For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: അവന്‍ അധിക ബാധ്യതയോ? എന്തു കൊണ്ട് ടീമിലില്ല, മുന്‍ ഓപ്പണര്‍ രംഗത്ത്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം സെലക്ഷനെതിരേ തുറന്നടിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ സദഗോപന്‍ രമേഷ്. രോഹിത് ശര്‍മയെ മാറ്റി പകരം ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യന്‍ ടീമിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.

പുതിയ വൈസ് ക്യാപ്റ്റനായി മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെയും നിയമിച്ചിരിക്കുകയാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി എന്നിവരൊന്നും ടീമില്‍ ഇടം നേടിയിട്ടില്ല. ഈ മാസം 19നാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.

RAVINDRA JADEJA

സെലക്ഷനെതിരേ രമേഷ്

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താതിരുന്ന തീരുമാനത്തെയാണ് സദഗോപന്‍ രമേഷ് ചോദ്യം ചെയ്തിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇയില്‍ ഈ വര്‍ഷമാദ്യം നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ജഡേജ ടീമിന്റെ ഭാഗമായിരുന്നു. ന്യൂസിലാന്‍ഡുമായുള്ള കലാശപ്പോരില്‍ 10 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും അദ്ദേഹം വീഴ്ത്തി.

രണ്ടു ഇടംകൈയന്‍ സ്പിന്നര്‍മാരെ ഓസ്‌ട്രേലിയയില്‍ കളിപ്പിക്കുക സാധ്യമല്ലെന്നും യുഎഇയിലെ സാഹചര്യങ്ങ്ള്‍ പരിഗിച്ചാണ് ജഡേജയെ ടീമിലെടുത്തതെന്നുമാണ് ടീം പ്രഖ്യാപനത്തിനു ശേഷം മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. അഗാര്‍ക്കറുടെ ഈ വിശദീകരണത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് രമേഷ്.

എക്‌സ്ട്രാ സ്പിന്നറെ ഉള്‍പ്പെടുത്തിയതു കാരണമാണ് ചാംപ്യന്‍സ് ട്രോഫിയില്‍ രവീന്ദ്ര ജഡേജയെ ഇന്ത്യന്‍ ടീമിലെടുത്തതെന്നാണ് സെലക്ടര്‍ പറയുന്നത്. അവന്‍ നിങ്ങള്‍ക്കു അധിക ബാധ്യതയാണോ? വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് ജഡേജ. നിങ്ങള്‍ക്കു അധികമായി ഒരാളെ വേണ്ടി വരുമ്പോഴാണോ അദ്ദേഹത്തെ ടീമിലെടുക്കാറുള്ളത്?

ഇംഗ്ലണ്ടിലെ പ്രകടനം കാരണമാണ് ശുഭ്മന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനായും ടി20യിലെ വൈസ് ക്യാപ്റ്റനായും നിയമിച്ചതെന്നാണ് നിങ്ങള്‍ പറഞ്ഞത്. പക്ഷെ ജഡേജയും ഇംഗ്ലണ്ടില്‍ നല്ല പ്രകടനം നടത്തിയ താരമാണെന്നും രമേഷ് ചൂണ്ടിക്കാട്ടി.

വെസ്റ്റ് ഇന്‍ഡിനെതിരേ സമാപിച്ച ആദ്യത്തെ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ സെഞ്ച്വറി നേടുന്നതിനൊപ്പം നാലു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇതേ വെസ്റ്റ് ഇന്‍ഡീസ ടീമിനെതിരേ സെഞ്ച്വറിയടിച്ചതു കാരണമാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ധ്രുവ് ജുറേലിനെ നിങ്ങള്‍ ഉള്‍പ്പെടുത്തിയത്.

ശുഭ്മന്‍ ഗില്ലിനും ധ്രുവ് ജുറേലിനും അവര്‍ സമ്മാനം നല്‍കി. പക്ഷെ ജഡേജയോടു ഗുഡ്‌ബൈ പറഞ്ഞതായും രമേഷ് കുറ്റപ്പെടുത്തി. ഏകദിന ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡും ഏറെ അനുഭവ സമ്പത്തുമുള്ള താരമണ് ജഡേജ. 204 മല്‍സരങ്ങളില്‍ നിന്നും 231 വിക്കറ്റുകളെടുത്ത അദ്ദേഹത്തിനു ബാറ്റിങില്‍ 32.62 ശരാശരിയുമുണ്ട്.

VARU CHAKRAVARTHY

വരുണിനെ തഴഞ്ഞതെന്ത്?

മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തഴഞ്ഞതിനെയും സദഗോപന്‍ രമേഷ് ചോദ്യം ചെയ്തു. മറ്റു സ്പിന്നര്‍മാര്‍ എത്ര തന്നെ മിടുക്കരാണെങ്കിലും ടീമിലെ എക്‌സ് ഫാക്ടറാവുന്നയാള്‍ വരുണ്‍ ചക്രവര്‍ത്തിയാണ്.

അവനെയും നിങ്ങള്‍ ഏകദിന ടീമില്‍ നിന്നും തഴഞ്ഞു. എന്നിട്ടും ഹര്‍ഷിത് റാണയെ നിങ്ങള്‍ എല്ലായ്‌പ്പോഴും ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നും രമേഷ് തുറന്നടിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പ് മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് വരുണ്‍. ഈ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീം ജേതാക്കളായപ്പോഴും അദ്ദേഹം സംഘത്തിലുണ്ടായിരുന്നു.

Story first published: Sunday, October 5, 2025, 17:36 [IST]
Other articles published on Oct 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+