For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്, ഇന്ത്യയുടെ സര്‍വാധിപത്യം; കൂറ്റന്‍ സ്‌കോറിലേക്ക്

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ സര്‍വാധിപത്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 376 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 149 റണ്‍സില്‍ പുറത്തായി. 227 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്.

യശ്വസി ജയ്‌സ്വാള്‍ (10), രോഹിത് ശര്‍മ (5), വിരാട് കോലി (13) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഏഴ് വിക്കറ്റ് ശേഷിക്കെ 308 റണ്‍സിന്റെ ലീഡ് നിലവില്‍ ഇന്ത്യക്കുണ്ട്. ശുബ്മാന്‍ ഗില്ലും (33) റിഷഭ് പന്തുമാണ് (12) ക്രീസില്‍. രണ്ടാം ദിനം തന്നെ മത്സരത്തില്‍ സര്‍വാധിപത്യം നേടാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്‌

ഇന്ത്യയുടെ 376 റണ്‍സ് എന്ന സ്‌കോറിന് മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനെ തുടക്കം മുതലേ ഇന്ത്യന്‍ ബൗളര്‍മാര്‍ ഞെട്ടിച്ചു. ഷദാബ് ഇസ്ലാമിനെ (2) പുറത്താക്കി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ സാക്കിര്‍ ഹസനെ (3) ആകാശ് ദീപ് ക്ലീന്‍ബൗള്‍ഡാക്കി. മൊമിനുല്‍ ഹഖിനെ ആകാശ് ദീപ് ഗോള്‍ഡന്‍ ഡെക്കാക്കിയതോടെ ബംഗ്ലാദേശ് 22 റണ്‍സിന് മൂന്ന് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഈ തിരിച്ചടി മറികടക്കാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല.

നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ അല്‍പ്പ നേരം പിടിച്ചുനിന്നു. എന്നാല്‍ 20 റണ്‍സെടുത്ത ഷാന്റോയെ മുഹമ്മദ് സിറാജ് പുറത്താക്കി. സീനിയര്‍ താരം മുഷ്ഫിഖര്‍ റഹീമില്‍ ബംഗ്ലാദേശ് വലിയ പ്രതീക്ഷവെച്ചിരുന്നു. രണ്ട് ബൗണ്ടറി ഉള്‍പ്പെടെ എട്ട് റണ്‍സുമായി റഹീം തുടങ്ങിയെങ്കിലും ബുംറയുടെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുല്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. മധ്യനിരയില്‍ ഷക്കീബ് അല്‍ഹസനും ലിറ്റന്‍ ദാസും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തി. ലിറ്റന്‍ ദാസിനെ (22) പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

jasprit bumrah ind vs ban

നിറഞ്ഞാടി ബുംറ

ഷാക്കീബ് അല്‍ ഹസനെയും (32) ജഡേജ വീഴ്ത്തിയതോടെ ബംഗ്ലാദേശ് വലിയ നാണക്കേടിലേക്കെത്തി. ഹസന്‍ മഹമ്മൂദിനെ (9) ബുംറ പുറത്താക്കിയതോടെ എട്ട് വിക്കറ്റിന് 122 എന്ന നിലയിലേക്ക് ബംഗ്ലാദേശ് പതറി. മെഹതി ഹസന്‍ മിറാസ് (27) പുറത്താവാതെ നിന്നെങ്കിലും മറ്റ് താരങ്ങളെ ഇന്ത്യ വീഴ്ത്തിയതോടെ 149 റണ്‍സില്‍ ബംഗ്ലാദേശ് ഒതുങ്ങി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റും പങ്കിട്ടു.

ആദ്യ ഇന്നിങ്സില്‍ 376 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നടിയുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ ആറ് റണ്‍സില്‍ പുറത്തായപ്പോള്‍ മൂന്നാമന്‍ ശുബ്മാന്‍ ഗില്‍ ഡെക്കിനാണ് പുറത്തായത്. സൂപ്പര്‍ താരം വിരാട് കോലിയും മോശം ഫോമില്‍ തുടരുകയാണ്. ആറ് റണ്‍സാണ് കോലിക്കും നേടാനായത്. യുവ ബംഗ്ലാദേശ് പേസര്‍ ഹസന്‍ മഹമ്മൂദാണ് മൂന്ന് പേരേയും പുറത്താക്കിയത്. യശ്വസിയും ജയ്സ്വാളും റിഷഭ് പന്തും ചേര്‍ന്ന് അല്‍പ്പം നേരം പിടിച്ചുനിന്നു.

അശ്വിനും ജഡേജയും രക്ഷകരായി

റിഷഭ് 52 പന്ത് നേരിട്ട് 39 റണ്‍സുമായി മടങ്ങി. ഹസന്‍ മഹമ്മൂദിനെതിരേ മോശം ഷോട്ട് കളിച്ചാണ് റിഷഭ് പുറത്തായത്. യശ്വസി ജയ്സ്വാള്‍ 118 പന്ത് നേരിട്ട് 9 ബൗണ്ടറി ഉള്‍പ്പെടെ 56 റണ്‍സാണ് അടിച്ചെടുത്തത്. കെ എല്‍ രാഹുല്‍ പതിയെ തുടങ്ങിയെങ്കിലും 16 റണ്‍സുമായി പുറത്തായി. സ്പിന്നര്‍ മെഹതി ഹസന്‍ മിറാസാണ് രാഹുലിനെ പുറത്താക്കിയത്. 144 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ അശ്വിനും ജഡേജയും ചേര്‍ന്നാണ് രക്ഷിച്ചത്.

രണ്ടാം ദിനം ആറ് വിക്കറ്റിന് 339 എന്ന നിലയില്‍ അവസാനിപ്പിച്ച ഇന്ത്യക്ക് രണ്ടാം ദിനം പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. രവീന്ദ്ര ജഡേജ ആദ്യം മടങ്ങി. 124 പന്ത് നേരിട്ട് 10 ഫോറും 2 സിക്സും ഉള്‍പ്പെടെ 86 റണ്‍സെടുത്ത രവീന്ദ്ര ജഡേജയെ ടസ്‌കിന്‍ അഹമ്മദാണ് പുറത്താക്കിയത്. യുവ പേസര്‍ ആകാശ് ദീപ് നാല് ബൗണ്ടറി ഉള്‍പ്പെടെ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ 17 റണ്‍സില്‍ നില്‍ക്കവെ ആകാശിനെ ടസ്‌കിന്‍ അഹമ്മദ് മടക്കി.

rohit sharma yashasvi jaiswal

പിടിച്ചുനിന്ന ആര്‍ അശ്വിന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചതോടെ വിക്കറ്റ് നഷ്ടമായി. 133 പന്ത് നേരിട്ട് 11 ഫോറും 2 സിക്സും ഉള്‍പ്പെടെ 113 റണ്‍സാണ് അശ്വിന് നേടാനായത്. വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ അശ്വിനെ ടസ്‌കിന്‍ അഹമ്മദാണ് പുറത്താക്കിയത്. ജസ്പ്രീത് ബുംറയെ (7) ഹസന്‍ മഹമ്മൂദ് പുറത്താക്കിയതോടെ 376 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.

ബംഗ്ലാദേശിനായി ഹസന്‍ മഹമ്മൂദ് അഞ്ച് വിക്കറ്റും ടസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും നാഹിദ് റാണ, മെഹതി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story first published: Friday, September 20, 2024, 7:03 [IST]
Other articles published on Sep 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+