Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 6 ബോളില്‍ ഇത്രയും റണ്‍സോ? വീരുവും രോഹിത്തും തെറിച്ചു!! റെക്കോര്‍ഡിട്ട് ജയ്‌സ്വാള്‍

സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്ട്രലിയയും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. മൂന്നാംദിനമായ ഞായറാഴ്ച തന്നെ മല്‍സരം അവസാനിക്കുകമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലു വിക്കറ്റുകള്‍ കൈയിരിക്കെ 145 റണ്‍സിനു ഇന്ത്യ ഈ ടെസ്റ്റില്‍ ലീഡ് ചെയ്യുകയാണ്. 200 പ്ലസ് റണ്‍സിന്റെയും ലീഡ് നേടാനായാല്‍ ഇന്ത്യക്കു വിജയസാധ്യതയുണ്ട്.

അതിനിടെ ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. 22 റണ്‍സ് മാത്രമെടുത്ത് പുറത്തായെങ്കിലും റെക്കോര്‍ഡിടാന്‍ ഇതു ധാരാളമായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ക്ലബ്ലില്‍ ഇപ്പോള്‍ അദ്ദേഹം തലപ്പത്തേക്കും കയറിയിരിക്കുകയാണ്.

YASHAVSVI JAISWAL

ചരിത്രനേട്ടം

ടെസ്റ്റിലെ ഒരിന്നിങ്‌സിലെ ആദ്യത്തെ ഓവറില്‍ തന്നെ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യന്‍ താരമെന്ന ഗംഭീര റെക്കോര്‍ഡിനാണ് യശസ്വി ജയ്‌സ്വാള്‍ അവകാശിയായത്. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിലെ ആദ്യത്തെ ഓവറില്‍ തന്നെ 16 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം കിങായി മാറിയത്. നേരത്തേ തലപ്പത്തുണ്ടായിരുന്ന മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, നിലവിലെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ എന്നിവര്‍ പങ്കിട്ട ഓള്‍ടൈം റെക്കോര്‍ഡും ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്.

ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ 13 റണ്‍സ് വീതം നേടിയാണ് സെവാഗും രോഹിത്തും നേരത്തേ തലപ്പത്തുണ്ടായിരുന്നത്. 2005ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റിലാണ് വീരു ആദ്യ ഓവറില്‍ 13 റണ്‍സ് വാരിക്കൂട്ടിയത്.

കഴിഞ്ഞ വര്‍ഷം ഈ റെക്കോര്‍ഡിനൊപ്പം രോഹിത്തും എത്തുകയായിരുന്നു. നാഗ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സിനെതിരേയാണ് അദ്ദേഹം 13 റണ്‍സ് അടിച്ചെടുത്തത്. ഇതാണ് ജയ്‌സ്വാളിനു മുന്നില്‍ ഇപ്പോള്‍ പഴങ്കഥയാക്കിയത്.

സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ടു

ഓസ്‌ട്രേലിയയുടെ പരിചയ സമ്പന്നനായ സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെയാണ് യശസ്വി ജയ്‌സ്വാള്‍ ആദ്യ ഓവറില്‍ തന്നെ പഞ്ഞിക്കിട്ടത്. നാലു ഫോറുകളടക്കമാണ് താരം ഓവറില്‍ 16 റണ്‍സ് കണ്ടെത്തിയത്. നാലു റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡുമായിട്ടാണ് ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയത്. സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് ജയ്‌സ്വാളാണ്.

ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല. എന്നാല്‍ ഓഫ്സ്റ്റംപിന് പുറത്തെറിഞ്ഞ അടുത്ത ബോള്‍ ജയ്‌സ്വാള്‍ ബൗണ്ടറി കടത്തി. സ്ലിപ്പിനു മുകളിലൂടെയായിരുന്നു ഈ ഷോട്ട്. അടുത്ത ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. വീണ്ടുമൊരു ഷോര്‍ട്ട് ബോളാണ് സ്റ്റാര്‍ക്കെറിഞ്ഞത്. ഓഫ്‌സൈഡിലൂടെ താരം വീണ്ടുമൊരു ബൗണ്ടറി കണ്ടെത്തി.

അടുത്ത ബോളിലം ഫോറടിച്ച ജയ്‌സ്വാള്‍ ഓസീസ് ടീമിനെയും സ്റ്റാര്‍ക്കിനെയും ശരിക്കും സമ്മര്‍ദ്ദത്തിലാക്കി. ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളിനെ കട്ട് ഷോട്ടിലൂയെയാണ് താരം ബൗണ്ടറി കടത്തിയത്. സ്വീപ്പര്‍ കവറില്‍ നിന്നും ഓടിയെത്തിയ നതാന്‍ ലയണിനു നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. അഞ്ചാമത്തെ ബോളില്‍ ജയ്‌സ്വാളിനെ റണ്ണൊന്നുമെടുക്കാന്‍ സ്റ്റാര്‍ക്ക് അനുവദിച്ചില്ല.

പക്ഷെ അവസാനത്തെ ബോളില്‍ മറ്റൊരു ബൗണ്ടറി കൂടി നേടി അദ്ദേഹം തിരിച്ചടിച്ചു. ഓഫ്സ്റ്റംപിന് പുറത്തെറിഞ്ഞ ബോള്‍ കിടിലനൊരു ഡ്രൈവിലൂടെയാണ് ജയ്‌സ്വാള്‍ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറിയിലെത്തിച്ചത്.

YASHASVI JAISWAL

ജയ്‌സ്വാളിന്റെ പ്രകടനം

കന്നി ഓസ്ട്രേലിയന്‍ പര്യടനം കളിക്കാനെത്തിയ യശസ്വി ജയ്‌സ്വാള്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ പദവിയുമായാണ് ഇനി നാട്ടിലേക്കു തിരിക്കുക. അഞ്ചു ടെസ്റ്റുകളിലെ 10 ഇന്നിങ്‌സുകളില്‍ നിന്നും 43.44 ശരാശരിയില്‍ 391 റണ്‍സാണ് ഇടംകൈയന്‍ ഓപ്പണര്‍ അടിച്ചെടുത്തത്.

ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നേടിയ 162 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം

Story first published: Saturday, January 4, 2025, 15:05 [IST]
Other articles published on Jan 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+