Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 300 പ്ലസ് റണ്‍സ് ചേസ് ചെയ്യുമോ ഇന്ത്യ, മെല്‍ബണിലെ റെക്കോര്‍ഡ് എത്ര? അറിയാം

മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമങ്കത്തില്‍ 300ന് മുകളില്‍ റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോറാണ് ടീം ഇന്ത്യക്കു പിന്തുടര്‍ന്നു ജയിക്കേണ്ടത്. ഒമ്പതു വിക്കറ്റിനു 228 റണ്‍സെടുത്താണ് നാലാംദിനം ഓസ്‌ട്രേലിയ കളി മതിയാക്കിയത്. ഒരു വിക്കറ്റ് കൈയിലിരിക്കെ ആതിഥേയര്‍ ഇപ്പോള്‍ 333 റണ്‍സിനു മുന്നിട്ടുനില്‍ക്കുകയാണ്. അഞ്ചാം ദിനം രാവിലെ തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യയെ ബാറ്റിങിന് അയക്കുകയാവും ഇനി ഓസീസിന്റെ പ്ലാന്‍.

മാര്‍നസ് ലബ്യുഷെയ്‌ന്റെ ഫിഫ്റ്റിയും (70) നായകന്‍ പാറ്റ് കമ്മിന്‍സിന്റെയും (41) നതാന്‍ ലയണിന്റെയും (41*) ചെറുത്തുനില്‍പ്പുമാണ് കംഗാരുപ്പടയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ സഹായിച്ചത്. 330ന് മുകളില്‍ റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്കു മറികടക്കാന്‍ സാധിക്കുമോയെന്നതാണ് ആരാധകരുടെ ചോദ്യം. ടെസ്റ്റില്‍ മെല്‍ബണ്‍ ഗ്രൗണ്ടിലെ ഏറ്റവുമുയര്‍ന്ന റണ്‍ചേസ് എത്രയാണെന്നു നമുക്കു നോക്കാം.

ROHIT SHARMA

റെക്കോര്‍ഡ് ഇംഗ്ലണ്ടിന്

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എംസിജി) ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന റണ്‍ ചേസെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ പേരിലാണ്. ഇതാവട്ടെ ഏകദേശം 100 വര്‍ഷങ്ങള്‍ക്കു മുമ്പുമായിരുന്നു. 1928ലാണ് ഓസ്‌ട്രേലിയക്കെതിരേ ഈ മൈതാനത്തു 322 റണ്‍സ് വിജയകരമായി ചേസ് ചെയ്‌സ് ഇംഗ്ലണ്ട് ടീം ചരിത്രം കുറിച്ചത്. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇത്. ഈ റെക്കോര്‍ഡാണ് ഇത്തവണ ഇന്ത്യക്കു തിരുത്തിക്കുറിക്കേണ്ടത്

മറ്റൊരു ടീമിനു നേരത്ത ഇവിടെ 300ന് മുകളില്‍ റണ്‍സ് വിജയകരമായി ചേസ് ചെയ്യാനായിട്ടില്ല. രോഹിത് ശര്‍മയെയും സംഘത്തയും ഭയപ്പെടുത്തുന്നതും ഇതു തന്നെയാണ്. മെല്‍ബണിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ റണ്‍ചേസും ഇംഗ്ലണ്ടിനു അവകാശപ്പെട്ടതാണ്. 1895ല്‍ 297 റണ്‍സാണ് ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലീഷ് ടീം ഇവിടെ ചേസ് ചെയ്തത്.

ഈ ലിസ്റ്റില്‍ മുന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ്. 1953ല്‍ ഓസ്ട്രലിയക്കെതിരേ സൗത്താഫ്രിക്ക 295 റണ്‍സും 1929ല്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ 286 റണ്‍സും 1908ല്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് 282 റണ്‍സും മെല്‍ബണില്‍ ചേസ് ചെയ്തു ജയിച്ചിട്ടുണ്ട്.

മെല്‍ബണിലെ ഇന്ത്യന്‍ റെക്കോര്‍ഡ്

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ റണ്‍ചേസ് റെക്കോര്‍ഡ് നോക്കിയാല്‍ ഒരിക്കല്‍ മാത്രമേ ഇവിടെ ടീം വിജയകരമായി ചേസ് നടത്തി ജയിച്ചിട്ടുള്ളൂ. ഇതാവട്ടെ 2020-21ലെ ഓസീസ് പര്യടനത്തിലായിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് അന്നു ഇന്ത്യയെ നയിച്ചത്.

INDIAN TEST TEAM

70 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യമാണ് ഓസീസ് ടീം അന്നു ഇന്ത്യക്കു നല്‍കിയത്. രണ്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ ഇതു മറികടക്കുകയും ചെയ്തു. ഇതു മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു ടെസ്റ്റും മെല്‍ബണില്‍ ഇന്ത്യന്‍ ടീം ചേസ് ചെയ്തു ജയിച്ചിട്ടില്ല.

2011ല്‍ എംസിജിയില്‍ നടന്ന ടെസ്റ്റില്‍ 292 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസീസ് ടീം നല്‍കിയത്. പക്ഷെ കളിയില്‍ ഇന്ത്യ 122 റണ്‍സിന്റെ വന്‍ പരാജയമേറ്റു വാങ്ങുകയായിരുന്നു.

മെല്‍ബണില്‍ ഇതുവരെ ഏഴു ടെസ്റ്റുകളിലാണ് ഇന്ത്യന്‍ ടീം റണ്‍ചേസ് നടത്തിയിട്ടുള്ളത്. ഇതില്‍ ഒന്നില്‍ മാത്രം ജയിച്ച ഇന്ത്യ നാലിലും പരാജയം സമ്മതിക്കുകയായിരുന്നു. രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

മെല്‍ബണിലെ ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡിലേക്കു വന്നാല്‍ 14 മല്‍സരങ്ങളാണ് ടീം ഇതുവരെ ഇവിടെ കളിച്ചത്. ഇതില്‍ നാലെണ്ണത്തില്‍ ജയിച്ച ഇന്ത്യ എട്ടിലും തോല്‍വിയറിഞ്ഞു. രണ്ടു മല്‍സരങ്ങള്‍ സമനിലയിലും കലാശിച്ചു.

അതേസമയം, മെല്‍ബണില്‍ അവസാനമായി ഒരു ടീം 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്തു ജയിച്ചത് 2013 ഡിസംബറിലായിരുന്നു. 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്കു ഇംഗ്ലണ്ട് നല്‍കിയത്. രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ കംഗാരുപ്പട ഇതു മറികടക്കുകയും ചെയ്യുകയായിരുന്നു.

Story first published: Sunday, December 29, 2024, 13:12 [IST]
Other articles published on Dec 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+