Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജയ്‌സ്വാളാണ് ഹീറോ, വീണ്ടും മിന്നും ഫിഫ്റ്റി; എലൈറ്റ് ക്ലബ്ബില്‍ വീരുവിനൊപ്പം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ സമനിലക്കായി പൊരുതുകയാണ്. 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ സമനിലക്കായി പൊരുതുകയാണ്. ഇന്ത്യയുടെ ടോപ് ഓഡറിലെ സൂപ്പര്‍ താരങ്ങള്‍ വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ അത്യുജ്വല പ്രകടനത്തോടെ കൈയടി നേടുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 82 റണ്‍സ് നേടിയ ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടിയിരിക്കുകയാണ്.

ബാറ്റിങ് ദുഷ്‌കരമായ സാഹചര്യത്തില്‍ ക്ഷമയോടെ പിടിച്ചുനിന്ന് ജയ്‌സ്വാള്‍ റണ്‍സുയര്‍ത്തുകയാണ്. ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി ജയ്‌സ്വാള്‍ മിന്നിക്കുകയാണ്. മെല്‍ബണില്‍ ഓപ്പണറായി ഇറങ്ങി രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടിയതോടെ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് ജയ്‌സ്വാള്‍. ഇന്ത്യന്‍ ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബ്ബിലേക്കാണ് ജയ്‌സ്വാള്‍ എത്തിയിരിക്കുന്നത്.

ഓപ്പണിങ്ങില്‍ ചരിത്ര റെക്കോഡിട്ട് ജയ്‌സ്വാള്‍

ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പട്ടികയിലേക്കാണ് ജയ്‌സ്വാള്‍ പേര് ചേര്‍ത്തിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് ജയ്‌സ്വാള്‍. 1968ല്‍ ആബിദ് അലി സിഡ്‌നിയില്‍ ഈ നേട്ടം സ്വന്തമാക്കി. 2008ല്‍ വീരേന്ദര്‍ സെവാഗ് അഡ്‌ലെയ്ഡില്‍ ഈ നേട്ടത്തിലേക്കെത്തിയിരുന്നു. 2014ല്‍ അഡ്‌ലെയ്ഡില്‍ മുരളി വിജയിയും ഈ എലൈറ്റ് ക്ലബ്ബിലേക്കെത്തി.

ഇതിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഓപ്പണറാണ് ജയ്‌സ്വാള്‍. ഇടം കൈയന്‍ ഓപ്പണര്‍ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായി മാറിക്കഴിഞ്ഞു. ടി20യിലും ടെസ്റ്റിലും ഒരുപോലെ ഇന്ത്യക്കായി മിന്നിക്കാന്‍ യുവ ഓപ്പണര്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഏകദിനത്തില്‍ അരങ്ങേറാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടില്ല. വൈകാതെ ഏകദിനത്തിലും ഓപ്പണറായി ജയ്‌സ്വാളെത്തിയേക്കും. ഇടവേളക്ക് ശേഷം ഇന്ത്യക്ക് ലഭിക്കുന്ന മികച്ച ഇടം കൈയന്‍ ഓപ്പണറാണ് ജയ്‌സ്വാള്‍.

Yashasvi Jaiswal

300 റണ്‍സ് പിന്നിട്ട് ജയ്‌സ്വാള്‍

ഈ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി 300 റണ്‍സ് പിന്നിടുന്ന ഏക താരമാണ് ജയ്‌സ്വാള്‍. ഇന്ത്യന്‍ പിച്ചുകളിലെ മിന്നും പ്രകടനത്തിന് ശേഷം ജയ്‌സ്വാള്‍ ഓസ്‌ട്രേലിയയിലേക്കെത്തുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്ന ആകാംക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ 23കാരനായ താരം ഇന്ത്യയുടെ പ്രതീക്ഷക്കൊത്തുയര്‍ന്നു. പെര്‍ത്തില്‍ സെഞ്ച്വറിയടക്കം നേടിയ താരത്തിന് മെല്‍ബണിലും മിന്നും പ്രകടനത്തോടെ കൈയടി നേടിയെടുക്കാനായി.

രോഹിത് ശര്‍മ ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തുകയാണ്. ഈ സമയത്തും യുവതാരം ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നു. വിരാട് കോലിയുമായുള്ള ആശയക്കുഴപ്പം സംഭവിച്ചില്ലായിരുന്നെങ്കില്‍ ജയ്‌സ്വാള്‍ മെല്‍ബണില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയിലേക്കെത്തുമായിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കഴിവുണ്ടെന്നതാണ് ജയ്‌സ്വാളിനെ വ്യത്യസ്തനാക്കുന്നത്. ഓസീസ് ബൗളര്‍മാരുടെ കണ്ണിലെ കരടായി ജയ്‌സ്വാള്‍ മാറിയെന്ന് തന്നെ പറയാം.

അടുത്ത സൂപ്പര്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത സൂപ്പര്‍ താരമായാണ് യശ്വസി ജയ്‌സ്വാള്‍ വളരുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇവര്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖമാരാവും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജയ്‌സ്വാളെന്ന് പറയാം. ശുബ്മാന്‍ ഗില്‍ നിരാശപ്പെടുത്തുന്ന സാഹചര്യത്തിലും റിഷഭ് പന്തിന് പഴയ മികവ് കാട്ടാനാവാത്ത സാഹചര്യത്തിലും ജയ്‌സ്വാള്‍ ഇന്ത്യയുടെ അടുത്ത ഹീറോയായി മാറുകയാണ്.

സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ ശേഷിയുള്ള താരമാണ് ജയ്‌സ്വാള്‍. സാഹസിക ഷോട്ടുകള്‍ക്ക് അധികം മുതിരാതെ റണ്‍സുയര്‍ത്താനും കഴിവുണ്ട്. ഇതാണ് ജയ്‌സ്വാളിന്റെ കരുത്തും. സ്പിന്നിനെതിരേ നന്നായി സ്വീപ് ഷോട്ട് കളിക്കാനും സാധിക്കുന്ന ജയ്‌സ്വാള്‍ ഇന്ത്യക്ക് പുറത്തും വലിയ പ്രകടനം നടത്താന്‍ കഴിവുള്ളവനാണെന്ന് ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.

Story first published: Monday, December 30, 2024, 10:32 [IST]
Other articles published on Dec 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+