Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അടുത്തതും ഇന്ത്യ ജയിക്കുമോ? 53% സാധ്യത ഈ ടീമിന്!! എഐ പ്രവചനം വൈറല്‍

ബ്രിസ്ബണ്‍: ഹാട്രിക് ജയവുമായി ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെയാവും ടീം ഇന്ത്യ നാളെ (ശനി) അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തിനിറങ്ങുക. കഴിഞ്ഞ രണ്ടു കളിയിലെയും ജയം സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ സ്വപ്‌നം കാണുന്നുമില്ല.

മറുഭാഗത്തു ജീവന്‍മരണ പോരാട്ടത്തിനാവും ഓസ്‌ട്രേലിയ കച്ചമുറുക്കുക. വീണ്ടുമൊരു തോല്‍വിയേറ്റു വാങ്ങിയാല്‍ പരമ്പര കൈവിടേണ്ടി വരുമെന്നതിനാല്‍ ജയത്തിനു വേണ്ടി അവര്‍ ഏതറ്റം വരെയും വരെയും പോവും. അഞ്ചാം ടി20യിലും ജയം ഇന്ത്യക്കൊപ്പം നില്‍ക്കുമോ? അതോ ഓസീസ് തിരിച്ചുവരുമോ? കളിയില്‍ ആരു ജയിക്കുമെന്നതിനെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് എഐ.

SIURYA MARSH

ഫോം, വേദിയും സാഹചര്യങ്ങളും

ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമാണ് ഇപ്പോള്‍ മികച്ച താത്തിലുള്ളതെന്നു നിസംശയം പറയാം. കഴിഞ്ഞ രണ്ടു കളിയിലെയും ജയം ടീമിനെ വിജയത്തിന്റെ ട്രാക്കിലെത്തിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ അതു തുടരുകയെന്നതും ഇന്ത്യക്കു എളുപ്പമായിരിക്കും.

അവസാന കളിയില്‍ ഓപ്പണറും വൈസ്
ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍ ഫോമിലേക്കു മടങ്ങിയെത്തിയത് ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. മറ്റൊരു ഓപ്പണറും ലോക ഒന്നാം നമ്പര്‍ താരവുമായ അഭിഷേക്ഷ ശര്‍മയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ബൗളിങ് നിരയും ഇപ്പോള്‍ മികച്ച ഫോമിലാണ്. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം വാഷിങ്ടണ്‍ സുന്ദറും ടീമിലേക്കു വന്നതോടെ സ്പിന്‍ ബൗളിങിനു മൂര്‍ച്ച കൂടിയിട്ടുണ്ട്. ബൗളിങിനൊപ്പം ബാറ്റിങിലും വാഷി തകര്‍പ്പന്‍ ഫോമിലാണെന്നതു ഇന്ത്യക്കു പ്ലസ് പോയിന്റുമാണ്. പേസാക്രമണത്തില്‍ അര്‍ഷ്ദീപ് സിങിനെ തിരികെ വിളിച്ചതും ബൗളിങ് കൂടുതല്‍ കെട്ടുറപ്പുള്ളതാക്കിയിരിക്കുകയാണ്.

അതേസമയം, ഓസ്‌ട്രേലിയക്കു കാര്യങ്ങളന്നും അത്ര സുഖകമരമല്ല. ടീമിലെ നിര്‍ണായക താരങ്ങളായ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡിനെയും സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെയും നഷ്ടമായത് അവര്‍ക്കു വലിയ ക്ഷീണമായിരിക്കുകയാണ്.

ഓസീസിന്റെ ബാറ്റിങിനെയും ബൗളിങിനെയും ഒരുപോലെ ദുര്‍ബലമാക്കുകയും ചെയ്തു. അവസാന കളിയില്‍ വെറും 52 റണ്‍സിനിടെയാണ് ഒമ്പതു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഓസീസ് തോല്‍വിയിലേക്കു കൂപ്പുകുത്തിയത്.

INDIAN TEAM

ഇനി അഞ്ചാം ടി20യിലെ വേദിയായ ഗാബയിലേക്കു വന്നാല്‍ ഇതു പരമ്പരാഗതമായി ഫാസ്റ്റ് ബൗളര്‍മാരെ പിന്തുണയ്ക്കാറുള്ള പിച്ചാണ്. മികച്ച പേസും ബൗണ്‍സുമെല്ലാം അവര്‍ക്കു ഇവിടെ ലഭിക്കുകയും ചെയ്യും. ഇതു പരമാവധി മുതലാക്കാന്‍ തന്നെയായിരിക്കും രണ്ടു ടീമുകളും ശ്രമിക്കുക. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 167-190 റണ്‍സ് വരെ ഈ പിച്ചില്‍ പ്രതീക്ഷിക്കാം.

നല്ല കാറ്റുള്ള കാലാവസ്ഥയായിരിക്കും ഇവിടുത്തേത്. ഇതു ആദ്യം ബൗള്‍ ചെയ്യുന്ന ടീമിനെ സഹായിക്കുകയും ചെയ്യും. സമീപകാല റെക്കോര്‍ഡുകളെടുത്താല്‍ ഈ വേദിയില്‍ റണ്‍ചേസ് നടത്തിയിട്ടുള്ള ടീമുകള്‍ക്കാണ് മുന്‍തൂക്കമെന്നും കാണാം. അതുകൊണ്ടു തന്നെ ടോസ് ലഭിക്കുന്ന ടീം ബൗളിങായിരിക്കും തിരഞ്ഞെടുക്കുക.

പ്രവചനമിങ്ങനെ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തെയും അവാസാനത്തെയും ടി20യിലും ഇന്ത്യ തന്നെ വിജയിക്കുമെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ പ്രവചനം. നേരത്തേയുള്ള രണ്ടു കളിയിലും എഐ നടത്തിയ പ്രവചനം കിറുകൃത്യമായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ബാറ്റിങിലെയും ബൗളിങിലെയും ആഴവും ഇപ്പോഴത്തെ തുടര്‍ വിജയങ്ങളുമാണ് അടുത്ത മല്‍സരത്തിലും അവരെ ഫേവറിറ്റുകളാക്കി മാറ്റുന്നത്. കളിയില്‍ ഇന്ത്യയുടെ വിജയ സാധ്യത 53 ശതമാനത്തോളമാണെന്നും എഐ പ്രവചിച്ചിരിക്കുകയാണ്.

Story first published: Friday, November 7, 2025, 7:06 [IST]
Other articles published on Nov 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+