Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: പുജാരക്കും ശ്രേയസിനും ഫിഫ്റ്റി, മിന്നിച്ച് റിഷഭ്, ഇന്ത്യ ഭേദപ്പെട്ട നിലയില്‍

1

ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലവില്‍. കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ 6 വിക്കറ്റിന് 278 എന്ന നിലയിലാണ്. ശ്രേയസ് അയ്യര്‍ (82*) ക്രീസിലുണ്ട്. ചേതേശ്വര്‍ പുജാരയും (90) ഇന്ത്യക്കായി ഫിഫ്റ്റി നേടി. റിഷഭ് പന്തും (46) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മെഹതി ഹസന്‍ മിറാസ് രണ്ടും ഖാലിദ് അഹമ്മദ് ഒരു വിക്കറ്റും നേടി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. തുടക്ക് മുതല്‍ ആക്രമണ ശൈലി ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കാട്ടി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 41 റണ്‍സെത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

മോശം ഷോട്ട് കളിച്ച് യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. 40 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 20 റണ്‍സെടുത്ത ഗില്‍ തയ്ജുല്‍ ഇസ്ലാമിനെ സ്വീപ് ഷോട്ടിന് ശ്രമിച്ചപ്പോള്‍ ഗ്ലൗസില്‍ കൊണ്ട് പന്തുയര്‍ന്നു. യാസിര്‍ അലിക്ക് അനായാസ ക്യാച്ച്.

അധികം വൈകാതെ ഓപ്പണറും നായകനുമായ കെ എല്‍ രാഹുലിനെയും ഇന്ത്യക്ക് നഷ്ടമായി. 54 പന്തുകള്‍ നേരിട്ട് 3 ബൗണ്ടറി ഉള്‍പ്പെടെ 22 റണ്‍സെടുത്ത രാഹുലിനെ ഖാലിദ് അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിനെ ബൗണ്ടറി കടത്താനുള്ള രാഹുലിന്റെ ശ്രമം സൈഡ് എഡ്ജില്‍ തട്ടി പ്ലേ ഡൗണില്‍ കലാശിക്കുകയായിരുന്നു.

1

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയാണ് വിരാട് കോലി ക്രീസിലേക്കെത്തിയെങ്കിലും നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ 1 റണ്‍സെടുത്ത കോലിയെ തയ്ജുല്‍ ഇസ്ലാം എല്‍ബിയില്‍ കുടുക്കുകയായിരുന്നു. തയ്ജുലിന്റെ പന്തിലെ അപ്രതീക്ഷിത ടേണ്‍ കോലിക്ക് കൃത്യമായി മനസിലാക്കാവാനെ പോയതോടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

കോലി തീരുമാനം റിവ്യൂ ചെയ്‌തെങ്കിലും തേര്‍ഡ് അംപയറുടെ പരിശോധനയില്‍ വിക്കറ്റാണെന്ന് വ്യക്തമാവുകയായിരുന്നു. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറിക്ക് പിന്നാലെയാണ് കോലിയുടെ ഫ്‌ളോപ്പ് ഷോ.

വന്‍ തകര്‍ച്ചയിലേക്ക് ഇന്ത്യ പോകുമെന്ന് തോന്നിച്ചെങ്കിലും ചേതേശ്വര്‍ പുജാരയുടെയും റിഷഭ് പന്തിന്റെയും കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്തായി. അതിവേഗത്തില്‍ ബാറ്റുവീശിയ റിഷഭ് 45 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് നേടി മടങ്ങി.

മെഹതി ഹസന്‍ മിറാസിന്റെ പന്തില്‍ ബാക് ഫൂട്ട് ഷോട്ടിന് ശ്രമിച്ച റിഷഭിന് പിഴച്ചു. പന്ത് സൈഡ് എഡ്ജായി നേരെ സ്റ്റംപിലേക്ക്. 102.22 സ്‌ട്രൈക്കറേറ്റില്‍ കളിച്ച റിഷഭിന്റെ ഇന്നിങ്‌സ് ദൗര്‍ഭാഗ്യകരമായി അവസാനിക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് റിഷഭും പുജാരയും ചേര്‍ന്ന് സൃഷ്ടിച്ചത്. പിന്നീടൊത്തുചേര്‍ന്ന ശ്രേയസ് അയ്യര്‍-പുജാര കൂട്ടുകെട്ട് നിലയുറപ്പിച്ചതോടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. പുജാരയെ കീപ്പര്‍ നൂറുല്‍ ഹസനും ശ്രേയസിന്റെ അനായാസ ക്യാച്ച് ഇബാദോത്ത് ഹൊസൈന്‍ വിട്ടുകളഞ്ഞതും ഇന്ത്യക്ക് അനുഗ്രഹമായി.

ഇതിനിടെ ഇബാദോത്ത് ഹൊസൈന്റെ പന്ത് ശ്രേയസ് അയ്യരുടെ സ്റ്റംപില്‍ കൊണ്ടു. എന്നാല്‍ വെയ്ല്‍സ് വീഴാത്തതിനാല്‍ ശ്രേയസ് ഭാഗ്യത്തിന് രക്ഷപെടുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പുജാരയെ ഇന്ത്യക്ക് നഷ്ടമായി.

203 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറി ഉള്‍പ്പെടെ 90 റണ്‍സെടുത്ത പുജാരയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന് തയ്ജുല്‍ ഇസ്ലാമാണ് അവസാനമിട്ടത്. തയ്ജുലിന്റെ പന്തില്‍ പുജാരക്ക് ടൈമിങ് തെറ്റിയപ്പോള്‍ സ്റ്റംപ് തെറിച്ചു. ശ്രേയസുമൊത്ത് 149 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് പുജാരയുടെ മടക്കം.

1

പിന്നാലെയെത്തിയ അക്ഷര്‍ പട്ടേലിന്റെ ബാറ്റിലുരസി അപ് ഫീല്‍ഡറിന്റെ കൈയില്‍ പന്തെത്തി. ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് വിളിച്ചില്ല. എന്നാല്‍ റിവ്യൂ ചെയ്യാന്‍ തയ്യാറാകാതിരുന്ന ബംഗ്ലാദേശ് നിര്‍ണ്ണായക വിക്കറ്റാണ് നഷ്ടപ്പെടുത്തിയത്.

അക്ഷര്‍ ലഭിച്ച അവസരത്തിലെല്ലാം റണ്‍സുയര്‍ത്തി. ആദ്യ ദിനത്തിന്റെ അവസാന പന്തില്‍ അക്ഷറിനെ (25 പന്തില്‍ 13) മെഹതി ഹസന്‍ എല്‍ബിയില്‍ കുരുക്കി. ഇതോടെ ആദ്യ ദിനം ആറ് വിക്കറ്റ് 278 എന്ന നിലയിലാണ് ഇന്ത്യ അവസാനിപ്പിച്ചത്.

പ്ലേയിങ് 11: ഇന്ത്യ- കെ എല്‍ രാഹുല്‍ (c), ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്

ബംഗ്ലാദേശ്- സക്കീര്‍ ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, യാസിര്‍ അലി, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍ (c), ലിറ്റന്‍ ദാസ്, നൂറുല്‍ ഹസന്‍, മെഹതി ഹസന്‍ മിറാസ്, തയ്ജുല്‍ ഇസ്ലാം, ഖലീദ് അഹമ്മദ്, ഇബാദത്ത് ഹൊസൈന്‍.

Story first published: Wednesday, December 14, 2022, 8:05 [IST]
Other articles published on Dec 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+