Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ കംപ്ലീറ്റ് ബൗളറല്ല!! ആള് കൂടിയിട്ട് കാര്യമില്ല, മിടുക്ക് വേണം; ഗില്ലിനെതിരേ കൈഫ്

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കേറ്റ കനത്ത പരാജയത്തിനു നായകന്‍ ശുഭ്മന്‍ ഗില്ലിനെ രൂക്ഷമായി വിമര്‍ഷിച്ചിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്. ടീം സെലക്ഷനിലുണ്ടായ പാളിച്ചകളും ഇന്ത്യന്‍ പരാജയത്തിനു കാരണമായിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കാണിച്ച അതേ അബദ്ധം ഗില്‍ ആവര്‍ത്തിക്കുകയാണന്നും ഗില്‍ തുറന്നടിക്കുന്നു.

മഴ രസം കെടുത്തിയ ആദ്യ ഏകദിനത്തില്‍ ഡിഎല്‍എസ് നിയമപ്രകാരം ഏഴു വിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് തകര്‍ത്തുവിട്ടത്. ഗില്ലും സംഘവും അര്‍ഹിച്ച തോല്‍വി കൂടിയായിരുന്നു ഇത്. കാരണം കളിയിലുടനീളം ഓസ്‌ട്രേലിയ തന്നെയായിരുന്നു മികച്ച ടീം. ബൗളിങിലും ബാറ്റിങിലുമെല്ലാം അവര്‍ ഇന്ത്യയെ ഒരുപോലെ പിന്നിലാക്കുകയും ചെയ്തു.

NITSH REDDY

നിതീഷ് കംപ്ലീറ്റ് ബൗളറല്ല

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയാണ് ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ മുഹമ്മദ് കൈഫ് വിമര്‍ശിച്ചത്. സീം ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒരു ബൗളറെന്ന നിലയില്‍ ഇന്ത്യക്കു അധികം ആശ്രയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിതീഷ് കുമാര്‍ റെഡ്ഡി ഒരു കംപ്ലീറ്റ് ബൗളറല്ല. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമെടുക്കുകയാണെങ്കില്‍ ഒരുപാട് പാര്‍ട്ട്‌ടൈം ഓപ്ഷനുകളാണുള്ളത്. പെര്‍ത്തിലെ പിച്ചില്‍ വാഷിങ്ടണ്‍ സുന്ദര്‍ പോലും ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരുന്നു. ഹര്‍ഷിത് റാണയും സ്വന്തം ബൗളിങ് പ്രകടനത്തില്‍ നിരാശനായിരിക്കും.

ചെറിയ ടോട്ടലാണ് ഇന്ത്യക്കു നേടാനായതെങ്കില്‍ പോലും മല്‍സരത്തിന്റെ ഗതി മാറ്റാനുള്ള അവസരം ബൗളര്‍മാര്‍ക്കുണ്ടായിരുന്നു. പക്ഷെ എപ്പോഴാണ് നിങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുക? ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും കളിക്കുമ്പോള്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നു നിങ്ങള്‍ പ്രതീക്ഷിക്കാന്‍ പാടില്ലെന്നും കൈഫ് തുറന്നടിക്കുന്നു.

എവിടെ കുല്‍ദീപ് ?

വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറായ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ആദ്യ ഏകദിനത്തില്‍ പുറത്തിരുത്തിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ തീരുമാനത്തെയും മുഹമ്മദ് കൈഫ് കുറ്റപ്പെടുത്തി.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും ഇതൊരു പരീക്ഷണം തന്നെയായിരുന്നു. പക്ഷെ അദ്ദേഹം കുല്‍ദീപ് യാദവിനെ ഇന്ത്യന്‍ ഇലവനിലുള്‍പ്പെടുത്തിയില്ല. കുല്‍ദീപ് ശരിക്കുമൊരു വിക്കറ്റ് ടേക്കിങ് ബൗളറാണ്. നിങ്ങള്‍ ടീമിന്റെ എല്ലാ ഏരിയയും കവര്‍ ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ കുല്‍ദീപിനെ കളിപ്പിക്കാതിരുന്നതിലൂടെ പ്രധാന കാര്യം മിസ്സാക്കുകയും ചെയ്തു.

KULDEEP YADAV

ഓസ്‌ട്രേലിയയില്‍ എല്ലാ ഫോര്‍മാറ്റുകളിലും കസറിയ താരമാണ് ഷെയ്ന്‍ വോണ്‍. കുല്‍ദീപിനെ പെര്‍ത്തില്‍ ഇന്ത്യന്‍ ടീം കളിപ്പിക്കാതിരുന്നതില്‍ ഞാന്‍ നിരാശനാണ്. ഓസീസ് നിരയിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ മാത്യു ക്യുനെമാന്‍ ഈ കളിയില്‍ രണ്ടു വിക്കറ്റുകളെടുത്തിരുന്നു. കുല്‍ദീപിനെ ഒഴിവാക്കിയതിലൂടെ ക്വാളിറ്റിക്കു പകരം ക്വാണ്ടിറ്റിയാണ് ഇന്ത്യ തിരഞ്ഞെടുത്തതെന്നും കൈഫ് കുറ്റപ്പെടുത്തി.

പെര്‍ത്തില്‍ മൂന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും മൂന്നു ഓള്‍റൗണ്ടര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരാണ് പേസ് നിരയിലുണ്ടായിരുന്നത്.

ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ കളിപ്പിക്കുകയും ചെയ്തു. പക്ഷെ ഇവര്‍ക്കൊന്നും കളിയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിച്ചില്ല.

വ്യാഴാഴ്ച അഡ്‌ലെയ്ഡിലാണ് പരമ്പരയിലെ നിര്‍ണായകമായ അടുത്ത മല്‍സരം. ആദ്യ ഏകദിനത്തില്‍ ബെഞ്ചിലിരിക്കേണ്ടി വന്ന കുല്‍ദീപ് യാദവിനെ ഇന്ത്യ തിരികെ വിളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Tuesday, October 21, 2025, 6:28 [IST]
Other articles published on Oct 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+