For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ജയിച്ചെങ്കിലും ഇന്ത്യ ഹാപ്പിയല്ല! ഈ പ്രശ്‌നങ്ങള്‍ വലിയ ഭീഷണി; പരിഹാരം വേണം

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. 280 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ നാണംകെടുത്തിയത്. ആതിഥേയരായ ഇന്ത്യ 515 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നില്‍ വെച്ചപ്പോള്‍ 234 റണ്‍സാണ് ബംഗ്ലാദേശിന് നേടാനായത്. ആര്‍ അശ്വിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് വമ്പന്‍ ജയം നേടിക്കൊടുത്തത്. ആദ്യ ഇന്നിങ്‌സില്‍ 113 റണ്‍സെടുത്ത അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുമായി തിളങ്ങി.

ഈ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. പാകിസ്താനെ വൈറ്റ് വാഷ് ചെയ്ത ആത്മവിശ്വാസത്തിലെത്തിയ ബംഗ്ലാദേശിന് തല താഴ്ത്തി മടങ്ങേണ്ടി വന്നുവെന്ന് പറയാം. ഒന്നര ദിവസം ബാക്കി നിര്‍ത്തിയാണ് ബംഗ്ലാദേശ് തോല്‍വി സമ്മതിച്ചത്. രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലെ ജയിച്ചതോടെ ഇന്ത്യ പരമ്പര കൈവിടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. എന്നാല്‍ ആദ്യ മത്സരത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വിരാട് കോലിയുടെ മോശം ഫോം

ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം വിരാട് കോലിയുടെ മോശം ഫോമാണ്. ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനായ വിരാട് കോലിക്ക് രണ്ട് ഇന്നിങ്‌സിലും തിളങ്ങാനായില്ല. ആദ്യ ഇന്നിങ്‌സില്‍ 6 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 17 റണ്‍സിനുമാണ് കോലി മടങ്ങിയത്. വലിയ സ്‌കോര്‍ നേടാന്‍ കോലിക്ക് സാധിക്കുന്നില്ല. ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കുന്നു. അതുകൊണ്ടുതന്നെ വിരാട് കോലിയുടെ പ്രകടനം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു.

ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിക്കാത്ത പക്ഷം ഇന്ത്യക്ക് വലിയ ടൂര്‍ണമെന്റുകളില്‍ തിരിച്ചടി നേരിട്ടേക്കും. ഒന്നാം ടെസ്റ്റ് ഒരുവശത്ത് പുരോഗമിക്കുമ്പോള്‍ വിരാട് കോലി നെറ്റ്‌സ് പരിശീലനമടക്കം നടത്തി ഫോം വീണ്ടെടുക്കാന്‍ കഠിനമായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്തായാലും കോലി ഫോം കണ്ടെത്തി തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. കോലിയുടെ മോശം ഫോം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു.

virat kohli

ഗില്ലിന്റേയും രാഹുലിന്റേയും സ്ഥിരത

ശുബ്മാന്‍ ഗില്‍ ബംഗ്ലാദേശ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഡെക്കിന് പുറത്തായ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ 119 റണ്‍സോടെയാണ് കസറിയത്. എന്നാല്‍ ഗില്ലിന്റെ കണക്കുകളിലേക്ക് വരുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. മൂന്നാം നമ്പറിലേക്കെത്തിയ ശേഷം കളിച്ച ടെസ്റ്റിലെ ഗില്ലിന്റെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ വളരെ മോശം റെക്കോഡാണ് അദ്ദേഹത്തിനുള്ളത്.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഗില്‍ മികവ് കാട്ടുന്നുണ്ട്. ചേതേശ്വര്‍ പുജാരയുടെ മൂന്നാം നമ്പര്‍ സീറ്റ് ഗില്‍ ഇനി അല്‍പ്പകാലം അടക്കി ഭരിക്കുമെന്ന് തന്നെ പറയാം. ഗില്ലിന്റെ സ്ഥിരത ഇന്ത്യക്ക് തലവേദനയുയര്‍ത്തുന്ന കാര്യമാണ്. മധ്യനിരയില്‍ അജിന്‍ക്യ രഹാനെക്ക് പകരം കെ എല്‍ രാഹുലിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. രാഹുലിന്റെ പ്രശ്‌നവും സ്ഥിരതക്കുറവാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ രക്ഷകനാവുന്നതില്‍ രാഹുലും പിന്നോട്ടാണ്. ഇത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു.

പ്രതീക്ഷക്കും വകുപ്പുണ്ട്

ചില നിരാശയോടൊപ്പം ഇന്ത്യക്ക് കരുത്താവുന്ന ചില കാര്യങ്ങളും നടന്നിട്ടുണ്ട്. അതിലൊന്നാമത്തെ കാര്യം റിഷഭ് പന്തിന്റെ തിരിച്ചുവരവാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് റിഷഭ് പന്ത് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സെഞ്ച്വറിയടക്കം നേടി കസറാന്‍ റിഷഭ് പന്തിന് സാധിച്ചു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയടക്കം വരാനിരിക്കെ ഇതെല്ലാം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

പേസ് നിരയില്‍ ജസ്പ്രീത് ബുംറ പഴയ മികവ് തുടരുന്നതും ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് കരുത്ത് പകരുന്ന കാര്യങ്ങളാണ്. ആകാശ് ദീപിന്റെ ബൗളിങ്ങും ഇന്ത്യക്ക് കൂടുതല്‍ ശക്തി പകരുന്നു.

Story first published: Sunday, September 22, 2024, 14:21 [IST]
Other articles published on Sep 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+