Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'ജയ് ജയ്' ജയ്‌സ്വാള്‍, അടുത്ത ഇതിഹാസം തന്നെ; പെര്‍ത്തില്‍ കിടിലന്‍ സെഞ്ച്വറി

പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഓസീസ് ടീം നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞത് ഏറ്റവും ഭയക്കുന്ന ഇന്ത്യന്‍ താരങ്ങളിലൊരാള്‍ യശ്വസി ജയ്‌സ്വാള്‍ ആണെന്നാണ്. ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിക്കാത്ത യുവതാരത്തെ എന്തിനാണ് ഓസീസ് ടീം ഭയന്നതെന്ന് ഇന്ന് പെര്‍ത്തില്‍ വ്യക്തമായിരിക്കുകയാണ്. പെര്‍ത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ജയ്‌സ്വാള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. അതും പെര്‍ത്തില്‍ സിക്‌സറിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കി എന്നതാണ് എടുത്തു പറയേണ്ടത്.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് വിശ്വസിക്കാവുന്ന ഇതിഹാസ താരമായി ജയ്‌സ്വാള്‍ ഇതിനോടകം വളര്‍ന്നിരിക്കുകയാണ്. പ്രായം 22 മാത്രമാണെങ്കിലും അത്ഭുതകരമായ ഇന്നിങ്‌സുകള്‍ക്കൊണ്ടും പക്വതയാര്‍ന്ന ബാറ്റിങ്ങുകൊണ്ടും എല്ലാവരുടേയും പേടി സ്വപ്‌നമായി മാറാന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണെന്ന് പറയാം. എന്തായാലും ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായ പെര്‍ത്തിലെ ജയ്‌സ്വാളിന്റെ സെഞ്ച്വറി എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതായിരിക്കുമെന്നുറപ്പാണ്.

കന്നി ഓസീസ് പര്യടനത്തില്‍ റെക്കോഡ്

ജയ്‌സ്വാളിന്റെ കന്നി ഓസീസ് ടെസ്റ്റ് പരമ്പരയാണിത്. ഓസീസില്‍ കന്നി ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ജയ്‌സ്വാള്‍ മാറിയിരിക്കുകയാണ്. 18ാം വയസില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പെര്‍ത്തില്‍ സെഞ്ച്വറി നേടിയിരുന്നു. 23കാരനായ വിരാട് കോലി അഡ്‌ലെയ്ഡില്‍ സെഞ്ച്വറി പ്രകടനം നടത്തിയപ്പോള്‍ 22ാം വയസില്‍ ജയ്‌സ്വാള്‍ പെര്‍ത്തില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. 22 വയസിനുള്ളില്‍ നാല് ടെസ്റ്റ് സെഞ്ച്വറി ജയ്‌സ്വാള്‍ നേടിക്കഴിഞ്ഞു.

ഇന്ത്യയില്‍ രണ്ട് സെഞ്ച്വറിയും ഓസ്‌ട്രേലിയയില്‍ ഒരു സെഞ്ച്വറിയും വെസ്റ്റ് ഇന്‍ഡീസില്‍ ഒരു സെഞ്ച്വറിയുമാണ് ജയ്‌സ്വാള്‍ നേടിയത്. ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള ജയ്‌സ്വാള്‍ ഓസീസ് ബൗളര്‍മാരെ ക്ഷമയോടെ നേരിട്ടാണ് റണ്‍സുയര്‍ത്തിയത്. മോശം പന്തുകളെ തിരഞ്ഞാക്രമിച്ച ജയ്‌സ്വാള്‍ നിലവിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിലൊരാള്‍ താനാണെന്ന് പ്രകടനംകൊണ്ട് തെളിയിക്കുകയാണെന്ന് പറയാം.

Yashasvi Jaiswal

ഓപ്പണിങ് കൂട്ടുകെട്ടില്‍ ചരിത്ര റെക്കോഡ്

ഓസ്‌ട്രേലിയക്കെതിരേ ഓപ്പണിങ്ങില്‍ റെക്കോഡ് കൂട്ടുകെട്ടാണ് യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്ന് നടത്തിയത്. പേസിനെ കൈവിട്ട് സഹായിക്കുന്ന പെര്‍ത്തില്‍ ഒന്നാം വിക്കറ്റില്‍ 201 റണ്‍സ് കൂട്ടുകെട്ടന്നത് സ്വപ്‌ന തുല്യമായ നേട്ടമാണ്. കെ എല്‍ രാഹുല്‍ 77 റണ്‍സെടുത്ത് പുറത്തായതോടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്. 176 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് രാഹുലിന്റെ പ്രകടനം. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ 200 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നത് ഇതാദ്യമായാണ്.

പല ഇതിഹാസ താരങ്ങള്‍ക്കും സാധ്യമാകാത്ത കാര്യമാണ് ഇപ്പോള്‍ ജയ്‌സ്വാളും രാഹുലും ചേര്‍ന്ന് നേടിയെടുത്തിരിക്കുന്നത്. വേഗത്തില്‍ 1500 ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോഡില്‍ തലപ്പത്തെത്താനും ജയ്‌സ്വാളിന് സാധിച്ചു. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രധാന ബാറ്റ്‌സ്മാനായി റിഷഭ് പന്തിനൊപ്പം യശ്വസി ജയ്‌സ്വാളും ഉണ്ടാവുമെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും വലിയ ഭാവി ജയ്‌സ്വാളിനുണ്ടെന്നുറപ്പാണ്.

ഇന്ത്യ ഡ്രൈവിങ് സീറ്റില്‍

ഓസ്‌ട്രേലിയക്കെതിരേ നിലവില്‍ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റില്‍. മികച്ച തുടക്കത്തെ മുതലാക്കി ഓസീസിന് മുന്നില്‍ 400ന് മുകളില്‍ വിജയലക്ഷ്യംവെക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. കാരണം പിച്ച് ബാറ്റിങ്ങിനെ നന്നായി പിന്തുണക്കുന്നുണ്ട്. ആദ്യ ദിനത്തില്‍ നിന്നും തികച്ചും വ്യത്യസ്ത സ്വഭാവമാണ് ഇപ്പോള്‍ പിച്ചിനുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യ വമ്പന്‍ ടോട്ടല്‍ത്തന്നെ ഇന്ത്യക്ക് പടുത്തുയര്‍ത്തേണ്ടതായുണ്ട്.

അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം. പെര്‍ത്തില്‍ ചരിത്ര ജയത്തിനരികിലാണ് ഇന്ത്യയുള്ളത്. ജയ്‌സ്വാളിന്റെ പ്രകടനം വരുന്ന മത്സരങ്ങളിലും ഇന്ത്യയുടെ പ്രതീക്ഷകളുയര്‍ത്തുന്നതാണ്.

Story first published: Sunday, November 24, 2024, 9:03 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+