Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 6ല്‍ 3 തവണയും വിക്കറ്റ് സ്റ്റാര്‍ക്കിന്!! ഇനിയില്ല? അടവ് മാറ്റി ജയ്‌സ്വാള്‍, ദാ ഇങ്ങനെ

മെല്‍ബണ്‍: ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ പേടിസ്വപ്‌നമായിരിക്കുകയാണ് സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്. മൂന്നു ടെസ്റ്റിലായി ഇതിനകം കളിച്ച ആറിന്നിങ്‌സുകളില്‍ മൂന്നിലും ഇന്ത്യന്‍ താരത്തെ പുറത്താക്കിയത് ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറാണ്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ മെല്‍ബണില്‍ തുടങ്ങാനിരിക്കുന്ന നാലാം ടെസ്റ്റില്‍ സ്റ്റാര്‍ക്കിനെ മറികടക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് ജയ്‌സ്വാള്‍.

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ജയ്‌സ്വാളിനെ ഗോള്‍ഡന്‍ ഡെക്കില്‍ കുരുക്കിയാണ് സ്റ്റാര്‍ക്ക് തുടങ്ങിയത്. അഡ്‌ലെയ്ഡ് ഓവലിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ഇന്ത്യന്‍ താരത്തിന്റെ വിക്കറ്റ് ഓസീസ് പേസര്‍ക്കായിരുന്നു.

അതിനു ശേഷം ഗാബയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ജയ്‌സ്വാളിനെ തുടക്കത്തില്‍ മടക്കാന്‍ സ്റ്റാര്‍ക്കിനു കഴിഞ്ഞു. ഇതോടെയാണ് നാലാമങ്കത്തില്‍ ഓസീസ് സൂപ്പര്‍ പേസറുയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ഇന്ത്യന്‍ താരം പുതിയ തന്ത്രം മെനയുന്നത്.

YASHAVI JAISWAL

മികച്ച തയ്യാറെടുപ്പ്

ഓസ്‌ട്രേലിയയുമായുള്ള ശേഷിച്ച രണ്ടു ടെസ്റ്റുകളിലും മിച്ചെല്‍ സ്റ്റാര്‍ക്കിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുന്ന പതിവ് തെറ്റിക്കുന്നതിനായാണ് യശസ്വി ജയ്‌സ്വാള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഇതിനായി ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനില്‍ അദ്ദേഹം ബാറ്റിങിനായി സാധാരണത്തേതിലും കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തു. ഇടംകൈയന്‍ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുമാര്‍ക്കെതിരേയാണ് നെറ്റ്‌സില്‍ ജയ്‌സ്വാള്‍ കൂടുതല്‍ സമയം ബാറ്റിങ് പരിശീലനം നടത്തിയത്.

സ്റ്റാര്‍ക്ക് ഇടംകൈയന്‍ പേസറായതിനാല്‍ തന്നെ അദ്ദേഹമുയര്‍ത്തുന്ന ഭീഷണി മറികടക്കുന്നതിനു വേണ്ടിയാണ് ഇന്ത്യന്‍ താരം ഇടംകൈയന്‍ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളുടെ സഹായം തേടിയത്. മാധ്യമപ്രര്‍ത്തകനായ ഭരത് സുന്ദരേശനാണ് എക്‌സിലൂടെ ജയ്‌സ്വാളിന്റെ പ്രത്യേക തയ്യാറെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

സ്റ്റാര്‍ക്കിന്റെ മൂവിങ് ബോളുകള്‍ ജയ്‌സ്വാളിനു ഈ പരമ്പരയിലുടനീളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. പ്രത്യേകിച്ചും പിച്ച് ചെയ്തതിനു ശേഷം വളരെ വൈകി മൂവ് ചെയ്യുന്ന ബോളുകള്‍ എങ്ങനെ നേരിടണമെന്നറിയാതെയാണ് താരം വിഷമിക്കുന്നത്. ഇതേ തുടര്‍ന്നാണ് നാലാം ടെസ്റ്റിനു മുന്നോടിയായി ജയ്‌സ്വാളിന്റെ പ്രത്യേക പടയൊരുക്കം.

ജയ്‌സ്വാളിന്റെ പ്രകടനം

അന്താരാഷ്ട്ര കരിയറിലെ ആദ്യത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് യശസ്വി ജയ്‌സ്വാള്‍ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ അരങ്ങേറിയതിനു ശേഷം മാരക ഫോമിലാണ് ഇടംകൈയന്‍ ബാറ്റര്‍. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ രണ്ടാമത്തെ താരവും ജയ്‌സ്വാളാണ്. ഇപ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും താരം മോശമല്ലാത്ത പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

MITCHELL STARC

മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളിലായി 38.60 ശരാശരിയില്‍ 193 റണ്‍സാണ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. പെര്‍ത്തില്‍ ഇന്ത്യ വമ്പന്‍ ജയം കൊയ്ത ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു താരത്തിന്റെ കിടിലന്‍ സെഞ്ച്വറി നേട്ടം. 161 റണ്‍സുമായി ജയ്‌സ്വാള്‍ മിന്നിക്കുകയായിരുന്നു.

എന്നാല്‍ ഈ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ പരമ്പരയില്‍ താരത്തിനു കാര്യമായൊന്നും ചെയ്യാനായിട്ടില്ല. രണ്ടിന്നിങ്‌സുകളില്‍ ഡെക്കായ ജയ്‌സ്വാളിനു ശേഷിച്ച മൂന്നിങ്‌സില്‍ കുറിക്കാനായത് 32 റണ്‍സ് മാത്രമാണ്. ഇതിനു പ്രധാന കാരണക്കാരനും മിച്ചെല്‍ സ്റ്റാര്‍ക്കായിരുന്നു.

ജയ്‌സ്വാളിന്റെ ബാറ്റുകള്‍ തീതുപ്പേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അതുകൊണ്ടു തന്നെ ശേഷിച്ച രണ്ടു ടെസ്റ്റുകളിലും അദ്ദേഹത്തില്‍ നിന്നും വലിയ ഇന്നിങ്‌സുകളും ടീമിനു ആവശ്യമാണ്. ഇതിനായി ആദ്യമായി സ്റ്റാര്‍ക്കിനെ ഒതുക്കേണ്ടതുണ്ട്. ഇതിനു വേണ്ടിയുള്ള കഠിന പരിശീലനത്തിലാണ് ജയ്‌സ്വാള്‍.

Story first published: Tuesday, December 24, 2024, 13:31 [IST]
Other articles published on Dec 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+