Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഹിറ്റ്മാന്‍ ഇപ്പോള്‍ ഫ്‌ളോപ്പ്മാന്‍, പിഴക്കുന്നത് എവിടെ? ചൂണ്ടിക്കാട്ടി പുജാര

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ടിരിക്കുകയാണ്. ആതിഥേയരായ ഓസ്‌ട്രേലിയയോട് 10 വിക്കറ്റിനാണ് ഇന്ത്യ തലകുനിച്ചിരിക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ കംഗാരുക്കള്‍ മറികടന്നു. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.

ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കാത്ത പക്ഷം ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനാവില്ല. ഇന്ത്യ പെര്‍ത്തില്‍ ജയിച്ച ശേഷമാണ് അഡ്‌ലെയ്ഡില്‍ നാണംകെട്ടത്. ഇന്ത്യയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ്. ആദ്യ മത്സരത്തില്‍ ബുംറക്ക് കീഴില്‍ ജയിച്ച ഇന്ത്യ രോഹിത്തിന് കീഴില്‍ രണ്ടാം മത്സരത്തില്‍ നാണംകെട്ടിരിക്കുകയാണ്. ഇതോടെ ക്യാപ്റ്റനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റണമെന്നടക്കമുള്ള ആവശ്യം ഇപ്പോള്‍ ശക്തമാവുകയാണ്. അവസാന അഞ്ച് മത്സരത്തിലെ രോഹിത്തിന്റെ ശരാശരി 13ല്‍ താഴെയാണ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് രോഹിത് ശര്‍മ ഓസ്‌ട്രേലിയയില്‍ നിരാശപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ചേതേശ്വര്‍ പുജാര.

രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം

ഇന്ത്യയുടെ നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ഫോം കണ്ടെത്തേണ്ടത് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഹിത് ഫോമിലേക്കെത്താത്തത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയേക്കും. അതുകൊണ്ടുതന്നെ എല്ലാ ഇന്ത്യന്‍ ആരാധകരും ആഗ്രഹിക്കുന്നത് പോലെ രോഹിത് വേഗത്തില്‍ ഫോം കണ്ടെത്തണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. രോഹിത്തിന്റെ കഴിഞ്ഞ പുറത്താകലുകളൊക്കെ പരിശോധിക്കുമ്പോള്‍ ശരിയായ പ്രശ്‌നം എന്താണെന്ന് വ്യക്തമാകും.

ആദ്യ ഇന്നിങ്‌സില്‍ എല്‍ബിയില്‍ പുറത്തായ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ ക്ലീന്‍ബൗള്‍ഡായി. രോഹിത് ശര്‍മ ക്രീസില്‍ നില്‍ക്കുന്ന ലൈനില്‍ ചില പ്രശ്‌നമുണ്ട്. സ്വിങ്ങിനനുസരിച്ച് പെട്ടെന്ന് പ്രതികരിക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല' പുജാര പറഞ്ഞു. രോഹിത് ശര്‍മ പതിവ് ഓപ്പണര്‍ സ്ഥാനം കെ എല്‍ രാഹുലിന് നല്‍കി മധ്യനിരയിലാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ആറാം നമ്പറില്‍ കളിച്ച രോഹിത്തിന് മികച്ചൊരു ഷോട്ട് പോലും കളിക്കാനാകുന്നില്ല.

rohit sharma gautam gambhir

ഇന്ത്യയുടെ ബാറ്റിങ് നിരക്ക് ക്ഷമയില്ല

അഡ്‌ലെയ്ഡില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടാന്‍ കാരണം ബാറ്റ്‌സ്മാന്‍മാരുടെ ക്ഷമയില്ലായ്മയാണെന്ന് പുജാര വിമര്‍ശിച്ചു. ഇന്ത്യന്‍ താരങ്ങളിലാരും 50 പന്ത് പോലും നേരിടാനുള്ള ക്ഷമ കാട്ടുന്നില്ല. ആദ്യത്തെ 10 ഓവറിനുള്ളില്‍ത്തന്നെ ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നു. ടെസ്റ്റില്‍ പിച്ചിനെക്കുറിച്ചും പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചും മനസിലാക്കാന്‍ ആദ്യം കുറച്ച് പന്തുകള്‍ നേരിടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ അതിന് തയ്യാറാവുന്നില്ലെന്നാണ് പുജാര പറയുന്നത്.

രോഹിത് ശര്‍മയും വിരാട് കോലിയും നിരാശപ്പെടുത്തുന്നത് ഇന്ത്യയെ കാര്യമായി ബാധിക്കുന്നു. രണ്ട് പേരും ഇന്ത്യയുടെ സീനിയര്‍ താരങ്ങളും ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുമാണ്. എന്നാല്‍ പ്രതീക്ഷിച്ച മികവ് ഇവര്‍ക്ക് കാട്ടാനാവാത്തതാണ് ഇന്ത്യയെ തളര്‍ത്തുന്നത്. പെര്‍ത്തില്‍ കോലി സെഞ്ച്വറി നേടിയത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ദുരന്തമായി. ഇവര്‍ക്ക് പകരക്കാരെ ഇന്ത്യ കണ്ടെത്തേണ്ട സമയമായിരിക്കുകയാണ്.

മോശം ഫോം രോഹിത്തിനെ ബാധിക്കുന്നു

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ പോരായ്മ രണ്ടാം ടെസ്റ്റിലെ ടീമിന്റെ തോല്‍വിക്ക് കാരണമായെന്ന് നിസംശയം പറയാം. ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡ് ഒരുക്കുന്നതിലുമെല്ലാം നായകനെന്ന നിലയില്‍ രോഹിത് പരാജയമായി. ഇന്ത്യയെ പിന്നോട്ടടിക്കുന്ന ക്യാപ്റ്റന്‍സിയാണ് രോഹിത് നടത്തിയത്. ഇതിന് കാരണം രോഹിത്തിന്റെ മോശം ഫോമാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. രോഹിത് മോശം ഫോമില്‍ കളിക്കുന്നതിനാല്‍ ക്യാപ്റ്റന്‍സിയില്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കുന്നില്ലെന്നാണ് ഹര്‍ഭജന്‍ വിലയിരുത്തുന്നത്.

Story first published: Monday, December 9, 2024, 10:10 [IST]
Other articles published on Dec 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+