For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യയുടെ ഈ അവസ്ഥക്ക് കാരണം ഗംഭീര്‍, പുറത്താക്കാന്‍ വൈകരുത്! കാരണങ്ങളിതാ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഇന്ത്യന്‍ ടീമില്‍ വലിയ പൊട്ടിത്തെറികളാണ് സംഭവിക്കുന്നത്. നാട്ടില്‍ ന്യൂസീലന്‍ഡിനോട് മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് നേരിട്ടിരുന്നു. ഇതിന് പിന്നാലെ ഓസ്‌ട്രേലിയയിലേക്കെത്തിയ ഇന്ത്യ പെര്‍ത്തില്‍ ജയിച്ചെങ്കിലും പിന്നീട് കളി മറന്നു. സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യ പ്രതീക്ഷവെക്കുന്ന പല സൂപ്പര്‍ താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

വിരാട് കോലിയും രോഹിത് ശര്‍മയും റിഷഭ് പന്തുമെല്ലാം ഓസീസില്‍ പതറുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിലെ സാഹചര്യം വളരെ മോശമായിരിക്കുകയാണ്. സിഡ്‌നി ടെസ്റ്റില്‍ നായകനായ രോഹിത് ശര്‍മയെത്തന്നെ ഇന്ത്യ പുറത്തിരുത്തിയിരിക്കുകയാണ്. ഇതോടെ രോഹിത് ആരാധകര്‍ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. രോഹിത്തിനെ മോശം ക്യാപ്റ്റന്‍സിയുടേയും മോശം ബാറ്റിങ് പ്രകടനത്തിന്റേയും പേരിലാണ് ഒഴിവാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ താരങ്ങളുടെ മോശം ഫോമും ടീമിന്റെ നെഗറ്റീവ് മനോഭാവവും വലിയ ചര്‍ച്ചയാകവെ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീറിനെതിരേയാണ് കൂടുതല്‍ വിമര്‍ശനമുയരുന്നത്. ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണം ഗംഭീറാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഇത് ശരിയാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാരണങ്ങള്‍ പരിശോധിക്കാം.

എല്ലാം തീരുമാനിക്കുന്നത് ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവുമ്പോള്‍ ബുദ്ധിപരമായ നീക്കം അത്യാവശ്യമാണ്. ഇന്ത്യയുടെ പല താരങ്ങളും ലോക ക്രിക്കറ്റിലെത്തന്നെ സൂപ്പര്‍ താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവരെ എങ്ങനെ കളിക്കണമെന്ന് പഠിപ്പിക്കേണ്ട ആവശ്യമില്ല. ഡ്രസിങ് റൂമിലെ സാഹചര്യം നന്നായി ഇരിക്കുന്നുണ്ട് ഉറപ്പ് വരുത്തുകയും താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയുമാണ് പ്രധാനമായും വേണ്ടത്. രവി ശാസ്ത്രി, ഗാരി കേഴ്സ്റ്റന്‍ എന്നിവരെല്ലാം ഇന്ത്യയെ മികവിലേക്കെത്തിച്ചത് ഇങ്ങനെയാണ്.

കര്‍ക്കശക്കാരനായ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായപ്പോള്‍ തന്റെ നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ അനില്‍ കുംബ്ലെയുടെ വഴിയേയാണ് ഗൗതം ഗംഭീര്‍ പോകുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനാണ് ഗംഭീര്‍ ശ്രമിക്കുന്നത്. സീനിയര്‍ താരങ്ങളുമായി മികച്ച ആശയവിനിമയം നടത്താന്‍ ഗംഭീറിന് സാധിക്കുന്നില്ല. ഗംഭീര്‍ ഒറ്റക്കെടുക്കുന്ന പല തീരുമാനങ്ങളിലും സീനിയര്‍ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ട്.

ഇതാണ് നിലവില്‍ താരങ്ങളുടെ പ്രശ്‌നവും. നായകന്‍ രോഹിത് ശര്‍മയോട് പോലും ആവശ്യത്തിന് ചര്‍ച്ച നടത്താതെയാണ് ഗംഭീര്‍ പ്ലേയിങ് 11നടക്കം തിരഞ്ഞെടുക്കുന്നതാണ് പുറത്തുവരുന്ന വിവരം. എന്തായാലും ഗംഭീറിന്റെ ഏകാധിപത്യമാണ് ഇന്ത്യന്‍ ടീമില്‍ കാണുന്നതെന്ന് വ്യക്തം.

virat kohli

താരങ്ങള്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്നു

ഇന്ത്യന്‍ താരങ്ങളെ സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ ഗൗതം ഗംഭീര്‍ അനുവദിക്കുന്നില്ല. പല താരങ്ങളേയും ശകാരിക്കാന്‍ ഗംഭീര്‍ തയ്യാറാവുന്നുണ്ടെന്നാണ് ഡ്രസിങ് റൂമുകളില്‍ നിന്ന് പുറത്തുവരുന്ന വിവരം. ഇത് താരങ്ങള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് പഴയ സന്തോഷം കണ്ടെത്താനാവുന്നില്ല. ഇത് താരങ്ങളുടെ മുഖ ഭാവത്തിലും ശരീര ഭാഷയിലും വ്യക്തം. അനില്‍ കുംബ്ലെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായിരുന്നു.

എന്നാല്‍ പരിശീലകനായി എത്തിയപ്പോള്‍ അനില്‍ കുംബ്ലെ താരങ്ങളെ ഭരിക്കാനാണ് ശ്രമിച്ചത്. ഇതാണ് ഇന്ത്യന്‍ താരങ്ങളുടെ അനിഷ്ടത്തിന് കാരണമായതും പിന്നാലെ കുംബ്ലെക്ക് സ്ഥാനമൊഴിയേണ്ടി വന്നതും. ഇതേ വഴിയിലൂടെയാണ് ഗംഭീറും കടന്ന് പോകുന്നത്. ഗംഭീറിന്റെ നിലവിലെ നീക്കങ്ങള്‍ ഡ്രസിങ് റൂമില്‍ മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നില്ല. ഗംഭീറുമായി അടുത്ത സൗഹൃദം സ്ഥാപിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം.

രോഹിത്തും കോലിയും ഹാപ്പിയല്ല

ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഗൗതം ഗംഭീറിന്റെ പരിശീലകനെന്ന നിലയിലെ രീതികളില്‍ സന്തോഷവാനല്ല. ഇരുവരും ഇത് സംബന്ധിച്ച് ബിസിസി ഐയുമായി സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യ ഗംഭീറിനെ ആയിരുന്നില്ല ആദ്യം പരിശീലകസ്ഥാനത്ത് കണ്ടത്. വിവിഎസ് ലക്ഷ്മണ്‍ താല്‍പര്യം കാട്ടാത്തതിനാല്‍ പെട്ടെന്ന് ഗംഭീറിനെ നിയമിക്കുകയായിരുന്നു. താരങ്ങള്‍ എതിര്‍പ്പ് വ്യക്തമാക്കി രംഗത്തെത്തിയാല്‍ വൈകാതെ ഗംഭീറിന്റെ സീറ്റ് തെറിക്കാനാണ് സാധ്യത. കളിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായിരുന്ന കലിപ്പന്‍ സ്വഭാവം ഇപ്പോഴും ഗംഭീറിനുണ്ടെന്ന് വ്യക്തം.

Story first published: Friday, January 3, 2025, 13:04 [IST]
Other articles published on Jan 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+