For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സഞ്ജുവിന് പകരം ജുറേല്‍, അഗാര്‍ക്കര്‍ ചെയ്തത് ശരി!! ഇതാ കാരണങ്ങള്‍

ഓസ്‌ട്രേലിയക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിതാരം സഞ്ജു സാംസണിനു പകരം ധ്രുവ് ജുറേലിനെ ഉള്‍പ്പെടുത്തിയതിനെതിരേ വിമര്‍ശനങ്ങള്‍ ശക്തമാണ്. ആരാധകരും ചില മുന്‍ താരങ്ങളുമെല്ലാം ഈ തീരുമാനത്തെ ചോദ്യ ചെയ്യുകയും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിനെതിരേ ആഞ്ഞടിക്കുകയുമെല്ലാം ചെയ്തിരുന്നു.

അവസാനമായി ഇന്ത്യക്കു വേണ്ടി കൡച്ച ഏകദിനത്തില്‍ സെഞ്ച്വറി കുറിച്ച താരം കൂടിയാണ് സഞ്ജു. എന്നിട്ടും അദ്ദേഹത്തെ അവഗണിച്ച സെലക്ഷന്‍ കമ്മിറ്റി ഏകദിനത്തില്‍ ഇനിയും അരങ്ങേറുക പോലും ചെയ്തിട്ടില്ലാത്ത ജുറേലിനെ ടീമിലേക്കു വിളിക്കുകയായിരുന്നു. പക്ഷെ മലയാളി താരത്തിനു പകരം അദ്ദേഹത്തെ ടീമിലെടുത്തത് നല്ല തീരുമാനം തന്നെയാണ്. ഇതിന്റെ കാരണങ്ങളറിയാം.

SANJU SAMSON

ആദ്യത്തെ കാരണം

ഏകദിനത്തില്‍ മൂന്നാംനമ്പര്‍ മുതല്‍ ആറാം നമ്പര്‍ വരെ വ്യത്യസ്ത പൊസിഷനുകളില്‍ കളിച്ചിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. മൂന്നാമനായി സെഞ്ച്വറിയടിച്ച അദ്ദേഹം മറ്റു പൊസിഷനുകളില്‍ ഫിഫ്റ്റിയും കുറിച്ചിട്ടുണ്ട്. എകദിനത്തില്‍ സഞ്ജു അവസാനം കളിച്ചതാവട്ടെ 2023ലുമാണ്.

അതുകൊണ്ടു തന്നെ ഇ്ത്രയും വലിയ ഗ്യാപ്പിനു ശേഷം കീപ്പറായി ആരെയെടുത്താലും അതൊരു പുതിയ കളിക്കാരനെ ഉള്‍പ്പെടുത്തുന്നതിനു തുല്യവുമാണ്. ധ്രുവ് ജുറേല്‍ അഞ്ച്. ആറ് പൊസിഷനുകളില്‍ ഏറ്റവും യോജിച്ചതാണ്. സഞ്ജുവാട്ടെ ടി20യില്‍ ആയാലും ഐപിഎല്ലിലായാലും കരിയറിന്റെ ഭൂരിഭാഗവും കളിച്ചത് മുന്‍നിരയിലാണ്.

എന്നാല്‍ ജുറേല്‍ ഇങ്ങനെയല്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും അഞ്ച്, ആറ് നമ്പറുകളിലാണ് അദ്ദേഹം കളിക്കാറുള്ളത്. അതുകകൊണ്ടു തന്നെ ഈ പൊസിഷന്‍ ജുറേലിനു സഞ്ജുവിനേക്കാള്‍ സുപരിചിതവുമാണ്. വൈറ്റ് ബോളില്‍ മാത്രമല്ല, ടെസ്റ്റിലും ഇതേ പൊസിഷനുകളിലാണ് ജുറേല്‍ കളിക്കാറുള്ളത്.

രണ്ടാമത്തെ കാരണം

ഈ വര്‍ഷം വിവിധ ടീമുകള്‍ക്കൊപ്പമുള്ള പ്രകടനങ്ങളെടുത്താലും സഞ്്ജു സാംസണിനേക്കാള്‍ മുകളില്‍ നില്‍ക്കുന്നത് ധ്രുവ് ജുറേലാണ്. സഞ്ജുവിനു ദേശീയ ടീമിനൊപ്പമോ, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമോ എടുത്തു പറയത്തക്ക പ്രകടനങ്ങളൊന്നും കാഴ്ചവയ്ക്കാനായിട്ടില്ല.

DHRUV JUREL

ഈ വര്‍ഷം കളിച്ച 12 ടി20കളിയ്ല്‍ സഞ്ജുവിന്റെ ശരാശരി 20.33ഉം സ്‌ട്രൈക്ക് റേറ്റ് 122.81 ഉ െആണ്. ഐപിഎല്ലിലും അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാനായില്ല. ഒമ്പതു മല്‍സരങ്ങളില്‍ ഒരു ഫിഫ്റ്റി മാത്രമേ സഞ്ജു കഴിഞ്ഞ സീസണില്‍ നേടിയുള്ളൂ ശേഷിച്ച കളികള്‍ പരിക്കു കാരണം നഷ്ടമാവുകയും ചെയ്തു. ഏറ്റവും അവസാനം കളിച്ച ഏഷ്യാ കപ്പിലും ശരാശരി പ്രകടനം മാത്രമേ അദ്ദേഹം കാഴ്ടവച്ചിരുന്നുള്ളൂ.

അതേസമയം, ജുറേലിന്റെ കാര്യമെടുത്താല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാനമായി കളിച്ച ഒന്നാം ടെസ്റ്റില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങി തകര്‍പ്പ്രന്‍ സെഞ്ച്വറി നേടിയിരുന്നു. 125 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

ഈ വര്‍ഷം കളിച്ച രണ്ടു ടെസ്റ്റുകളില്‍ 60നുത്താണ് ജുറേലിന്റെ ബാറ്റിങ് ശരാശരി. കൂടാതെ കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍സിനാി 14 മല്‍സരങ്ങളില്‍ നിന്നും 156.33 സ്‌ട്രൈക്ക് റേറ്റില്‍ 333 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. ഇരുവരുടെയും സമീപകാല ഫോം പരിഗണിക്കുമ്പോഴും സഞ്ജുവിനേക്കാള്‍ കേമന്‍ ജുറേലാണ്.

Story first published: Monday, October 6, 2025, 16:27 [IST]
Other articles published on Oct 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+