Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS : കോന്‍സ്റ്റാസ് ഓസീസ് ടീമില്‍, ഇന്ത്യ കരുതിയിരിക്കണം! കാരണമുണ്ട്

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ആവേശകരമായി മുന്നോട്ട് പോവുകയാണ്. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ഇത്തവണ ഹാട്രിക് പ്രതീക്ഷയോടെയാണ് ഇറങ്ങിയത്. പെര്‍ത്തില്‍ ജയിച്ച് തുടങ്ങിയ ഇന്ത്യ അഡ്‌ലെയ്ഡില്‍ 10 വിക്കറ്റിന് തോറ്റു. വാശിയേറിയ ഗാബ ടെസ്റ്റില്‍ മഴ രസംകൊല്ലിയായതോടെ മത്സരം സമനിലയിലും കലാശിച്ചു. നിലവില്‍ അഞ്ച് മത്സര പരമ്പര 1-1 സമനിലയിലാണ്.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളാവും പരമ്പരയില്‍ നിര്‍ണ്ണായകമായി മാറുക. ആതിഥേയരായ ഓസീസിന് വരുന്ന രണ്ട് മത്സരങ്ങളും വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ വമ്പന്‍ മാറ്റങ്ങള്‍ ഓസീസ് ടെസ്റ്റില്‍ വരുത്തിയിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടത് ഓപ്പണര്‍ നതാന്‍ മക്‌സ്വീനിക്ക് പകരം സാം കോന്‍സ്റ്റാസിനെ ഓസീസ് ടീമിലെടുത്തുവെന്നതാണ്. 19കാരനായ താരം ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും ഓപ്പണര്‍ റോളിലുണ്ടാവും.

ടെസ്റ്റ് അരങ്ങേറ്റം നടത്തുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാകാനൊരുങ്ങുകയാണ് കോന്‍സ്റ്റാസ്. ഓസീസ് കോന്‍സ്റ്റാസിനെ കളിപ്പിക്കുമ്പോള്‍ ഇന്ത്യ ഭയക്കേണ്ടതായുണ്ട്. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയാം.

മിന്നും ഫോമിലുള്ള താരം

കോന്‍സ്റ്റാസിനെ ഇന്ത്യ ഭയക്കേണ്ടതിന്റെ പ്രധാന കാരണം യുവതാരത്തിന്റെ ഫോമാണ്. ബിബിഎല്ലിലും സമീപകാലത്ത് കളിച്ച കൗണ്ടി ക്രിക്കറ്റിലുമെല്ലാം മികവ് കാട്ടാന്‍ കോന്‍സ്റ്റാസിന് സാധിച്ചിട്ടുണ്ട്. ട്രാവിസ് ഹെഡിനെപ്പോലെ വിക്കറ്റിനെ ഭയക്കാത്ത കളിക്കാരനാണ് കോന്‍സ്റ്റാസ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം ന്യൂബോളില്‍ നന്നായി കളിക്കുന്നവനുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പേസ് നിര കോന്‍സ്റ്റാസിനെ ഭയക്കണം.

19കാരനായ താരത്തിന്റെ ബാറ്റിങ് ശൈലി എതിര്‍ ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ്. ഇന്ത്യ ജസ്പ്രീത് ബുംറയുടെ ബൗളിങ്ങിനെ അമിതമായി ആശ്രയിച്ചാണ് നിലവില്‍ മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ തുടക്കത്തിലേ ഇംപാക്ട് സൃഷ്ടിക്കാന്‍ കോന്‍സ്റ്റാസിന് സാധിച്ചാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യത കൂടുതലാണ്.

australia ind vs aus

19കാരന്റെ ശൈലി ഇന്ത്യക്ക് അറിയില്ല

ഓസ്‌ട്രേലിയന്‍ പിച്ചില്‍ തിളങ്ങാന്‍ സാധിക്കുമെന്ന് ഇതിനോടകം തെളിയിച്ചവനാണ് കോന്‍സ്റ്റാസ്. താരത്തിന്റെ ശൈലിയെക്കുറിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അറിയില്ല. അതുകൊണ്ടുതന്നെ അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഓസീസിന് മികച്ച തുടക്കം നല്‍കാന്‍ കോന്‍സ്റ്റാസിന് സാധിച്ചേക്കും. താരത്തിന്റെ ദൗര്‍ബല്യവും കരുത്തും മനസിലാക്കുക പെട്ടെന്ന് സാധ്യമല്ല. ജസ്പ്രീത് ബുംറയിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ബുംറക്കതിന് സാധിക്കാതെ പോയാല്‍ മറ്റാര്‍ക്കും അത് സാധിക്കുമെന്ന് കരുതാനാവില്ല.

ഈ സാഹചര്യത്തില്‍ കോന്‍സ്റ്റാസിനെ തുടക്കത്തിലേ പൂട്ടാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയാല്‍ വലിയ തിരിച്ചടിയായി അത് മാറിയേക്കും. ഇന്ത്യയുടെ പേസ് നിരയില്‍ ബുംറയെ മാറ്റിനിര്‍ത്തുമ്പോള്‍ ദൗര്‍ബല്യം വ്യക്തമാണ്. ആകാശ് ദീപും മുഹമ്മദ് സിറാജും നന്നായി പന്തെറിയുമ്പോഴും വിക്കറ്റ് വീഴ്ത്തുന്നതില്‍ വലിയ മിടുക്കുകാട്ടുന്നില്ല. അതുകൊണ്ടുതന്നെ യുവതാരം ഇന്ത്യക്ക് വലിയ തലവേദനയായി മാറാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

ഖവാജക്കും ആത്മവിശ്വാസം നല്‍കും

പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ഉസ്മാന്‍ ഖവാജ മോശം പ്രകടനമാണ് നടത്തിയത്. സഹ ഓപ്പണറായ മക്‌സ്വീനിക്ക് മികവിനൊത്ത് ഉയരാന്‍ സാധിക്കാത്തതായിരുന്നു ഖവാജയേയും സമ്മര്‍ദ്ദത്തിലാക്കിയത്. കോന്‍സ്റ്റാസ് ഫോമിലേക്കെത്തുകയും മികച്ച തുടക്കം ഓസീസിന് ലഭിക്കുകയും ചെയ്താല്‍ ഖവാജയേയും അത് ഫോമിലേക്കെത്തിച്ചേക്കും. അതുകൊണ്ടുതന്നെ യുവതാരത്തിന്റെ വരവ് ഇന്ത്യക്ക് വലിയ തലവേദനയായി മാറിയേക്കും.

നാലാം ടെസ്റ്റ് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യക്ക് വിജയത്തിലേക്കെത്താനായാല്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താന്‍ സാധിക്കും. ഗാബയിലെ സമനില ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ശക്തമായി തിരിച്ചുവരാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, December 20, 2024, 17:06 [IST]
Other articles published on Dec 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+