Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: 9 വര്‍ഷത്തെ കരിയര്‍, സഞ്ജു ഇനി എന്ന് പഠിക്കും? നിതീഷിനെ മാതൃകയാക്കൂ

ഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര അനായാസമായി ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 86 റണ്‍സിനും ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര ഉറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ യുവതാരങ്ങള്‍ മികച്ച പ്രകടനത്തോടെ തിളങ്ങുന്നതാണ് പരമ്പരയില്‍ കണ്ടത്. ഈ പരമ്പരയിലൂടെ അരങ്ങേറിയ നിതീഷ് കുമാര്‍ റെഡ്ഡി രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി മാച്ച് വിന്നറായി മാറിയിരിക്കുകയാണ്.

നാലാം നമ്പറിലിറങ്ങിയ നിതീഷ് 34 പന്തില്‍ 74 റണ്‍സെടുത്താണ് പുറത്തായത്. 4 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 217 സ്‌ട്രൈക്ക് റേറ്റിലാണ് നിതീഷ് കുമാറിന്റെ പ്രകടനം. എന്നാല്‍ ആരാധകര്‍ വലിയ പ്രതീക്ഷവെച്ച സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ആദ്യ മത്സരത്തില്‍ 29 റണ്‍സോടെ തിളങ്ങിയ സഞ്ജുവിന് രണ്ടാം മത്സരത്തില്‍ 10 റണ്‍സ് മാത്രമാണ് നേടാനായത്. 2015ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടും ഇതുവരെ മികവിനൊത്ത ഇന്നിങ്‌സ് ഇന്ത്യക്കായി കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.

പല യുവതാരങ്ങളും അരങ്ങേറ്റത്തില്‍ത്തന്നെ സഞ്ജുവിനെക്കാള്‍ മികച്ച പ്രകടനങ്ങളോടെ കൈയടി നേടുമ്പോഴും സഞ്ജു നിരാശപ്പെടുത്തുന്നു. സഞ്ജു ഇനിയും തെറ്റുകളില്‍ നിന്ന് പഠിച്ചിട്ടില്ലെന്നതാണ് വസ്തുത. നിതീഷ് കുമാറിന്റെ ഇന്നിങ്‌സില്‍ നിന്ന് സഞ്ജു പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

പതിയെ നിലയുറപ്പിച്ച ശേഷം ആക്രമണം

നിതീഷ് കുമാര്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത് പല സീനിയര്‍ താരങ്ങള്‍ക്കും മാതൃകയാക്കാവുന്ന രീതിയിലാണ്. ആദ്യത്തെ 11 പന്തില്‍ വെറും 12 റണ്‍സാണ് നിതീഷ് നേടിയത്. ഒരു ബൗണ്ടറി മാത്രമായിരുന്നു അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത്. എന്നാല്‍ ഇവിടുന്ന് നിതീഷ് ഗിയര്‍ മാറ്റി. പുറത്താവുമ്പോള്‍ 34 പന്തില്‍ നിന്ന് 74 റണ്‍സായിരുന്നു നിതീഷിന്റെ പേരിലുണ്ടായിരുന്നത്. പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്താനായിരുന്നു നിതീഷിന്റെ പദ്ധതി.

സഞ്ജു ഇത്തരമൊരു കാര്യം കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലെന്നതാണ് വസ്തുത. ആദ്യത്തെ കുറച്ച് പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കുകയാണ് വേണ്ടത്. സുനില്‍ ഗവാസ്‌ക്കറടക്കം ഇക്കാര്യം സഞ്ജുവിനോട് പറഞ്ഞിരുന്നെങ്കിലും സഞ്ജു ഇതെല്ലാം നിരസിക്കുകയാണ് ചെയ്തത്. തുടക്കം മുതലേ കടന്നാക്രമിക്കുന്നതിനോടൊപ്പം പിച്ചിനെ മനസിലാക്കി കളിക്കുകയെന്നതും വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ സഞ്ജു ഇത് ചെയ്യാത്തതാണ് എല്ലാ തിരിച്ചടികള്‍ക്കും കാരണം.

nitish kumar reddy ind vs ban

മോശം പന്തുകളെ കടന്നാക്രമിക്കുന്നു

സഞ്ജുവിനെപ്പോലെ സാഹസികമായ ഷോട്ടുകള്‍ക്ക് നിതീഷ് ശ്രമിക്കുന്നത് വളരെ കുറവാണ്. മോശം പന്തുകളില്‍ തന്റെ ടൈമിങ്ങിനെ വിശ്വസിച്ച് നിതീഷ് കളിക്കുന്നതാണ് രണ്ടാം ടി20യില്‍ കണ്ടത്. എന്നാല്‍ സഞ്ജു സാംസണ്‍ എല്ലാ പന്തുകളേയും ആക്രമിക്കുകയെന്ന നിലയിലാണ് കളിക്കാന്‍ ശ്രമിക്കുന്നത്. രണ്ടാം ടി20യില്‍ ആദ്യ ഓവറില്‍ സഞ്ജു രണ്ട് ബൗണ്ടറിയടക്കം നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ പിന്നീട് വിക്കറ്റ് തുലച്ചു.

ക്ഷമ കാട്ടാത്തത് സഞ്ജുവിന്റെ പ്രധാന പ്രശ്‌നമാണ്. എത്ര മികച്ച പന്തുകളേയും അതിര്‍ത്തി കടത്താനുള്ള ടൈമിങ്ങും ഫിറ്റ്‌നസും സഞ്ജുവിന് കൈമുതലായുണ്ട്. എന്നാല്‍ അതിനായി ക്ഷമ കാട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ദൗര്‍ഭാഗ്യവശാല്‍ യുവതാരങ്ങളുടെ അത്ര പോലും ക്ഷമ കാട്ടാന്‍ സഞ്ജു തയ്യാറാവുന്നില്ല. ഒമ്പത് വര്‍ഷത്തിലേറെയായിട്ടും സഞ്ജു തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നേറാന്‍ ശ്രമിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

കൃത്യമായ ഗെയിം പ്ലാന്‍ സഞ്ജുവിനില്ല

കൃത്യമായ പദ്ധതികളോടെ കളിക്കാനിറങ്ങുന്ന ശീലം സഞ്ജുവിനില്ല. ഇക്കാര്യം താരം തന്നെ നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. തന്റെ കരുത്തില്‍ വിശ്വസിച്ച് കളിക്കുകയെന്നത് മാത്രമാണ് സഞ്ജുവിന്റെ രീതി. കടന്നാക്രമിച്ച് കളിക്കുമ്പോള്‍ ഭാഗ്യം തുണക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും സഞ്ജുവിന് കൂട്ട് ഭാഗ്യക്കേടാണ്.

അതുകൊണ്ടുതന്നെ ശൈലിയെക്കുറിച്ച് കൃത്യമായ പദ്ധതി സഞ്ജുവിന് അത്യാവശ്യമാണ്. നിതീഷ് കുമാറിനടക്കം പല യുവതാരങ്ങളും മികച്ച പദ്ധതികളോടെ കളിക്കവെ സഞ്ജുവും ഇത് മാതൃകയാക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Thursday, October 10, 2024, 15:28 [IST]
Other articles published on Oct 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+