Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഏകദിനത്തില്‍ അവനെ ഇന്ത്യ തഴഞ്ഞതെന്തിന്? ചോദ്യം എബിഡിയുടേത്, അത് സഞ്ജുവല്ല!!

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്തിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യ വലിയൊരു അബദ്ധം കാണിച്ചുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡും അവസാനമായി കളിച്ച മല്‍സരത്തില്‍ സെഞ്ച്വറിയും നേടിയിട്ടും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തഴയപ്പെട്ടിരുന്നു. പക്ഷെ എബിഡിയുടെ ചോദ്യം സഞ്ജുവിനെ കുറിച്ചല്ല, മറിച്ച് മറ്റൊരു സീനിയര്‍ താരത്തെ കുറിച്ചാണ്.

MOHAMMAD SHAMI

ഷമിയുടെ അഭാവം

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കു ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം ലഭിക്കാതെ പോയതിനെയാണ് എബി ഡിവില്ലിയേഴ്‌സ് ചോദ്യം ചെയ്തിരിക്കുന്നത്. പരിക്കു കാരണം ഒരു വര്‍ഷത്തിലേറേ കളിക്കളത്തിനു പുറത്തായിരുന്നു വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍.

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയാണ് ഷമി ടീമില്‍ തിരിച്ചെത്തിയത്. മാര്‍ച്ചിലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.

അതിനു ശേഷം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര, ഏഷ്യാ കപ്പ്, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇവയിലൊന്നും അദ്ദേഹത്തിനു ഇടം ലഭിച്ചില്ല. ഇതിന്റെ തുടര്‍ച്ചായായാണ് ഓസ്‌ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ പരമ്പരകളിലും ഷമിക്കു ഇടം കിട്ടാതെ പോയത്.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഓസ്‌ട്രേലിയന്‍ പര്യടത്തില്‍ ഷമിക്കു സ്ഥാനം ലഭിക്കാത്തിരുന്നതിനെ കുറിച്ച് എബിഡി പരാമര്‍ശിച്ചത്. ടീം ഇന്ത്യയെടുത്തത്് വലിയൊരു കോള്‍ തന്നെയാണ്. അദ്ദേഹത്തില്‍ നിന്നും ടീം മുന്നോട്ടു പോയിക്കഴിഞ്ഞതു പോലെയാണ് ചില തരത്തില്‍ ഇതു കാണപ്പെടുന്നത്. ഇതിനു പിന്നിലെ കഥയെന്താണെന്നു എനിക്കറിയില്ല.

ചിലപ്പോള്‍ ചെറിയ ചില പേശീവലിവ് മുഹമ്മദ് ഷമിക്കു ഉണ്ടായിരിക്കാം. ചിലപ്പോള്‍ ബൗളിങിലെ വേഗത അദ്ദേഹത്തിനു നഷ്ടനായിരിക്കാം. കൂടാതെ സാധാരണയായി കാണാറുള്ള താളവും നഷ്ടമായിട്ടുണ്ടാവും.

ഈ കാര്യങ്ങളെല്ലാം ഷമിയെ പരിഗണിക്കാത്തതിനു പിന്നിലുണ്ടായിരിക്കാം. എങ്കിലും അദ്ദേഹത്തെ സംബന്ധിച്ച് ദേശീയ ടീമിലേക്കുള്ള വഴി പൂര്‍ണമായി അടഞ്ഞിട്ടൊന്നുമില്ലെന്നും എബിഡി നിരീക്ഷിച്ചു.

സമീപകാലത്തു മുഹമ്മദ് ഷമിയടെ ബൗളിങ് വേഗതയില്‍ കുറവുണ്ടായിട്ടുണ്ട്. അതായിരിക്കാം അദ്ദേഹം ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്തതിന്റെ കാരണം. എങ്കിലും ഷമി വളരെ നല്ലൊരു തിരിച്ചുവരവ് നടത്തുമെന്നു തന്നെയാണ് പ്രതീക്ഷിിക്കുന്നത്.

ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാന്‍ കൂടിയാണ്. ഷമി വളരെ ഗംഭീര ബൗളര്‍ തന്നെയാണ്. ബാറ്റര്‍മാരോടു എല്ലായ്‌പ്പോഴും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യാറുണ്ടെന്നും എബിഡി ചൂണ്ടിക്കാട്ടി.

പരിക്കു ഭേദമായി മടങ്ങിയെക്കിയ ശേഷമുള്ള പ്രകടനങ്ങളെടുത്താല്‍ ഷമിക്കു തന്റെ ഏറ്റവും മികച്ച ഫോമിലേക്കു ഇനിയും തിരിച്ചെത്താനായിട്ടില്ല. ഒമ്പതു മല്‍സരങ്ങളാണ് രണ്ടാം വരവില്‍ അദ്ദേഹം കളിച്ചത്. 6.20 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

MOHAMMAD SHAMI

ടീമിനു മുതല്‍ക്കൂട്ട്

ഇന്ത്യന്‍ ടീമിനു എല്ലാ ഫോര്‍മാറ്റുകളിലും മുതല്‍ക്കൂട്ടായി മാറുന്ന താരമാണ് മുഹമ്മദ് ഷമിയെന്നാണ് എബി ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം. മുഹമ്മദ് ഷമി ശരിക്കുമൊരു വിക്കറ്റ് ടു വിക്കറ്റ് ബൗളറാണ്. ഫോമിലാണെങ്കില്‍ അദ്ദേഹം ടീമിനു വലിയ മുതല്‍ക്കൂട്ടുമാണ്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഷമിയെ കാണാനില്ലെന്നതു വളരെയധിം നിരാശാജനകമാണ്. ടീം ഇന്ത്യയെ സംബന്ധിച്ച് എന്റര്‍ടെയ്‌നിങ് പെര്‍ഫോര്‍മറാണ് അദ്ദേഹമെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.

2023ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായിരുന്നു ഷമി. ഏഴു കളിയില്‍ നിന്നും മൂന്നു അഞ്ചു വിക്കറ്റ് നേട്ടമടക്കം 24 വിക്കറ്റുകള്‍ അദ്ദേഹം കടപുഴക്കിയരുന്നു.

Story first published: Wednesday, October 15, 2025, 14:15 [IST]
Other articles published on Oct 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+