Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആശ്വസിക്കാന്‍ 3 പേര്‍ മാത്രം!! നാലാമങ്കം ഇന്ത്യ തോല്‍ക്കാന്‍ ഈ കാരണങ്ങള്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കൈവിടേണ്ടി വരുമോയെന്ന ഭീതിയിലാണ് ടീം ഇന്ത്യ. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റിലും തോറ്റതോടെ കംഗാരുപ്പട ട്രോഫിക്കുമേല്‍ ഒരു കൈ വച്ചിരിക്കുകയാണ്. സിഡ്‌നിയില്‍ ഈയാഴ്ച തുടങ്ങാനാരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സമനില വഴങ്ങിയാലും ഇനി ഓസീസിന് ട്രോഫി ഉയര്‍ത്താം. അങ്ങനെ വന്നാല്‍ 2015നു ശേഷം ഓസീസിന്റെ ആദ്യത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടം കൂടിയായിരിക്കും ഇത്.

340 റണ്‍സിന്റെ വിജയലക്ഷ്യമാണ് എംസിജിയില്‍ ഇന്ത്യക്കു ഓസീസ് നല്‍കിയത്. കാര്യമായി പൊരുതാന്‍ പോലുമാവാതെ രോഹിത് ശര്‍മയും സംഘവും വീഴുകയായിരുന്നു. വെറും 155 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറിയത്. ഓസീസ് ടീം 184 റണ്‍സിന്റെ ആധികാരിക വിജയം പിടിച്ചെടുക്കുകയും ചെയ്തു.

IND vs AUS: ഗില്‍ റിട്ടേണ്‍സ്, 2 വമ്പന്‍മാര്‍ പുറത്ത്!! ബുംറ നയിക്കും; സിഡ്‌നിയിലെ ഇന്ത്യന്‍ 11

യഥാര്‍ഥത്തില്‍ ഈ ടെസ്റ്റില്‍ ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കുന്നത് വെറും മൂന്നു പേരുടെ പ്രകടനം മാത്രമാണ്. ബാറ്റിങില്‍ യശസ്വി ജയ്‌സ്വാളും നിതീഷ് റെഡ്ഡിയും തിളങ്ങിയപ്പോള്‍ ബൗളിങില്‍ ജസ്പ്രീത് ബുംറയുടെ വണ്‍മാന്‍ ഷോയും ടീമിനു ആശ്വാസമായി. മെല്‍ബണില്‍ ഇന്ത്യന്‍ ടീം ഇത്രയും വലിയ തോല്‍വിയേറ്റു വാങ്ങാനുള്ള കാരണങ്ങളെന്താണ്‌? ഇതേക്കുറിച്ച് പരിശോധിക്കാം.

ROHIT SHARMA GAUTAM GAMBHIR

ടീം കോമ്പിനേഷന്‍

ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആദ്യത്തെ പിഴവ് ടീം കോമ്പിനേഷനില്‍ കാണിച്ച മണ്ടത്തരമാണ്. ശുഭ്മന്‍ ഗില്ലിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയ ഇന്ത്യ പകരം കെഎല്‍ രാഹുലിനെ ഓപ്പണിങില്‍ നിന്നും മൂന്നാം നമ്പറിലേക്കു ഇറക്കിയിരുന്നു. ഫോമില്ലാതെ വലയുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണിങിലേക്കു മടങ്ങിയെത്തുകയും ചെയ്തു.

കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഓപ്പണിങില്‍ തിളങ്ങിയ രാഹുലിനെ ഈ റോളില്‍ നിന്നും മാറ്റിയത് വലിയ മണ്ടത്തരം തന്നെയാണ്. മാത്രമല്ല ഗില്ലിനെ പുറത്താക്കിയതും ടീം മാനേജ്‌മെന്റിനു സംഭവിച്ച ഗുരുതര പിഴവ് തന്നെ. മൂന്നാം നമ്പറില്‍ ഗില്ലിനെ തീര്‍ച്ചയായും ഇന്ത്യ നിലനിര്‍ത്തേണ്ടത് ആവശ്യമായിരുന്നു.

