Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സഞ്ജുവിന് ചേരുന്നത് ഐപിഎല്‍, ഇന്ത്യന്‍ ടീമില്‍ വേണ്ട! കാരണങ്ങള്‍ ഇതാ

മുംബൈ: ഏകദിന ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര കളിക്കാന്‍ പോവുകയാണ് ഇന്ത്യ. ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഇന്ത്യ വളരെ പ്രാധാന്യത്തോടെ കാണുന്ന പരമ്പരയാണിത്. ആദ്യ രണ്ട് ഏകദിനത്തില്‍ കെ എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കുമ്പോള്‍ ശേഷിക്കുന്ന അവസാന മത്സരത്തില്‍ രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ ഇറങ്ങുക. ആദ്യ രണ്ട് മത്സരത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരൊന്നുമില്ല.

ലോകകപ്പ് വരാനിരിക്കെ ഇന്ത്യ താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കുന്നതിനായാണ് സൂപ്പര്‍ താരങ്ങള്‍ക്ക് ആദ്യ രണ്ട് മത്സരത്തില്‍ വിശ്രമം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ഓസീസ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും സഞ്ജു സാംസണെ തഴഞ്ഞിരിക്കുകയാണ്. മലയാളി വിക്കറ്റ് കീപ്പര്‍ തഴയപ്പെട്ടപ്പോഴും സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു.

സഞ്ജുവിനെ മാത്രം ഇന്ത്യ ടീമിലേക്ക് പരിഗണിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു. എന്നിട്ടും എന്തുകൊണ്ടാണ് സഞ്ജുവിനെ ഇന്ത്യ ടീമില്‍ നിന്ന് തഴയുന്നത്. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. സഞ്ജുവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാതിരുന്നത് ശരിയായ തീരുമാനമാണെന്നതാണ് ഒന്നാമത്തെ വസ്തുത. ശരാശരി മികച്ചതാണെങ്കിലും സഞ്ജു മാച്ച് വിന്നറല്ല.

ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനല്ല സഞ്ജു. ഇതാണ് സഞ്ജുവിനെ ഇന്ത്യ തഴയാനുള്ള പ്രധാന കാരണം. സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ടീമിലെടുക്കാന്‍ കാരണം അദ്ദേഹത്തിന്റെ മത്സരത്തെ മാറ്റിമറിക്കാനുള്ള കഴിവാണ്. ഏകദിനത്തിലെ പ്രകടനം മോശമാണെങ്കിലും സൂര്യയുടെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. ഫോമിലേക്കെത്തിയാല്‍ പെട്ടെന്ന് മത്സരത്തെ മാറ്റാന്‍ സൂര്യക്ക് സാധിക്കും. ഈ കഴിവില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നു.

sanju samson

എന്നാല്‍ സഞ്ജു തന്റെ കരിയറില്‍ ഒരു തവണ പോലും മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടില്ല. സഞ്ജു കാരണം മത്സരഫലം മാറിമറിഞ്ഞതുമില്ല. സാധാരണ ഒരു കളിക്കാരന്‍ എന്നതിലുപരിയായി യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ടീമില്‍ സ്ഥാനം നല്‍കുന്നതുകൊണ്ട് വലിയ കാര്യമില്ല. സഞ്ജുവിനെക്കാള്‍ അനുഭവസമ്പത്ത് കുറവുള്ള തിലക് വര്‍മയെ എന്തുകൊണ്ടാണ് ടീം പരിഗണിക്കുന്നത്?.

ഈ ചോദ്യത്തിനുത്തരം അദ്ദേഹം ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതിനാലാണ്. സഞ്ജുവിനോടുള്ള സ്‌നേഹത്തേക്കാളുപരി ഇന്ത്യയുടെ ഭാവി ഭദ്രമാക്കാന്‍ നോക്കുമ്പോള്‍ തിലക് വര്‍മയെ ടീമിലേക്ക് പരിഗണിക്കുന്നതാണ് ഏറ്റവും നല്ലത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ തഴഞ്ഞ് തിലകിനെ പരിഗണിച്ചതിനെ തെറ്റു പറയാനാവില്ല. ടോപ് ഓഡര്‍ റോള്‍ മുതല്‍ ഫിനിഷര്‍ റോള്‍ വരെ കളിക്കാന്‍ തിലകിന് കഴിവുണ്ട്. കൂടാതെ പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് തിലക്.

എന്നാല്‍ സഞ്ജുവിനെ പരിഗണിച്ചാലും ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മാത്രമെ ടീമിന് ഉപകരിക്കൂ. നിലവില്‍ ഇഷാന്‍ കിഷനും കെ എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍മാരായി ശോഭിക്കുന്നുണ്ട്. രണ്ട് പേരും ടീമിനായി ഫോമില്‍ കളിക്കുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ ആവശ്യം ടീമിലില്ല. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയാലും പ്ലേയിങ് 11ലേക്കെത്തിക്കാന്‍ യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും കാര്യമില്ല.

ഏകദിന ലോകകപ്പ് മോഹം സഞ്ജുവിന് നഷ്ടമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഐപിഎല്ലിനായി ഇപ്പോഴേ മുന്നൊരുക്കം തുടങ്ങുന്നതാണ് നല്ലത്. ടി20യില്‍ സ്ഥിരതയോടെ കളിച്ച് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാനുള്ള പദ്ധതികളാണ് സഞ്ജു മെനയേണ്ടത്. നിലവിലെ ടീം സാഹചര്യം വിലയിരുത്തുമ്പോള്‍ സഞ്ജുവിനെ ഇന്ത്യ പരിഗണിക്കാത്തതില്‍ തെറ്റുപറയാനാവില്ല.

Story first published: Tuesday, September 19, 2023, 12:56 [IST]
Other articles published on Sep 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+