Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കിവികളോടു തോറ്റു, ഓസീസിനെ വീഴ്ത്തുമോ ടീം ഇന്ത്യ? ഹെയ്ഡന്റെ പ്രവചനം

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഇനി വരാനിരിക്കുന്ന ഏറ്റവും വലിയ ചാലഞ്ച് അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനമാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഓസീസുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. രോഹിത് ശര്‍മയെയും സംഘത്തെയും സംബന്ധിച്ച് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്.

കാരണം അടുത്ത വര്‍ഷത്തെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു യോഗ്യത നേടാന്‍ ഇന്ത്യക്കു ഈ പരമ്പര ജയിച്ചേ തീരൂ. കഴിഞ്ഞ രണ്ടു തവണയും ഓസീസിനെ അവരുടെ മണ്ണില്‍ തകര്‍ത്തുവിട്ട് ട്രോഫിയുമായി മടങ്ങാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണ ഹാട്രിക് കിരീടമാണ് രോഹിത്തും സംഘവും സ്വപ്‌നം കാണുന്നത്.

എന്നാല്‍ ന്യൂസിലാന്‍ഡുമായി നാട്ടിലെ ടെസ്റ്റ് പരമ്പരയിലേറ്റ ഞെട്ടിക്കുന്ന തോല്‍വി ഇന്ത്യയെ ശരിക്കും ഉലച്ചിട്ടുണ്ട്. അതിനിടെ വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ വിജയികളെക്കുറിച്ചു വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഓസീസിന്റെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍.

ROHIT SHARMA- PAT CUMMINS

ഇന്ത്യയോ, ഓസീസോ?

സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ആരാവും കിരീടം ചൂടുകയെന്നു മാത്യു ഹെയ്ഡന്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രവചനം കൂടിയാണ് അദ്ദേഹത്തിന്റേത്.

ഇന്ത്യയല്ല, ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയ ജേതാക്കളാവുമെന്നാണ് ഞാന്‍ പറയുന്നത്. പക്ഷെ എനിക്കു ഒരു കാര്യം കൂടി പറയാനുണ്ട്. ഇന്ത്യന്‍ ടീം ശക്തമായ പോരാട്ടം നടത്തിയാവും കീഴടങ്ങുകയെന്നും ഹെയ്ഡന്‍ വ്യക്തമാക്കി. അടുത്ത മാസം 22 മുതല്‍ പെര്‍ത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കുന്നത്.

ഹോം ടീം ആനുകൂല്യമില്ല

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി സ്വന്തം നാട്ടിലാണ് നടക്കാന്‍ പോവുന്നതെങ്കിലും ഹോം ടീമെന്ന ആനുകൂല്യം ഓസ്‌ട്രേലിയന്‍ ടീമിനു ലഭിക്കില്ലെന്നും മാത്യു ഹെയ്ഡന്‍ ചൂണ്ടിക്കാണിക്കുന്നു. ഡ്രോപ്പ്- ഇന്‍ (Drop In) പിച്ചുകളാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

നേരത്തേ ഇവിടെയുണ്ടായിരുന്ന തരത്തിലുള്ള പിച്ചുകളല്ല ഇപ്പോഴുള്ളത്. ഡ്രോപ്പ് ഇന്‍ വിക്കറ്റുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഓസ്ട്രലേിയക്കു ഹോം ടീമെന്ന നിലയില്‍ നേരിയ ആനുകൂല്യം മാത്രമേ ലഭിക്കുകയുള്ളൂ. മൂന്നു ഡ്രോപ്പ് ഇന്‍ വേദികള്‍ ഈ പരമ്പരയിലുണ്ട്. പെര്‍ത്ത്, അഡ്‌ലെയ്ഡ്, മെല്‍ബണ്‍ എന്നീവിടങ്ങളിലേതെല്ലാം ഈ തരത്തിലുള്ള പിച്ചുകളാണെന്നും ഹെയ്ഡന്‍ നിരീക്ഷിച്ചു.

മറ്റൊരിടത്തു വച്ച് തയ്യാറാക്കിയ ശേഷം മല്‍സരവേദിയിലേക്കു ക്രെയിനിന്റെ സഹായത്തോടെ എത്തിക്കുകയും തുടര്‍ന്നു മല്‍സരങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന പിച്ചുകളാണ് ഡ്രോപ്പ് ഇന്‍ പിച്ചുകള്‍. ക്രിക്കറ്റില്‍ മാത്രമല്ല റഗ്ബി, ഫുട്‌ബോള്‍, ഹോക്കി എന്നീ ഗെയിമുകള്‍ക്കും ഈ തരത്തിലുള്ള പിച്ചുകള്‍ ഉപയോഗിക്കാറുണ്ട്.

MATTHEW HAYDEN

രണ്ടു 'ഹോം' ടെസ്റ്റുകള്‍ മാത്രം

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഡ്രോപ്പ് ഇന്‍ പിച്ചുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഓസ്‌ട്രേലിയയെ സംബന്ധിച്ച് യഥാര്‍ഥത്തില്‍ രണ്ടെണ്ണെം മാത്രമാണ് ഹോം ടെസ്റ്റുകളെന്നു മാത്യു ഹെയ്ഡന്‍ പറയുന്നു. ബ്രിസ്ബണിലും സിഡ്‌നിയിലും മാത്രമാണ് ഓസ്‌ട്രേലിയന്‍ ടീമിനു ഹോം വേദികള്‍ ലഭിച്ചിരിക്കുന്നത്.

പരമ്പരയിലെ മൂന്നാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളാണിത്. ഇതുവരെ നാട്ടില്‍ കളിച്ചിട്ടുള്ള പരമ്പരകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കോമ്പിനേഷനാണ് ഇത്തവണത്തെ പരമ്പരയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു പിങ്ക് ബോള്‍ ടെസ്റ്റും ഇന്ത്യന്‍ ടീം കളിക്കുന്നുണ്ട്. ഡിസംബര്‍ ആറു മുതല്‍ അഡ്‌ലെയ്ഡിലാണ് പകലും രാത്രിയുമായുള്ള മല്‍സരം നടക്കാനിരിക്കുന്നത്. മൂന്നാം ടെസ്റ്റ് ബോക്‌സിങ് ഡേയില്‍ (ഡിസംബര്‍ 26) ബ്രിസ്ബണിലാണ്. പുതുവര്‍ഷത്തിലെ ടെസ്റ്റുകള്‍ മെല്‍ബണിലും സിഡ്‌നിയിലുമായും നടക്കും.

Story first published: Tuesday, October 29, 2024, 20:03 [IST]
Other articles published on Oct 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+