For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന് 10 ഓവര്‍ നല്‍കാഞ്ഞതെന്ത്? ഗില്ലിന്റേത് മണ്ടത്തരം!! പിഴവ് അക്കമിട്ട് പറഞ്ഞ് ശ്രീകാന്ത്

ഓസ്ട്രലിയക്കെതിരായ രണ്ടാം ഏകദിനത്തിലേറ്റ പരാജയത്തിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ചില വലിയ പിഴവുകള്‍ ഈ മല്‍സരത്തില്‍ ഇന്ത്യ വരുത്തിയതായും അതാണ് പരമ്പര നഷ്ടമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന കളിയില്‍ രണ്ടു വിക്കറ്റിനാണ് കംഗാരുപ്പട ഇന്ത്യയെ മറികടന്നത്. ഇന്ത്യ നല്‍കിയ 265 റണ്‍സിന്റെ വിജയലക്ഷ്യം 47ാം ഓവറില്‍ എട്ടു വിക്കറ്റിനു ഓസീസ് മറികടക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കി.

SHUBMAN GILL

ഗില്‍ അബദ്ധങ്ങള്‍ കാണിച്ചു

ആദ്യം ബാറ്റ് ചെയ്ത ശേഷം ഇന്ത്യ നേടിയ 264 റണ്‍സെന്നത് അഡ്‌ലെയ്ഡില്‍ ജയിക്കാമായിരുന്ന ടോട്ടലായിരുന്നെന്നും പക്ഷെ ശുഭ്മന്‍ ഗില്‍ വരുത്തിയ ചില അബദ്ധങ്ങള്‍ തിരിച്ചടിയായെന്നും കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു. രണ്ടാം ഏകദിനത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞ താരങ്ങളിലൊരാളായ വാഷിങ്ടണ്‍ സുന്ദറിനെ 10 ഓവര്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നത് വലിയ മണ്ടത്തരമാണെന്നു ശ്രീകാന്ത് വിമര്‍ശിക്കുന്നു. വാഷിങ്ടണിനെ വെറും ഏഴോവറുകളാണ് നമ്മള്‍ ഉപയോഗിച്ചത്. എന്തുകൊണ്ട് അവനെ 10 ഓവര്‍ എറിയിച്ചില്ല? അതു എന്തുകൊണ്ടാണെന്നു എനിക്കു മനസ്സിലാവുന്നില്ല.

സ്പിന്നര്‍മാര്‍ക്കെതിരേ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ പതറിയിരുന്നു. പക്ഷെ വാഷിങ്ടണ്‍ സുന്ദര്‍ ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്തത് ഏഴോവറുകള്‍ മാത്രമാണ്. എന്തുകൊണ്ടാണ് അവനെ ക്വാട്ട തികയ്ക്കാന്‍ ശുഭ്മന്‍ ഗില്‍ അനുവദിക്കാതിരുന്നത്? അക്ഷര്‍ പട്ടേല്‍ 10 ഓവറില്‍ 52 റണ്‍സിനു ഒരു വിക്കറ്റെടുത്തു. വാഷിങ്ടണ്‍ ഏഴോവറില്‍ 37 റണ്‍സിനു രണ്ടു വിക്കറ്റുകളും നേടി.

വിക്കറ്റെടുത്തതിനാല്‍ തന്നെ ബൗളിങ് തുടരരാന്‍ വാഷിങ്ടണിനെ അനുവദിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ ഗില്‍ അതിനു തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണ്? വാഷിങ്ടണിനെ പിന്‍വലിച്ച് ഹര്‍ഷിത് റാണയെ കൊണ്ടു വരികയാണ് ഗില്‍ ചെയ്തത്. നിതീഷ് കുമാര്‍ റെഡ്ഡിയും ഇതിനിടെ മൂന്നോവര്‍ ബൗള്‍ ചെയ്തു. നന്നായി തല്ലുകിട്ടിയ അവന്‍ 24 റണ്‍സും വഴങ്ങിയെന്നും ശ്രീകാന്ത് വിലയിരുത്തി.

കുല്‍ദീപുണ്ടെങ്കില്‍ ജയിച്ചേനെ

രണ്ടാം ഏകദിനത്തില്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദലിനെ കളിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യ ഉറപ്പായും ജയിക്കുമായിരുന്നുവെന്ന അഭിപ്രായമാണ് കെ ശ്രീകാന്തിനുള്ളത്. നേരത്തേ പെര്‍ത്തിലെ ആദ്യ കളിയിലും കുല്‍ദീപിന്റെ അഭാവത്തെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

KULDEEP YADAV

കുല്‍ദീപിനെ കളിപ്പിച്ചാല്‍ നമുക്കു ജയമുറപ്പായിരുന്നു. ഓസീസിനായി സ്പിന്നര്‍ ആദം സാംപ നാലു വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് ദി മാച്ചായത് നമ്മള്‍ കണ്ടു. സമാനമായ പ്രകടനം കുല്‍ദീപിനും നടത്താന്‍ സാധിച്ചേനെ. സിഡ്‌നിയിലെ മൂന്നാമത്തെയും അവസാനത്തെും ഏകദിനത്തില്‍ കുല്‍ദീപ് യാദവിനെ നിര്‍ബന്ധമായും ഇന്ത്യ കളിപ്പിച്ചേ തീരൂ.

നിതിഷ് കുമാര്‍ റെഡ്ഡിയയോ, മറ്റാരെ ഒഴിവാക്കിയാലും വേണ്ടില്ല, കുല്‍ദീപ് ഉറപ്പായും അടുത്ത കളിയിലെങ്കിലും പ്ലെയിങ് ഇലവനില്‍ വേണം. അഡ്‌ലെയ്ഡില്‍ ഹര്‍ഷിത് റാണയുടെ ബാറ്റിങ് എനിക്കു ഇഷ്ടമായി. ആദ്യ സ്‌പെല്ലില്‍ അവന്‍ നന്നായി ബൗളും ചെയ്തു.

അതുകൊണ്ടു തന്നെ അടുത്ത കളിയിലും ഹര്‍ഷിത്തിനെ നിലനിര്‍ത്തുന്നതിനോടു എനിക്കു വിയോജിപ്പില്ല. ബാറ്റിങില്‍ അവനു സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നു മനസ്സിലായി. അടുത്ത മല്‍സരത്തില്‍ നിതീഷിനു പകരം ഹര്‍ഷിത്ത് എട്ടാമനായി കളിക്കട്ടെ. ഒമ്പതാം നമ്പറില്‍ കുല്‍ദീപിനെയും കൊണ്ടു വരണണമെന്നും ശ്രീകാന്ത് നിര്‍ദേശിക്കുന്നു.

Story first published: Friday, October 24, 2025, 11:22 [IST]
Other articles published on Oct 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+