For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വീണ്ടും ഇന്ത്യ നാണംകെടുമോ? അഡ്‌ലെയ്ഡില്‍ ജയമാര്‍ക്ക്, പ്രവചിച്ച് എഐ!

അഡ്‌ലെയ്ഡ്: ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കിയാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാമങ്കത്തിന് ടീം ഇന്ത്യ കച്ചമുറുക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ വ്യാഴാഴ്ചത്തെ അടുത്ത കളിയില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ. പെര്‍ത്തിലേറ്റ ഏഴു വിക്കറ്റിന്റെ വന്‍ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും ശുഭ്മന്‍ ഗില്ലും സംഘവും അഡ്്‌ലെയ്ഡിലെത്തുക.

കടലാസില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ഓസീസിനേക്കാള്‍ ശക്തമാണെങ്കിലും ആദ്യ കളിയില്‍ ഇതു വന്‍ ദുരന്തമായി തീര്‍ന്നു. ബാറ്റിങ് ക്ലിക്കായെങ്കില്‍ മാത്രമേ അടുത്ത മല്‍സരത്തില്‍ ഗില്ലിനും ടീമിനും വിജയം കൈക്കലാക്കാന്‍ സാധിക്കുകയുള്ളൂ. രണ്ടാമങ്കത്തില്‍ വിജയം ആര്‍ക്കാവുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ പെര്‍പ്ലെക്‌സിറ്റി.

GILL MARSH

വിദഗ്ധരുടെ പ്രവചനം

ക്രിക്കറ്റ് പണ്ഡിതരുടെ അഭിപ്രായത്തില്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തന്നെയാണ് വിജയസാധ്യതയില്‍ മുന്നില്‍. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ 1-1നു ഒപ്പമെത്തുമെന്നു പലരും പ്രവചിക്കുന്നു.

ഇന്ത്യന്‍ റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെ ഫേവറിറ്റ് വേദികളിലൊന്നാണ് അഡ്‌ലെയ്ഡ് ഓവല്‍. ഇവിടെ അദ്ദേഹത്തിന്റെ ബാറ്റിങ് റെക്കോര്‍ഡ് ഗംഭീരമാണെന്നു കാണാം. വിവിധ ഫോര്‍മാറ്റുകളിലായി കോലിക്കു 65ന് മുകൡ ബാറ്റിങ് ശരാശരി ഇവിടെയുണ്ട്.

അടുത്ത മല്‍സരത്തില്‍ കോലി ഇവിടെ സെഞ്ച്വറി നേടിയേക്കുമെന്നാണ് ഓസ്‌ട്രേലിയയുടെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പ്രവചിക്കുന്നത്. പരമ്പരയിലേക്കു ഇന്ത്യക്കു തിരിച്ചുവരണമെങ്കില്‍ കോലിയുടെ ഫോം നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രണ്ടാം ഏകദിനത്തില്‍ ജയിച്ച് ഇന്ത്യ ഒപ്പമെത്തുമെന്നു തന്നെയാണ് ക്ലാര്‍ക്കിന്റെ പ്രവചനം.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറും ഇതു തന്നെയാണ് പറയുന്നത്. നമ്മുടെ ബാറ്റിങ് ലൈനപ്പ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അഡ്‌ലെയ്ഡില്‍ ചരിത്രപരമായി നോക്കിയാല്‍ രോഹിത് ശര്‍മയ്ക്കും വിരാട്ക കോലിക്കു മികച്ച റെക്കോര്‍ഡുണ്ടെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നു.

ഫോമും വേദിയും

മഴയെ തുടര്‍ന്നു 26 ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ഒമ്പതു വിക്കറ്റിനു 136 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. പക്ഷെ പെര്‍ത്തിനെ അപേക്ഷിച്ച് കുറേക്കൂടി ഫ്‌ളാറ്റും സ്ഥിരതയുമുള്ളതാണ് അഡ്‌ലെയ്ഡിലെ പിച്ച്. മുന്‍നിര ബാറ്റര്‍മാര്‍ക്കു എല്ലായ്‌പ്പോഴും മികച്ച ഇന്നിങ്‌സുകള്‍ ഇവിടെ കളിക്കാനും സാധിക്കാറുണ്ട്.

ഈ വേദിയില്‍ അവസാനമായികളിച്ച രണ്ടു എകദിനങ്ങളിലും വിജയം ഇന്ത്യക്കായിരുന്നു. രണ്ടലും റണ്‍ചേസിലായിരുന്നു ടീമിന്റെ വിജയം. വിരാട് കോലി ഇവിടെ നാലു ഏകദിനങ്ങളിലായി 61 ശരാശരിയില്‍ വാരിക്കൂട്ടിയത് 244 റണ്‍സാണ്. ഇതും ഇന്ത്യക്കു ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്.

VIRAT KOHLI

ടോസ് ലഭിക്കുകയാണെങ്കില്‍ റണ്‍ചേസായിരിക്കും ശുഭ്മന്‍ ഗില്ലും സംഘവും ആഗ്രഹിക്കുക. കാരണം തുടര്‍ച്ചയായി ആറു ഏകദിനങ്ങളില്‍ റണ്‍ചേസില്‍ ജയിച്ചുകയറാന്‍ നമുക്കു സാധിച്ചിരുന്നു. മറുഭാഗത്തു അഡ്‌ലെയ്ഡില്‍ അവസാനമായി കളിച്ച മൂന്നു ഏകദിനങ്ങളില്‍ രണ്ടിലും തോറ്റുവെന്നത് ഓസ്‌ട്രേലിയയെ അലട്ടും.

പ്രവചനമിങ്ങനെ

അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഏകദിന പരമ്പരയിലേക്കു ഇന്ത്യ തിരിച്ചുവരുമെന്നാണ് എഐയുടെ പ്രവചനം. ചരിത്രപരമായ കണക്കുകളും അഡ്‌ലെയ്ഡിലെ റെക്കോര്‍ഡും ഇന്ത്യയുടെ ബാറ്റിങ് ശക്തിയുമെല്ലം സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് എഐ ഇങ്ങനെയൊരു പ്രവചനം നടത്തിയിരിക്കുന്നത്.

പക്ഷെ അതു സംഭവിക്കണമെങ്കില്‍ ഇന്ത്യയുടെ മുന്‍ ബാറ്റര്‍മാരുടെ ഫോം (പ്രത്യേകിച്ചും രോഹിത് ശര്‍മ, വിരാട് കോലി) ഏറെ നിര്‍ണായകമാണെന്നും എഐ ചൂണ്ടിക്കാട്ടുന്നു.

Story first published: Wednesday, October 22, 2025, 14:07 [IST]
Other articles published on Oct 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+