Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2 വര്‍ഷത്തിനിടെ 2 ട്രോഫി, എന്നിട്ടും രോഹിത് തെറിച്ചു!! കാരണമെന്ത്? അഗാര്‍ക്കര്‍ പറഞ്ഞതിങ്ങനെ

വീണ്ടുമൊരു ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്ന രോഹിത് ശര്‍മയുടെ സ്വപ്‌നം തകര്‍ത്താണ് പുതിയ നായകനായി ശുഭ്മന്‍ ഗില്ലിനെ നിയമിച്ചിരിക്കുന്നത്. ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചതല്ല.

ടി20, ടെസ്റ്റ് എന്നിവയില്‍ നിന്നും ഹിറ്റ്മാന്‍ നേരത്തേ തന്നെ വിരമിച്ചതിനാല്‍ ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന്റെ യുഗം തന്നെ ഇപ്പോള്‍ പൂര്‍ണമായി അവസാനിച്ചിരിക്കുകയാണ്. ഓസീസുമായുള്ള അടുത്ത പരമ്പരയില്‍ ഇനി ഗില്ലിനു കീഴില്‍ രോഹിത്തിനു കളിക്കേണ്ടിയും വരും.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രണ്ടു ഐസിസി ട്രോഫികള്‍ ഇന്ത്യക്കു നേടിത്തരാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ രോഹിത് ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയും ടീമിനു നേടിത്തന്നു.

ROHIT SHARMA

2027ലെ ഐസിസി ഏകദിന ലോകകപ്പിലും ഇന്ത്യയെ വിജയികളാക്കിയ ശേഷം കളി നിര്‍ത്താനുള്ള പ്ലാനിലായിരുന്നു. അതിനിടെയാണ് സെലക്ഷന്‍ കമ്മിറ്റി ഹിറ്റ്മാന്റെ കസേര തെറിപ്പിച്ചത്. യഥാര്‍ഥത്തില്‍ രോഹിത്തിനെ ഇപ്പോള്‍ നായകസ്ഥാത്തു നിന്നും മാറ്റാനുള്ള കാരണമെന്താണ്? ഇതേക്കുറിച്ചറിയാം.

രോഹിത്തിനെ നീക്കിയതെന്ത്?

ഏകദിന ടീമിന്റെ നായകസ്ഥാനം നഷ്ടമായതോടെ 2027ലെ ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കു ടീമില്‍ സ്ഥാനമുണ്ടാവുമോയെന്നു പോലും ഇനി ഉറപ്പില്ല. ഫോമും ഫിറ്റ്‌നസുമെല്ലാം കാത്തുസൂക്ഷിക്കാനായെങ്കില്‍ മാത്രമേ ലോകകപ്പില്‍ ഇനി രോഹിത് സ്ഥാനം പ്രതീക്ഷിക്കേണ്ടതുള്ളൂ. എന്തുകൊണ്ടാണ് അദ്ദേഹത്തെ മാറ്റി പകരം ശുഭ്മന്‍ ഗില്ലിനെ ചുമതലയേല്‍പ്പിച്ചെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍.

മൂന്നു വ്യത്യസ്ത ഫോമാറ്റുകളില്‍ മൂന്നു വ്യത്യസ്ത നായകരെന്നത് അസാധ്യമായ കാര്യം തന്നെയാണ്. ഏതെങ്കിലുമൊരു ഘട്ടത്തില്‍ 2027നെ കുറിച്ച് നമുക്കു ചിന്തിക്കേണ്ടതായും വരുമെന്നും നേതൃമാറ്റത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ടീം പ്രഖ്യാപന ശേഷം സംസാരിക്കുകയായിരുന്നു അഗാര്‍ക്കര്‍.

ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

2021ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു തൊട്ടുമുമ്പാണ് വിരാട് കോലിയില്‍ നിന്നും ഏകദിന ടീമിന്റെ സ്ഥിരം നായകസ്ഥാനം രോഹിത് ശര്‍മയിലേക്കു വരുന്നത്. ഇതേ വര്‍ഷം നടന്ന ഐസിസി ടി20 ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞിരുന്നു. എങ്കിലും ഏകദിനത്തില്‍ ക്യാപ്‌നായി തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

ROHIT AGARKAR

പക്ഷെ വൈറ്റ് ബോള്‍ ഫോര്‍ാറ്റില്‍ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്നത് ശരിയാവില്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും കോലിയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ടി20, ഏകദിന ക്യാപ്റ്റന്‍സി രോഹിത്തിനെ ഏല്‍പ്പിക്കുകയും ചെയ്തു.

അദ്ദേഹത്തിനു കീഴില്‍ 56 ഏകദിനങ്ങളിലാണ് ടീം കളിച്ചിട്ടുള്ളത്. ഇവയില്‍ 42ലും വിജയം കൊയ്തപ്പോള്‍ തോറ്റത് വെറും 12 എണ്ണത്തില്‍ മാത്രമാണ്. ഒരു മല്‍സരം ടൈയില്‍ കലാശിച്ചപ്പോള്‍ ഒന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

ഈ വര്‍ഷമാദ്യം യുഎഇയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ അവസാനമായി കളിച്ചത്. അന്നു ഒരു കളി പോലും തോല്‍ക്കാതെയാണ് ഇന്ത്യന്‍ ടീം കിരീടം ചൂടിയത്.

ഇന്ത്യന്‍ ഏകദിന ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍) അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍.

Story first published: Saturday, October 4, 2025, 16:52 [IST]
Other articles published on Oct 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+