For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജുവിന്റെ യഥാര്‍ഥ പ്രശ്‌നം 'കണ്ടുപിടിച്ചു'!! അതു നിര്‍ത്തണം, ചോപ്രയുടെ ഉപദേശം

ഗ്വാളിയോര്‍: ഇന്ത്യന്‍ ടീമിനോടൊപ്പം സഞ്ജു സാംസണിനു പലപ്പോഴും തിളങ്ങാന്‍ കഴിയാതെ പോവുന്നതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബംഗ്ലാദേശുമായുളള ആദ്യ ടി20 മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിനെക്കുറിച്ച്് സംസാരിക്കുകയായിരുന്നു ചോപ്ര. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച സഞ്ജു നന്നായി തന്നെ തുടങ്ങിയെങ്കിലും ഒരിക്കല്‍ക്കൂടി ഇതൊരു വലിയ സ്‌കോറാക്കി മാറ്റിയെടുക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

19 ബോളില്‍ ആറു ഫോറുകളടടക്കം 29 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. കണ്ണഞ്ചിപ്പിക്കുന്ന ചില ഷോട്ടുകള്‍ മല്‍സരത്തില്‍ സഞ്ജു കളിക്കുകയും ചെയ്തു. പക്ഷെ സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസിനെതിരേ ഒരു മോശം ഷോട്ട് കളിച്ച് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

SANJU SAMSON

സഞ്ജുവിന്റെ പ്രശ്‌നമെന്ത്?

സഞ്ജു സാംസണിന്റെ യഥാര്‍ഥ പ്രശ്‌നമായി ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചത് അദ്ദേഹം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ ഒരുപാട് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കാറുണ്ടെന്നതാണ്. സഞ്ജു സാംസണിന്റെ ഏറ്റവും വലിയ പ്രശ്‌നമായി എനിക്കു തോന്നിയിട്ടുള്ളത് അദ്ദേഹം ഒരുപാട് ഷോട്ടുകള്‍ കളിക്കാന്‍ തുനിയുന്നുവെന്നതാണ്.

ഈ തരത്തില്‍ നിരവധി ഷോട്ടുകള്‍ക്കു ശ്രമിച്ച് സഞ്ജു വിക്കറ്റും നഷ്ടപ്പെടുത്തുന്നു. സഞ്ജൂ, നിങ്ങള്‍ക്കു എങ്ങനെ ഇതു ചെയ്യാന്‍ കഴിയും? നിങ്ങള്‍ക്കു ഇതു നല്ലൊരു അവസരമാണ്. പക്ഷെ അതു നിങ്ങള്‍ വേണ്ടെന്നു വയ്ക്കുകയാണെന്നും ചോപ്ര വിലയിരുത്തി.

അസാധാരണ കഴിവ്

ഇന്ത്യന്‍ കുപ്പായത്തില്‍ ലഭിക്കാറുള്ള അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തുകയാണെങ്കിലും സഞ്ജു സാംസണ്‍ അസാധാരണ പ്രതിഭയുള്ള ക്രിക്കറ്റര്‍ തന്നെയാണെന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം.

സഞ്ജു സാംസണ്‍ തീര്‍ച്ചയായും വളരെയധികം അദ്ഭുതപ്പെടുത്തുന്ന, കഴിവുറ്റ താരം തന്നെയാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. സഞ്ജു റണ്‍സ് സ്‌കോര്‍ ചെയ്യുന്നതു കാണുമ്പോള്‍ ബാറ്റിങ് ഇത്ര എളുപ്പമാണോയെന്നു നമുക്കു തോന്നുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

സഞ്ജുവിന്റെ പ്രകടനം

തികച്ചും അപ്രതീക്ഷിതമായിട്ടാണ് ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു സാംസണിനു ഓപ്പണ്‍ ചെയ്യാനുള്ള അവസരം ലഭിച്ചത്. സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരൊന്നും തന്നെ ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമല്ല. അഭിഷേക് ശര്‍മ മാത്രമാണ് ഇന്ത്യന്‍ സംഘത്തിലെ ഏക സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍.

SANJU SAMSON

ഇതോടെയാണ് സഞ്ജുവിനെ ഓപ്പണിങ് സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്യാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. നേരത്തേ ദേീയ ടീമിനു വേണ്ടിയും ഐപിഎല്ലിലുമെല്ലാം അദ്ദേഹം ഈ റോളില്‍ അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ടി20യില്‍ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറായ 77 റണ്‍സ് സഞ്ജു കുറിച്ചതും അയര്‍ലാന്‍ഡിനെതിരേ ഓപ്പണറായി കളിച്ചപ്പോഴാണ്.

ബംഗ്ലാദേശുമായുള്ള ആദ്യ ടി20യില്‍ സഞ്ജു വളരെ പോസിറ്റീവായിട്ടു തന്നെയാണ് തുടങ്ങിയത്. പവര്‍പ്ലേയില്‍ ഗ്യാപ്പുകള്‍ കണ്ടെത്തി മികച്ച ഷോട്ടുകളിലൂടെ റണ്‍സ് കണ്ടെത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറെങ്കിലും ഈ മല്‍സരത്തില്‍ സഞ്ജു കുറിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഇതിനിടെയാണ് എട്ടാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ അദ്ദേഹം പുറത്തായത്. പുള്‍ ഷോട്ടിനു ശ്രമിച്ച സഞ്ജുവിനെ ഡീപ്പ് മിഡ് വിക്കറ്റില്‍ റിഷാദ് ഹുസൈന്‍ പിടികൂടുകയായിരുന്നു.

Story first published: Monday, October 7, 2024, 7:32 [IST]
Other articles published on Oct 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+