Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജയ്‌സ്വാള്‍ ഷോ, രോഹിത്തിന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തു! ഇനി ഒന്നാമന്‍

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലൂടെ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി യശ്വസി ജയ്‌സ്വാള്‍. തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത ഓപ്പണര്‍ 24 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 25 പന്തില്‍ 53 റണ്‍സുമായി ജയ്‌സ്വാള്‍ പുറത്തായെങ്കിലും വമ്പനൊരു റെക്കോഡ് സ്വന്തമാക്കിയാണ് ജയ്‌സ്വാള്‍ കളം വിട്ടത്. ടി20 പവര്‍പ്ലേയിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയത്.

53 റണ്‍സ് നേടി ജയ്‌സ്വാള്‍ 2020ല്‍ ന്യൂസീലന്‍ഡിനെതിരേ രോഹിത് നേടിയ 50 റണ്‍സിന്റെ റെക്കോഡാണ് തകര്‍ത്തത്. 2021ല്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ കെ എല്‍ രാഹുലും പവര്‍പ്ലേയ്ക്കുള്ളില്‍ 50 റണ്‍സ് നേടിയിട്ടുണ്ട്. 2016ല്‍ ശ്രീലങ്കയ്‌ക്കെതിരേ ശിഖര്‍ ധവാന്‍ 48 റണ്‍സും 2019ല്‍ ബംഗ്ലാദേശിനെതിരേ രോഹിത് ശര്‍മ 46 റണ്‍സും നേടിയിട്ടുണ്ട്. ആദ്യ ടി20യില്‍ 8 പന്തില്‍ 21 റണ്‍സ് നേടിയ ജയ്‌സ്വാള്‍ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് നേടിയെടുത്തത്.

രോഹിത് ശര്‍മ കളമൊഴിയുമ്പോഴേക്കും ആ സ്ഥാനത്തേക്ക് എത്താന്‍ എന്തുകൊണ്ടും യോഗ്യനാണ് താനെന്ന് ജയ്‌സ്വാള്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. ഇന്ത്യ ഏറെ നാളുകളായി ഇത്തരമൊരു വെടിക്കെട്ട് ഓപ്പണറെ തിരയുകയായിരുന്നു. രോഹിത്തിന് പകരം വെക്കാന്‍ സാധിക്കുന്ന ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന ജയ്‌സ്വാള്‍ മൂന്ന് ഫോര്‍മാറ്റിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ്.

ജയ്‌സ്വാള്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നത് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുന്നു. ഗൗതം ഗംഭീറിനും ശിഖാര്‍ ധവാനും ശേഷം ഇടവേളക്ക് ശേഷമാണ് ഇന്ത്യക്ക് മികച്ചൊരു ഇടം കൈയന്‍ ഓപ്പണറെ ലഭിക്കുന്നത്. ഇഷാന്‍ കിഷന്‍ ഇടം കൈയന്‍ ഓപ്പണറാണെങ്കിലും ജയ്‌സ്വാളിനെപ്പോലെ ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാനുള്ള മികവില്ല. എന്നാല്‍ ജയ്‌സ്വാള്‍ വിക്കറ്റ് നഷ്ടപ്പെടുമോയെന്ന ഭയമില്ലാതെ ആക്രമിക്കുന്നു. സീന്‍ അബോട്ടിന്റെ ഓവറില്‍ 24 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്.

Yashasvi Jaiswal

മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് ജയ്‌സ്വാള്‍ പറത്തിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ജയ്‌സ്വാളിനെ അടുത്ത സീസണിലേക്കും ടീം നിലനിര്‍ത്തിയിട്ടുണ്ട്. അധികം വൈകാതെ രോഹിത് ശര്‍മ നായകസ്ഥാനം ഒഴിയുമെന്നാണ് വിവരം. പിന്നാലെ തന്നെ പരിമിത ഓവറിലെ ഓപ്പണര്‍ സ്ഥാനവും രോഹിത് ഒഴിഞ്ഞേക്കും. ഈ റോളില്‍ കളിക്കാന്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ജയ്‌സ്വാളാണെന്ന് നിസംശയം പറയാം. ഏഷ്യന്‍ ഗെയിംസിലും ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

പ്ലേയിങ് 11- ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശ്വസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ

ഓസ്‌ട്രേലിയ- സ്റ്റീവ് സ്മിത്ത്, മാത്യു ഷോര്‍ട്ട്, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്‌റ്റോയിണിസ്, ടിം ഡേവിഡ്, മാത്യു വേഡ് (c), നതാന്‍ ഇല്ലിസ്, ആദം സാംബ, ട്രവിസ് സങ്ക

Story first published: Sunday, November 26, 2023, 19:59 [IST]
Other articles published on Nov 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+