കാണ്‍പൂര്‍: ഇന്ത്യ vs ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മൈതാനം പൂര്‍ണ്ണമായും മൂടിയ നിലയിലാണ്. ഇന്ന് രാവിലെ മഴ അല്‍പ്പം മാറി നിന്നെങ്കിലും വെളിച്ചക്കുറവ് പ്രശ്‌നമായി. ഇടക്കിടെ ചാറ്റല്‍ മഴയും എത്തിയതോടെ രണ്ടാം ദിനം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ഒന്നാം ദിനം തന്നെ മഴ ഭീഷണി നിലനിന്നിരുന്നു. ആദ്യ ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം ശക്തമായ മഴയെത്തിയതിനാല്‍ 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. ഒന്നാം ദിനം കളനിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് 3 വിക്കറ്റിന് 107 റണ്‍സെന്ന നിലയിലാണ്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മത്സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. എന്തായാലും ഇന്ത്യയുടെ ഡബ്ല്യുറ്റിസി ഫൈനല്‍ മോഹത്തിലേക്കടുപ്പിക്കുന്ന നിര്‍ണ്ണായക വിജയമാണ് മഴ നശിപ്പിച്ചതെന്ന് പറയാം.
ആദ്യ ദിനം മഴയെത്തുടര്‍ന്ന് 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം അവസാനിപ്പിച്ചപ്പോള്‍ മൂന്ന് വിക്കറ്റിന് 107 റണ്‍സെന്ന നിലയിലാണ്. മൊമിനുല്‍ ഹഖ് (40) മുഷ്ഫിഖര്‍ റഹീം എന്നിവരാണ് (6) ക്രീസില്‍. രണ്ടാം ദിനം മത്സരം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്നതാണ് കണ്ടറിയേണ്ടത്.

മഴയെത്തുടര്‍ന്ന് മത്സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ആദ്യ ദിനം ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് വീഴ്ത്താനായത്. ശക്തമായ പേസ് നിരയില്‍ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചില്ല. ആകാശ് ദീപ് രണ്ട് വിക്കറ്റും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. 24 പന്ത് നേരിട്ടിട്ടും ഒരു റണ്‍സ് പോലും നേടാനാവാതെയാണ് സാക്കിര്‍ ഹസന്‍ മടങ്ങിയത്. ആകാശ് ദീപിനാണ് വിക്കറ്റ്.
സ്ലിപ്പില്‍ യശ്വസി ജയ്‌സ്വാള്‍ ഗംഭീര ക്യാച്ചില്‍ പുറത്താക്കുകയായിരുന്നു. ഷദ്മാന്‍ ഇസ്ലാം 24 റണ്‍സെടുത്ത് നില്‍ക്കവെ ആകാശ് ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ 31 റണ്‍സോടെ പതിയെ നിലയുറപ്പിക്കവെ ആര്‍ അശ്വിന്‍ എല്‍ബിയില്‍ കുടുങ്ങി. രണ്ടാം ദിനം മത്സരം നടക്കുമോയെന്നത് കണ്ടറിയാം. ആദ്യ മത്സരം 280 റണ്‍സിന് ഇന്ത്യ ജയിച്ചതിനാല്‍ രണ്ടാം മത്സരം സമനിലയായാലും ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കും.