For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇത് ഇന്ത്യയല്ല, പെര്‍ത്തില്‍ ജയ്‌സ്വാള്‍ ഡെക്ക്; സ്റ്റാര്‍ക്കിന് മുന്നില്‍ മുട്ടിടിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ ഡെക്കിന് പുറത്ത്. എട്ട് പന്ത് നേരിട്ട ജയ്‌സ്വാളിനെ മിച്ചല്‍ സ്റ്റാര്‍ക്കാണ് അക്കൗണ്ട് തുറക്കും മുമ്പ് മടക്കിയത്. ഓസ്‌ട്രേലിയയില്‍ ആദ്യ പര്യടനത്തിനിറങ്ങിയ ജയ്‌സ്വാളില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ യുവതാരത്തിനായില്ല. ആദ്യ ഓവര്‍ മുതലേ ജയ്‌സ്വാള്‍ മുട്ടിടിക്കുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

ആദ്യ ഓവറില്‍ സ്ലിപ്പ് ക്യാച്ചില്‍ നിന്ന് തലനാരിഴയക്ക് രക്ഷപെട്ട ജയ്‌സ്വാളിന് പക്ഷെ മൂന്നാം ഓവറിലെ സ്റ്റാര്‍ക്കിന്റെ വെല്ലുവിളിയെ മറികടക്കാനായില്ല. എഡ്ജായ പന്ത് സ്ലിപ്പില്‍ ക്യാച്ചിലാണ് അവസാനിച്ചത്. അനുഭവസമ്പത്ത് കുറവ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ജയ്‌സ്വാള്‍ പുറത്തായതെന്ന് പറയാം. ഇന്ത്യയെ തുടക്കത്തിലെ സമ്മര്‍ദ്ദത്തിലാക്കുന്ന ബൗളിങ് പ്രകടനമാണ് തുടക്കത്തിലേ ഓസീസ് ബൗളര്‍മാര്‍ പുറത്തെടുത്തത്.

ജയ്‌സ്വാള്‍ ക്ഷമ കാട്ടിയില്ല

ഇന്ത്യയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് ജയ്‌സ്വാള്‍. മികച്ച സാങ്കേതികതയുള്ള ജയ്‌സ്വാള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പിടിച്ചുനിന്ന് കളിക്കാനും കഴിവുള്ളവനാണ്. എന്നാല്‍ ഇന്ത്യ വിട്ടാലുള്ള താരത്തിന്റെ പ്രകടനത്തിന്റെ കണക്കുകള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. ക്ഷമ കാട്ടാന്‍ ജയ്‌സ്വാളിന് സാധിക്കുന്നില്ല. സ്റ്റാര്‍ക്ക് മികച്ച റെക്കോഡുള്ള ബൗളറാണ്. കൂടാതെ പെര്‍ത്തിലെ പിച്ചിന്റെ സാഹചര്യം സ്റ്റാര്‍ക്കിനെ കൂടുതല്‍ കരുത്തനാക്കുന്നു.

മികച്ച ബൗണ്‍സും നല്ല വേഗവും പിച്ചിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കണമായിരുന്നു. ബൗണ്ടറി മുന്നില്‍ക്കണ്ടുള്ള ഷോട്ട് കളിച്ചാണ് ജയ്‌സ്വാള്‍ പുറത്തായതെന്ന് പറയാം. സ്റ്റാര്‍ക്കിനെതിരേ ഇത്തരമൊരു ഷോട്ട് ന്യൂബോളില്‍ കളിക്കുകയെന്നത് അപകടകരമാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജയ്‌സ്വാള്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതായിരുന്നു. എന്നാല്‍ ക്ഷമ കാട്ടാതെ ജയ്‌സ്വാള്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

Yashasvi Jaiswal

ഇന്ത്യയുടേത് ധീരമായ തീരുമാനം

ഇന്ത്യ ശക്തമായ മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയയില്‍ ഇറങ്ങിയിരിക്കുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയത്. പെര്‍ത്തില്‍ മികച്ച റെക്കോഡുള്ള താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ ഈ മികവിനെ ഇന്ത്യ വിശ്വസിച്ചു. മധ്യനിരയിലേക്ക് മാറ്റപ്പെട്ടതിന് ശേഷം വലിയ ഇടവേളക്ക് ശേഷമാണ് ജയ്‌സ്വാള്‍ ഓപ്പണര്‍ റോളിലേക്കെത്തുന്നത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരെ ഇന്ത്യ തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്.

പകരം ഇന്ത്യ വാഷിങ്ടണ്‍ സുന്ദറെയാണ് പരിഗണിച്ചത്. ഓസീസില്‍ നേരത്തെ കളിച്ചിട്ടുള്ള താരമാണ് സുന്ദര്‍. പേസ് നിരയിലും ഇന്ത്യ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ നടത്തി. ബുംറക്കും സിറാജിനുമൊപ്പം ഹര്‍ഷിത് റാണ എത്തിയപ്പോള്‍ ആകാശ് ദീപിന് അവസരം ലഭിച്ചിട്ടില്ല. പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിക്കും അവസരം നല്‍കി.

മൂന്നാം നമ്പറിലേക്ക് ദേവ്ദത്ത് പടിക്കലിനെ ഇന്ത്യ പരിഗണിച്ചത് സര്‍പ്രൈസ് തീരുമാനമായിരുന്നു. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ ദേവ്ദത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യ എ ടീമിനൊപ്പം ഓസീസില്‍ തിളങ്ങാനായതാണ് ദേവ്ദത്തിന് ടീമിലേക്ക് വിളി നേടിക്കൊടുത്തത്.

പ്ലേയിങ് 11

ഇന്ത്യ- കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ (c), മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, നതാന്‍ മക്‌സ്വീനി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്

Story first published: Friday, November 22, 2024, 8:30 [IST]
Other articles published on Nov 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+