ഉയര്‍ന്നാല്‍ അടുത്തെത്താന്‍ ആര്‍ക്കും സാധിക്കില്ല. അതുകൊണ്ടുതന്നെ സ്വയം വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവണം. ഉള്ളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം.

നായകന്‍ സൂര്യകുമാര്‍ യാദവ് ടോസ് നേടിയാല്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കണം. എതിര്‍ ടീമിനാണ് ടോസ് ലഭിക്കുന്നതെങ്കില്‍ അവര്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കും. അതുകൊണ്ടുതന്നെ ടോസിന് മുമ്പ് തന്നെ നമ്മള്‍ ആദ്യം ബാറ്റ് ചെയ്യാന്‍ പോവുകയാണെന്ന് താരങ്ങളോട് പറയണം' ആകാശ് ചോപ്ര പറഞ്ഞു.

sanju samson

ഇന്ത്യക്ക് 250ന് മുകളില്‍ സ്‌കോര്‍ നേടാം

ബംഗ്ലാദേശിന്റെ മോശം ബൗളിങ് പ്രകടനവും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മികവും കൂടി ചേരുമ്പോള്‍ ഇന്ത്യക്ക് 250ന് മുകളിലേക്ക് സ്‌കോര്‍ നേടാന്‍ സാധിക്കുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇന്ത്യ ആക്രമണോത്സക ക്രിക്കറ്റാവും കളിക്കുകയെന്നത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആദ്യ മത്സരത്തിലെ പ്രകടനത്തിലൂടെത്തന്നെ ഇന്ത്യ തങ്ങളുടെ നിലപാട് കാട്ടിയിട്ടുണ്ട്. രണ്ടാം മത്സരത്തിലും ഇത് തന്നെ ആവര്‍ത്തിക്കുമെന്നുറപ്പാണ്.

'ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയും ആദ്യ മത്സരത്തിലെ അതേ മനോഭാവത്തോടെ കളിക്കുകയും ചെയ്താല്‍ 225നും 250നും ഇടയില്‍ സ്‌കോര്‍ നേടാന്‍ സാധിക്കുമെന്ന് നിസംശയം പറയാം. കാരണം അതിന് കഴിവുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. മഞ്ഞ് വീഴ്ച വൈകുന്നേരം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ രണ്ടാമത് പന്തെറിയുമ്പോള്‍ അല്‍പ്പം നനഞ്ഞ പന്തായിരിക്കും.

എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇത് വലിയ കുഴപ്പമുണ്ടാവില്ല. ടോസ് നേടി വലിയ സ്‌കോര്‍ നേടാന്‍ സാധിക്കേണ്ടതായുണ്ട്. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും അതിനുള്ള ശ്രമമെങ്കിലും നടത്താന്‍ സാധിക്കണം' ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ടോസ് നേടിയാല്‍ ആദ്യം പന്തെറിഞ്ഞേക്കും

ഇന്ത്യയെ സംബന്ധിച്ച് പരമ്പര നേടുക എന്നതിനാണ് മുഖ്യ പരിഗണന. അതുകൊണ്ടുതന്നെ ടോസ് നേടിയാല്‍ ഇന്ത്യ ആദ്യം പന്തെറിയാനാണ് സാധ്യത. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് മഞ്ഞ് വീഴ്ചയുടെ പിന്തുണ പിച്ചിലുണ്ടാവും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ടോസ് ലഭിച്ചാല്‍ ബംഗ്ലാദേശിനെ ആദ്യം ബാറ്റിങ്ങിന് അയക്കാനാണ് സാധ്യത. ബംഗ്ലാദേശിന് ടോസ് ലഭിച്ചാല്‍ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കാനാണ് സാധ്യത കൂടുതലെന്ന് പറയാം.

Story first published: Wednesday, October 9, 2024, 11:29 [IST]
Other articles published on Oct 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+