For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രോഹിത് ഇനി വേണ്ട, ടെസ്റ്റ് സീറ്റ് തെറിക്കുമെന്നുറപ്പ്! കാരണങ്ങള്‍ ഇതാ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയാവുന്നത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയും മോശം ബാറ്റിങ് പ്രകടനവുമാണ്. ജസ്പ്രീത് ബുംറക്ക് കീഴില്‍ പെര്‍ത്തില്‍ ജയിച്ച് നിന്ന ഇന്ത്യ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മക്ക് കീഴില്‍ അഡ്‌ലെയ്ഡില്‍ തോറ്റു. ഇതോടെ രോഹിത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. രോഹിത് ശര്‍മ വിശ്രമത്തില്‍ പോകണമെന്നും ക്യാപ്റ്റന്‍സിയും ബാറ്റിങ്ങും ഒരുപോലെ നിരാശപ്പെടുത്തുന്നതാണെന്നുമാണ് എല്ലാവരും വിമര്‍ശിക്കുന്നത്.

കെ എല്‍ രാഹുലിനായി ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുത്ത് മധ്യനിരയിലിറങ്ങിയ രോഹിത് ടീമിന് ബാധ്യതയാകുന്ന ബാറ്റിങ് പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും പ്ലേയിങ് 11ല്‍ നിന്നും പുറത്താക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. പരിശീലകന്‍ ഗൗതം ഗംഭീറും രോഹിത്തിന് എതിരായിക്കഴിഞ്ഞു. രോഹിത്തിനെ ഇന്ത്യ ഇനിയും ടെസ്റ്റില്‍ പിന്തുണക്കേണ്ടതായുണ്ടോ?.

സീനിയര്‍ താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പരിഗണന നല്‍കാതെ ഇന്ത്യ രോഹിത്തിനെ പുറത്താക്കുമെന്നാണ് സൂചനകള്‍. ഇതിന് ചില കാരണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശം

രോഹിത് ശര്‍മ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. മികച്ച ബാറ്റിങ് റെക്കോഡും അദ്ദേഹത്തിനുണ്ട്. നായകനായി ഇന്ത്യയെ ടി20 ലോകകപ്പ് കിരീടവും ചൂടിച്ചിട്ടുണ്ട്. എന്നാല്‍ രോഹിത്തിന്റെ സമീപകാലത്തെ ടെസ്റ്റിലെ പ്രകടനങ്ങളെല്ലാം ടീമിനെ പിന്നോട്ടടിക്കുന്നതാണ്. രോഹിത്തിനെ സീനിയറെന്ന നിലയില്‍ ഇന്ത്യ പിന്തുണക്കുമ്പോള്‍ ടീമിനെ അത് പ്രതികൂലമായി ബാധിക്കുന്നു. ഈ വര്‍ഷം 12 ടെസ്റ്റ് കളിച്ച രോഹിത് 27.14 ശരാശരിയില്‍ നേടിയത് 597 റണ്‍സ് മാത്രമാണ്. അവസാന 23 ഇന്നിങ്‌സില്‍ 9 തവണയാണ് രോഹിത് ഒറ്റ സംഖ്യയില്‍ പുറത്തായത്.

ഇത്രയും മോശം ഫോമിലൂടെ കടന്ന് പോകുമ്പോള്‍ രോഹിത്തിനെ ഇനിയും ടെസ്റ്റ് കളിപ്പിക്കുകയെന്നത് മണ്ടത്തരമാണ്. രോഹിത്തിന്റെ നായകസ്ഥാനമാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള പ്രതികൂല ഘടകമെങ്കില്‍ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റുന്നതാണ് എന്തുകൊണ്ടും നല്ലത്. നായകനായും ബാറ്റ്‌സ്മാനായും രോഹിത് ഇനി തുടരുന്നത് അദ്ദേഹത്തിന്റെ കരിയറിനെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കും. അതുകൊണ്ടുതന്നെ രോഹിത്തിനെ മാറ്റേണ്ട സമയമായെന്ന് പറയാം.

rohit sharma gautam gambhir

പുതിയ ഡബ്ല്യുറ്റിസിക്കായി ഒരുങ്ങേണ്ട സമയം

ഇനി മഹാത്ഭുതം സംഭവിക്കാതെ ഇന്ത്യക്ക് ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനാവില്ല. ഇനിയുള്ള മൂന്ന് ടെസ്റ്റിലും ഇന്ത്യക്ക് ജയിച്ചാല്‍ മാത്രമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് ലഭിക്കൂ. ഇതിനുള്ള സാധ്യത കുറവായതിനാല്‍ ഇന്ത്യ ഇത്തവണത്തെ ഫൈനല്‍ മറക്കാം. ഇന്ത്യ അടുത്ത സീസണ്‍ മുന്നില്‍ക്കണ്ട് പടയൊരുക്കം തുടങ്ങേണ്ട സമയമായെന്ന് തന്നെ പറയാം. അതിനായി പുതിയ നായകനെയടക്കം തീരുമാനിച്ച് ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടതായുണ്ട്.

ജസ്പ്രീത് ബുംറ നായകനായി ശോഭിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് ഇനി മറ്റൊരാളെ തേടേണ്ട ആവശ്യമില്ല. രോഹിത് ശര്‍മയുടെ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ നായകസ്ഥാനത്തേക്ക് കൊണ്ടുവരുന്നതാണ് എന്തുകൊണ്ടും നല്ലത്. ബുംറക്കും ഇന്ത്യയുടെ നായകനാവാന്‍ താല്‍പര്യമുള്ള സാഹചര്യത്തില്‍ ഇന്ത്യ അദ്ദേഹത്തെ ക്യാപ്റ്റനാക്കണം. മുന്നില്‍ നിന്ന് ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ളവനാണ് ബുംറയെന്ന് പറയാം.

മികച്ച യുവതാരങ്ങള്‍ പുറത്തുണ്ട്

ഓപ്പണര്‍ റോളിലും മധ്യനിരയിലുമെല്ലാം അവസരം തേടി മികച്ച യുവതാരങ്ങള്‍ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇനിയും രോഹിത്തിനെ അമിതമായി ആശ്രയിക്കേണ്ട കാര്യമില്ല. സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരെല്ലാം മധ്യനിരയിലും ടോപ് ഓഡറിലും ശോഭിക്കാന്‍ ശേഷിയുള്ളവരാണ്. റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍ എന്നിവരെല്ലാം ടോപ് ഓഡറില്‍ ഓപ്പണര്‍മാരായി മിന്നിക്കാനും കഴിവുള്ളവരാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇനിയും രോഹിത്തിനെ പിന്തുണക്കുന്നത് യുവതാരങ്ങളോട് കാട്ടുന്ന അനീതിയാണെന്ന് പറയാം.

Story first published: Monday, December 9, 2024, 12:06 [IST]
Other articles published on Dec 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+