For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: റണ്‍മല തീര്‍ത്ത് ഇന്ത്യ, ബംഗ്ലാദേശ് തകരുന്നു; നാല് വിക്കറ്റുകള്‍ നഷ്ടമായി

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ആതിഥേയരായ ഇന്ത്യ മുന്നോട്ട് വെച്ച 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 4 വിക്കറ്റിന് 158 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ ശേഷിക്കെ സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ 357 റണ്‍സാണ് വേണ്ടത്. നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (51*) ഷക്കീബ് അല്‍ ഹസന്‍ (5*) എന്നിവരാണ് ക്രീസില്‍.

തകര്‍ച്ച തുടര്‍ന്ന് ബംഗ്ലാദേശ്

515 എന്ന വമ്പന്‍ വിജയലക്ഷ്യം ലക്ഷ്യമാക്കി ഇറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം സാക്കിര്‍ ഹസന്‍ പുറത്തായി. 5 ഫോറും 1 സിക്‌സുമടക്കം 33 റണ്‍സെടുത്ത സാക്കിറിനെ ജസ്പ്രീത് ബുംറ ജയ്‌സ്വാളിന്റെ കൈയിലെത്തിക്കുകയായിരുന്നു. മറ്റൊരു ഓപ്പണറായ ഷദ്മാന്‍ ഇസ്ലാമിനെ (35) ആര്‍ അശ്വിന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളയില്‍ ഇന്ത്യ വിക്കറ്റ് നേടി. മൊമിനുല്‍ ഹഖിനെ (13) മനോഹരമായ പന്തില്‍ അശ്വിന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. സീനിയര്‍ താരവും അപകടകാരിയുമായ മുഷ്ഫിഖര്‍ റഹീമിനെ (13) അശ്വിന്റെ പന്തില്‍ രാഹുല്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി.

ഗില്ലിനും റിഷഭിനും സെഞ്ച്വറി

227 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡോടെ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. നായകന്‍ രോഹിത് ശര്‍മ 5 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 10 റണ്‍സെടുത്തും പുറത്തായി. സൂപ്പര്‍ താരം വിരാട് കോലിയും (17) നിരാശപ്പെടുത്തിയതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തോടെയാണ് രണ്ടാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. എന്നാല്‍ നാലാം വിക്കറ്റിലെ ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് കൂട്ടുകെട്ട് ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്കെത്തിക്കുകയായിരുന്നു.

rishabh pant shubman gill ind vs ban

റിഷഭ് പന്തും ഗില്ലും സെഞ്ച്വറികളോടെയാണ് ബംഗ്ലാദേശ് ബൗളര്‍മാരെ വിറപ്പിച്ചത്. റിഷഭ് പന്ത് 128 പന്ത് നേരിട്ട് 109 റണ്‍സെടുത്താണ് പുറത്തായത്. 13 ഫോറും നാല് സിക്‌സും റിഷഭ് പന്ത് പറത്തി. ശുബ്മാന്‍ ഗില്‍ 176 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 119 റണ്‍സോടെ ഗില്‍ പുറത്താവാതെ നിന്നു. കെ എല്‍ രാഹുലും 22 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഇന്ത്യന്‍ സ്‌കോര്‍ 4 വിക്കറ്റിന് 287 റണ്‍സെന്ന നിലയില്‍ നില്‍ക്കവെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

515 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവും ബംഗ്ലാദേശിന് മുന്നില്‍വെക്കാന്‍ ആതിഥേയരായ ഇന്ത്യക്കായി. ബംഗ്ലാദേശിന്റെ ബൗളര്‍മാര്‍ക്ക് യാതൊരു മുന്‍തൂക്കവും നല്‍കാതെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കത്തിക്കയറിയതെന്ന് പറയാം.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം നടത്താനായില്ല. ടോപ് ഓഡറിലെ സൂപ്പര്‍ താരങ്ങളെല്ലാം പതറിയപ്പോള്‍ 144 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നടിഞ്ഞിരുന്നു. അവിടെ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ആര്‍ അശ്വിന്‍ രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ്. അശ്വിന്‍ 113 റണ്‍സെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 86 റണ്‍സും അടിച്ചെടുത്തു.

rishabh pant ind vs ban

യശ്വസി ജയ്‌സ്വാള്‍ (56) റിഷഭ് പന്ത് (39) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. കെ എല്‍ രാഹുല്‍ (16), വിരാട് കോലി (6), രോഹിത് ശര്‍മ (6), ശുബ്മാന്‍ ഗില്‍ (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയാണ് പുറത്തായത്. ബംഗ്ലാദേശിനായി ഹസന്‍ മഹമ്മൂദ് അഞ്ചും ടസ്‌കിന്‍ അഹമ്മദ് മൂന്നും നഹിദ് റാണ, മെഹതി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സ്

ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 149 റണ്‍സില്‍ സന്ദര്‍കള്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മുഹമ്മദ് സിറാജും ആകാശ് ദീപും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകള്‍ വീതവും പങ്കിട്ടു. 32 റണ്‍സ് നേടിയ ഷക്കീബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മെഹതി ഹസന്‍ മിറാസ് 27 റണ്‍സും ലിറ്റന്‍ ദാസ് 22 റണ്‍സും നേടി. എന്നാല്‍ ടോപ് ഓഡര്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

Story first published: Saturday, September 21, 2024, 7:08 [IST]
Other articles published on Sep 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+