മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ സര്‍പ്രൈസുകളില്ലാതെയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളായി ആകാശ് ദീപും യഷ് ദയാലും ഇടം നേടിയിട്ടുണ്ട്. സര്‍ഫറാസ് ഖാനും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
ചേതേശ്വര്‍ പുജാരക്ക് പകരം ശുബ്മാന്‍ ഗില്ലും അജിന്‍ക്യ രഹാനെക്ക് പകരം കെ എല്‍ രാഹുലുമെന്ന തീരുമാനത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്തിക്കഴിഞ്ഞു. ബംഗ്ലാദേശ് പരമ്പരയിലും ഇവര്‍ക്കാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. പാകിസ്താനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചെത്തുന്ന ബംഗ്ലാദേശിനെ ഇന്ത്യ ഭയക്കേണ്ടതായുണ്ട്. ഇന്ത്യ ശക്തമായ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും ചില ദൗര്‍ബല്യങ്ങള്‍ ടീമിലുണ്ടെന്ന് തന്നെ പറയാം. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഓസീസ് പരമ്പര മുന്നില്‍ കണ്ടില്ലേ?
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നേട്ടം ഇന്ത്യക്ക് വലിയ കാര്യമല്ല. ഇന്ത്യയില്‍ അടുത്തൊന്നും ടെസ്റ്റ് പരമ്പര തോല്‍ക്കാത്ത ഇന്ത്യയെ വീഴ്ത്താന്‍ ബംഗ്ലാദേശിന് കരുത്തുണ്ടെന്ന് പറയാനാവില്ല. ഇന്ത്യ ബംഗ്ലാദേശ് പരമ്പരയെ കാണേണ്ടത് ഓസ്‌ട്രേലിയന്‍ പരമ്പരക്ക് മുന്നോടിയായുള്ള മുന്നൊരുക്കമെന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ ഓസീസ് പരമ്പരയ്ക്ക് പരിഗണിക്കേണ്ട താരങ്ങളെക്കൂടി ഉള്‍പ്പെടുത്തി ബംഗ്ലാദേശിനെതിരേ ഇറങ്ങണമായിരുന്നു.
ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ കൂടുതല്‍ ബാറ്റ്‌സ്മാന്‍മാരെയും ബൗളര്‍മാരേയും ഇന്ത്യക്കാവശ്യമാണ്. സര്‍ഫറാസ് ഖാനെ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ കളിപ്പിക്കാന്‍ സാധ്യതയില്ല. ദ്രുവ് ജുറേലിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞത് മണ്ടന്‍ തീരുമാനമായി. ഓസ്‌ട്രേലിയയില്‍ സര്‍ഫറാസിന്റെ അതിവേഗ റണ്‍സുയര്‍ത്തല്‍ ശൈലി വലിയ ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ ദ്രുവ് ജുറേല്‍ വളര്‍ത്താന്‍ ഇന്ത്യ തയ്യാറാവണമായിരുന്നു.

ശ്രേയസ് അയ്യരെ തഴഞ്ഞത് മണ്ടത്തരം
ശ്രേയസ് അയ്യരെ ഇന്ത്യ പിന്തുണക്കണമായിരുന്നു. മികച്ച റെക്കോഡുള്ള താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമുണ്ട്. ഇന്ത്യ ശ്രേയസിനെ തീര്‍ത്തും തഴയുന്നത് മണ്ടത്തരമാണ്. കാരണം കെ എല്‍ രാഹുലിനെ അമിതമായി വിശ്വസിക്കാനാവില്ല. സമീപകാലത്തായി പരിക്ക് വേട്ടയാടുന്ന താരമാണ് രാഹുല്‍. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന രാഹുലിനെ രഹാനെക്ക് പകരക്കാരനായി വളര്‍ത്തുമ്പോള്‍ പ്രശ്‌നങ്ങളേറെയാണ്.
ബാക്കപ്പായി ശ്രേയസ് അയ്യരെക്കൂടി ഇന്ത്യ പരിഗണിക്കേണ്ടതായിരുന്നു. ശ്രേയസ് അയ്യരെ തഴഞ്ഞ് ഇന്ത്യ മുന്നോട്ട് പോകുന്നത് മികച്ച നീക്കമല്ല. ക്ലാസിക് താരമായ ശ്രേയസ് മികച്ച ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. അതുകൊണ്ടുതന്നെ ശ്രേയസ് അയ്യരെ ഇന്ത്യ ബംഗ്ലാദേശ് പരമ്പരയില്‍ പരിഗണിച്ച് ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരക്ക് മുന്നോടിയായി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണമായിരുന്നു. ശ്രേയസിനെ തഴഞ്ഞത് മണ്ടത്തരമായിപ്പോയി.
പേസ് ബാക്കപ്പ് ആര്?
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് മികച്ച പേസര്‍മാരെ അത്യാവശ്യമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരുടെ സ്ഥാനത്തില്‍ ചോദ്യമില്ല. ഓസ്‌ട്രേലിയക്കെതിരേ ഇവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പാണ്. എന്നാല്‍ ബാക്കപ്പ് പേസറെ ഇന്ത്യ ബംഗ്ലാദേശ് പരമ്പരയിലൂടെത്തന്നെ വളര്‍ത്താന്‍ ശ്രമിക്കണമായിരുന്നു. ആകാശ് ദീപ്, യഷ് ദയാല്‍ എന്നിവരെയാണ് ഇന്ത്യ ബംഗ്ലാദേശ് പരമ്പരയില്‍ പരിഗണിച്ചത്. എന്നാല്‍ ഇവര്‍ക്ക് ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ് തുടങ്ങിയ വളരാന്‍ ശേഷിയുള്ള താരങ്ങളെ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ടീമിലേക്ക് പരിഗണിക്കണം. ഇവരെ ബംഗ്ലാദേശ് പരമ്പരയില്‍ ഉള്‍പ്പെടുത്തി വളര്‍ത്താന്‍ അവസരമൊരുക്കാത്തത് മണ്ടന്‍ തീരുമാനമാണെന്ന് പറയാം.
ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യഷ് ദയാല്‍