Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ഷിത്തിനെ കണ്ടു പഠിക്കൂ, സഞ്ജു കാണിച്ചത് വന്‍ അബദ്ധം!! ഫ്‌ളോപ്പാവാന്‍ ഈ കാരണം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാമങ്കത്തില്‍ മികച്ചൊരു ഇന്നിങ്‌സുമായി ഹീറോയാവാനുള്ള നസല്ലൊരു അവസരം നഷ്ടമാക്കിയിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഒരുപാട് പയറ്റിത്തെളിഞ്ഞ ഇഷ്ട പൊസിഷനായ മൂന്നാം നമ്പര്‍ ലഭിച്ചിട്ടും അതു മുതലാക്കാന്‍ അദ്ദേഹത്തിനായില്ല.

വെറും നാലു ബോളുകളുടെ ആയുസ് മാത്രമേ സഞ്ജുവിനുണ്ടായുള്ളൂ.
നേടിയത് വെറും രണ്ടു റണ്‍സ്. നതാന്‍ എല്ലിസിന്റെ മികച്ചൊരു ബോളില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ഈ മല്‍സത്തില്‍ അഭിഷേക് ശര്‍മ (68), ഹര്‍ഷിത് റാണ (35) എന്നിവരൊഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നില്ല.

യഥാര്‍ഥത്തില്‍ ഈ കളിയിലെ ഫ്‌ളോപ്പ് ഷോയ്ക്കു സഞ്ജുവിനു സ്വയം പഴിക്കാനേ സാധിക്കുകയുള്ളൂ. ഫാസ്റ്റ് ബൗളറായ ഹര്‍ഷിത്തിന്റെ ഇന്നിങ്‌സ് അദ്ദേഹത്തിനു നല്ലൊരു പാഠമാണ്. ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നു ഹര്‍ഷിത് കാണിച്ചതന്നു. സഞ്ജു കാണിച്ച മണ്ടത്തരം എന്താണെന്നറിയാം.

SANJU SAMSON

ഉത്തരവാദിത്വം കാണിച്ചില്ല

സഞ്ജു സാംസണിനെ സംബന്ധിച്ച് ഈ തരത്തിലുള്ള കടുപ്പമേറിയ സാഹചര്യങ്ങള്‍ ബാറ്റ് ചെയ്യുകയെന്നതു പുതിയ കാര്യമല്ല. കാരണം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ആദ്യ ഓവറിലോ, രണ്ടാമത്തേതിലെ വിക്കറ്റ് നഷ്ടമായ ശേഷം നേരത്തേ തന്നെ അദ്ദേഹം ക്രീസിലെത്തി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

പക്ഷെ അന്നു സഞ്ജു കളിച്ച ഇന്നിങ്‌സുകളും ഈ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് സമീപനവും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്. സാധാരണയായി തുടക്കത്തില്‍ തന്നെ ബാറ്റിങിനു ഇറങ്ങേണ്ടി വന്നാല്‍ അദ്ദേഹം അനാവശ്യ തിടുക്കും കാണിക്കാറില്ല.

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ച് പിച്ചുമായി പൊരുത്തപ്പെടാനും അതിനു ശേഷം വലിയൊരു ഇന്നിങ്‌സ് പടുത്തുയര്‍ത്താനുമാണ് ശ്രമിക്കാറുള്ളത്. പക്ഷെ ഓസ്‌ട്രേലിയയുമായുള്ള രണ്ടാം ടി20യില്‍ അത്തരമൊരു സമീപനമല്ല അദ്ദേഹം സ്വീകരിച്ചത്. ഇതു ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു.

മൂന്നാം ഓവറിലെ നാലാമത്തെ ബോളില്‍ ശുഭ്മന്‍ ഗില്‍ (5) പുറത്തായ ശേഷമാണ് സഞ്ജു ക്രീസിലെത്തുന്നത്. ഒരുപാട് ബോളുകള്‍ ബാക്കിനില്‍ക്കെ ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് കളിക്കാനുള്ള സമയവും സാഹചര്യവുമെല്ലാം സഞ്ജുവിനു മുന്നിലുണ്ടായിരുന്നു. ക്രീസിലെത്തയതു മുതല്‍ അനാവശ്യ ധൃതിയാണ് അദ്ദേഹം കാണിച്ചത്.

ക്രീസിന്റെ മറുവശത്തു തകര്‍ത്തടിക്കാന്‍ ശേഷിയുള്ള അഭിഷേക് ശര്‍മയുള്ളപ്പോള്‍ കഴിയുന്നതും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് അദ്ദേഹത്തിനു കൂടുതല്‍ ബോളുകള്‍ നല്‍കുകയാണ് സഞ്ജു ചെയ്യേണ്ടിയിരുന്നത്. പക്ഷെ അദ്ദേഹം അതിനു ശ്രമിച്ചില്ല. പകരം പിച്ചിനെയോ, ബൗളറെയോ പരിഗണിക്കാതെ വെറുതെ ആഞ്ഞുവീശിക്കൊണ്ടിരിക്കുകയും ചെയ്തു.

SANJU SAMSON

ആദ്യ ബോളില്‍ ഡബിളുമായി തുടങ്ങിയ ശേഷം അദ്ദേഹത്തിന്റെ ഇന്നിങ്‌സ് പിന്നീടൊരിക്കലും ട്രാക്കില്‍ കയറിയില്ല. രണ്ടാമത്തെ ബോളില്‍ സഞ്ജുവിനു റണ്‍സൊന്നും ലഭിച്ചില്ല. മൂന്നമാത്തെ ബോളില്‍ അദ്ദേഹത്തെ നതാന്‍ എല്ലിസ് ബീറ്റും ചെയ്തു. തൊട്ടടുത്ത ബോൡ സഞ്ജുവിനെ എല്ലിസ് വിക്കറ്റിന മുന്നിലും കുരുക്കുകയായിരുന്നു.

ഇവിടെയാണ് ഹര്‍ഷിത് റാണയുടെ ബാറ്റിങ് അദ്ദേഹം മാതൃകയാക്കേണ്ടത്. സമാനമായ രീതിയില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് അഭിഷേകിനൊപ്പം കൂട്ടുകെട്ടുണ്ടാക്കിയിരുന്നെങ്കില്‍ നല്ലൊരു ഇന്നിങ്‌സ് സഞ്ജുവില്‍ നിന്നും കാണാനായേനെ. പക്ഷെ ഓവര്‍ അഗ്രസീവാനുള്ള ശ്രമം കാരണം അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പാവുകയായിരുന്നു.

Story first published: Friday, October 31, 2025, 16:11 [IST]
Other articles published on Oct 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+