Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അക്ഷര്‍, കുല്‍ദീപ് ഇവരേക്കാള്‍ കിടുവോ തനുഷ്? എന്തുകൊണ്ട് ടീമില്‍, രോഹിത്ത് പറയുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലേ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു തികച്ചും അപ്രതീക്ഷിതമായിട്ടാണ് പുതുമുഖ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാന് വിളിയെത്തിയത്. ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റിനു ശേഷം തികച്ചും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച വെറ്ററന്‍ സ്പിന്‍ ഇതിഹാസവും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനു പകരമാണ് അദ്ദേഹത്തിനു നറുക്കുവീണത്.

പരിചയ സമ്പന്നരായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് എന്നിവരെ തഴഞ്ഞാണ് തനുഷിനെ ആദ്യമായി ടെസ്റ്റ് ടീമിലക്കു വിളിച്ചിരിക്കുന്നത്. എന്തൊണ്ടാണ് മാച്ച് വിന്നര്‍മാരായ അക്ഷര്‍, കുല്‍ദീപ് എന്നിവരെ പരിഗണിക്കാതെ തനുഷിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ.

tanush kotian

എന്തുകൊണ്ട് തനുഷ്?

കഴിഞ്ഞ ഒരു മാസത്തോളമായി തനുഷ് കോട്ടിയാന്‍ ഓസ്‌ട്രേലിയയിലുണ്ടെന്നും ഈ കാരണത്താണ് ഇന്ത്യന്‍ ടീമിലേക്കു പ്രഥമ പരിഗണന നല്‍കിയതെന്നും രോഹിത് ശര്‍മ വ്യക്തമാക്കി. തനുഷ് ഒരു മാസത്തോളമായി ഇവിടെ തന്നെയുണ്ട്.

കുല്‍ദീപ് യാദവിനു വിസയില്ല. എത്രയും പെട്ടെന്നു ഇവിടെയെത്താന്‍ കഴിയുന്ന ഒരാളെയായിരുന്നു ഞങ്ങള്‍ക്കു ആവശ്യം. തനുഷ് അതിനു റെഡിയായിരുന്നു, മാത്രമല്ല ഇവിടെ കളിച്ചയാളുമാണ്.

എന്നാല്‍ തമാശകള്‍ മാറ്റി നിര്‍ത്തിയാല്‍ കളിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് തനുഷ് നടത്തിക്കൊണ്ടിരിക്കുന്നത്. സിഡ്‌നിയിലോ, മെല്‍ബണിലോ രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കേണ്ടി വന്നാല്‍ ഒരു ബാക്കപ്പിനെ ടീമിനു ആവശ്യമായിരുന്നുവെന്നും രോഹിത് പറഞ്ഞു.

യഥാര്‍ഥ കാരണം

കുല്‍ദീപ് യാദവിനെയും അക്ഷര്‍ പട്ടേലിനെയും ആര്‍ അശ്വിന്റെ പകരക്കാരനായി പരിഗണിക്കാതിരുന്നതിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ച് രോഹിത് ശര്‍മ വിശദീകരിക്കുകയും ചെയ്തു. കുല്‍ദീപിനു വിസയില്ലെന്ന താന്‍ നേരത്തേ പറഞ്ഞ കാരണമല്ല തനുഷ് കോട്ടിയാന് മുന്‍തൂക്കം നല്‍കിയയതെന്നും അദ്ദേഹം വ്യക്തമാക്കി.

കുല്‍ദീപ് യാദവ് ഹെര്‍ണിയ ശസ്ത്രക്രിയക്കു വിധേയനായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ 100 ശതമാനം ഫിറ്റുമല്ല. അക്ഷര്‍ പട്ടേലാവട്ടെ അടുത്തിടെയാണ് ഒരു കുഞ്ഞിന്റെ അച്ഛനായത്. അതുകൊണ്ടു തന്നെ അവനു ഓസ്‌ട്രേലിയയിലേക്കു യാത്ര ചെയ്യാനും സാധിക്കില്ലായിരുന്നു.

ROHIT SHARMA

അതുകൊണ്ടു തന്നെ ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും നല്ല ഓപ്ഷനായിരുന്നു തനുഷ്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ മുംബൈ ചാംപ്യന്മാരാവാനുള്ള കാരണങ്ങളിലൊരാളും കൂടിയാണ് അവന്നെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ എ ടീമിന്റെ ഭാഗം

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു തൊട്ടുമുമ്പ് ഇന്ത്യന്‍ എ ടീം ഓസ്‌ട്രേലിയയില്‍ റെഡ് ബോള്‍ പരമ്പരയില്‍ കളിച്ചപ്പോള്‍ ഈ ടീമിന്റെ ഭാഗമായിരുന്നു തനുഷ് കോട്ടിയാന്‍. ഓസീസ് എ ടീമുമായുള്ള ആദ്യത്തെ അനൗദ്യോഗിക ടെസ്റ്റില്‍ 44 റണ്‍സെടുത്ത താരം ഒരു വിക്കറ്റും നേടിയിരുന്നു.

ഫസ്റ്റ് ക്ലാസ് കരിയറെടുത്താല്‍ മുംബൈയ്ക്കായി 33 മല്‍സരങ്ങളില്‍ തനുഷ് കളിച്ചു കഴിഞ്ഞു. ഇവയില്‍ 47 ഇന്നിങ്‌സുകളില്‍ നിന്നും 41.21 ശരാശരിയില്‍ 1525 റണ്‍സും താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 12 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. പുറത്താവാതെ നേടിയ 120 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഇതു കൂടാതെ ബൗളിങിലാവട്ടെ 101 വിക്കറ്റുകള്‍ തനുഷ് പോക്കറ്റിലാക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടവും അഞ്ചു തവണ നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. 2023-24 സീസണിലെ രഞ്ജി ട്രോഫിയില്‍ മുംബൈയുടെ തുറുപ്പുചീട്ടുകളിലൊരാളായിരുന്നു അദ്ദേഹം. ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കും 26 കാരനായ താരം വഹിച്ചിരുന്നു.

Story first published: Tuesday, December 24, 2024, 11:20 [IST]
Other articles published on Dec 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+