ബൗളിങ് കോമ്പിനേഷന്റെ കാര്യത്തിലും ഇന്ത്യ മണ്ടത്തരം കാണിച്ചിട്ടുണ്ട്. പേസര്‍മാരെ തുണയ്ക്കുന്ന മെല്‍ബണിലെ പിച്ചില്‍ രണ്ടു സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിച്ചത് വിചിത്രമായ തീരുമാനമാണ്. രവീന്ദ്ര ജഡേജയെ മാത്രമേ ഇന്ത്യക്കു ആവശ്യമായിരുന്നുള്ളൂ. ഗില്ലിനെപ്പോലെയൊരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ ഒഴിവാക്കി പകരം വാഷിങ്ടണിനെ കളിപ്പിച്ചതിനെ ടീം മാനേജ്‌മെന്റിനു ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല.

ഉത്തരവാദിത്വമില്ലായ്മ

ഇന്ത്യന്‍ പരാജയത്തിന്റെ രണ്ടാമത്തെ കാരണം ബാറ്റര്‍മാര്‍മാര്‍ ഉത്തരവാദിത്വത്തോടെ കളിക്കാന്‍ ശ്രമിച്ചില്ലെന്നതാണ്. കരിയറിലെ ആദ്യത്തെ ഓസ്‌ട്രേലിയന്‍ പര്യടനം കളിക്കുന്ന യശസ്വി ജയ്‌സ്വാളും നിതീഷ് റെഡ്ഡിയും കാണിച്ച അത്രയും പോലും പോരാട്ടവീര്യമോ, ഉത്തരവാദിത്വമോ ടീമിലെ സീനിയര്‍ കളിക്കാരില്‍ നിന്നും കണ്ടില്ല. പ്രത്യേകിച്ചും വിരാട് കോലിയും റിഷഭ് പന്തുമെല്ലാം തീര്‍ത്തും അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ചാണ് രണ്ടിന്നിങ്‌സുകളിലും പുറത്തായത്.

ഓസീസ് ബൗളിങിന്റെ മികവിനേക്കാളുപരി ഇന്ത്യന്‍ ബാറ്റര്‍മാരുടെ അശ്രദ്ധയാണ് അവര്‍ക്കു പലപ്പോഴും വിക്കറ്റ് സമ്മാനിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്കും ടീമിനെ പ്രചോദിപ്പിക്കാന്‍ സാധിച്ചില്ല. രണ്ടിന്നിങ്‌സുങിലും ബാറ്റിങില്‍ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നു. നായകനെന്ന നിലയിലും രോഹിത്തിന്റെ ഭാഗത്തു നിന്നും ചില പിഴവുകള്‍ സംഭവിച്ചിരുന്നു.

INDIAN TEAM

ഫീല്‍ഡിങ് പിഴവുകള്‍

രണ്ടിന്നിങ്‌സുകളിലും ഫീല്‍ഡിങില്‍ ഇന്ത്യന്‍ താരങ്ങള്‍ വരുത്തിയിട്ടുള്ള പിഴവുകളാണ് പരാജയത്തിന്റെ മൂന്നാമത്തെ കാരണം. നിരവധി ക്യാച്ചുകളാണ് രണ്ടിന്നിങ്‌സുകളിലായി ഇന്ത്യന്‍ താരങ്ങളുടെ കൈകളല്‍ നിന്നും വഴുതിപ്പോയത്. ഓസ്‌ട്രേലിയയെപ്പോലെ ഒരു കരുത്തരായ എതിരാളികള്‍ക്കെതിരേ അര്‍ധാവസരങ്ങള്‍ പോലും മുതലാക്കേണ്ടത് വളരെ പ്രധാനമാണ്.

ഇവിടെയാണ് നിരവധി ക്യാച്ചുകള്‍ താഴെയിട്ട് ഇന്ത്യന്‍ താരങ്ങള്‍ അവരെ സഹായിച്ചത്. രണ്ടമിന്നിങ്‌സില്‍ ആറിനു 91ലേക്കു ഒതുങ്ങിയ ഓസീസിനെ 234 റണ്‍സ് വരെയെത്തിച്ചത് ഫീല്‍ഡിങില്‍ ഇന്ത്യ വരുത്തിയ പിഴവുകളാണ്. അല്ലായിരുന്നെങ്കില്‍ 150 റണ്‍സിനുള്ളില്‍ അവരെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു.

Story first published: Monday, December 30, 2024, 12:59 [IST]
Other articles published on Dec 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+