For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ടെസ്റ്റ് പരമ്പര തോറ്റത് നന്നായി!! ഇനി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്കു തന്നെ, ഈ കാരണം

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ത്യക്കു നഷ്ടമായത് ആരാധകരെ ഏറെ നിരാശരാക്കുന്നുണ്ട്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-3ന്റെ തോല്‍വിയാണ് ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടതായി വന്നത്. ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി പടിവാതില്‍ക്കെ എത്തിനില്‍ക്കെയാണ് ഇന്ത്യക്കു ഇത്തരമൊരു തിരിച്ചടി നേരിട്ടിരിക്കുന്നത്.

2015നു ശേഷം ആദ്യമായിട്ടാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കു കൈവിടേണ്ടി വന്നിരിക്കുന്നത്. നാട്ടിലും ഓസ്‌ട്രേലിയയുമായി നടന്ന അവസാനത്തെ നാലു ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യയാണ് ജേതാക്കളായത്. ഇത്തവണ ഓസീസ് കണക്കുതീര്‍ക്കുകയായിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പരയിലേറ്റ ഈ തോല്‍വി ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യക്കു ശുഭസൂചനയാണെന്നു പറയേണ്ടി വരും. ഇതിന്റെ കാരണമെന്താണെന്നു നമുക്കു നോക്കാം.

CHAMPIONS TEOPHY 2O13

അതിശയിപ്പിക്കുന്ന സാമ്യം

2011നും 13നും ഇടയില്‍ സംഭവിച്ച ചില കാര്യങ്ങളുമായുള്ള അതിശയിപ്പിക്കുന്ന സാമ്യമാണ് വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ കിരീട ഫേവറിറ്റുകളാക്കി മാറ്റുന്നത്. 2011ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായിരുന്നു.

അതിനുശേഷം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു പരാജയവും നേരിട്ടു. കൂടാതെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ തോറ്റിരുന്നു. എന്നാല്‍ 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടവും ചൂടിയിരുന്നു. ഇനി ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലേക്കു വന്നാല്‍ സമാനമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നു കാണാം.

കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ ടീം ഐസിസിയുടെ ടി20 ലോകകപ്പില്‍ ജേതാക്കളായിരുന്നു. അതിനു ശേഷം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനോടു 0-3ന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങി. കൂടാതെ ഓസ്‌ട്രേലിയയോടു ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ഇനി 2013ലേതു പോലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീടധാരണവും കൂടി സംഭവിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

മൂന്നാം കിരീടം

ഇത്തവണത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം ചൂടാനായാല്‍ ഇന്ത്യക്കു പുതിയ റെക്കോര്‍ഡിടാന്‍ കഴിയും. ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. രണ്ടു ട്രോഫികളുമായി നിലവില്‍ ഓസ്‌ട്രേലിയക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഇന്ത്യന്‍ ടീം. 2002ലായിരുന്നു ഇന്ത്യയുടെ കന്നിക്കിരീടം.

അന്നു ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കലാശപ്പോരാട്ടം മഴയെ തുടര്‍ന്നു തടസ്സപ്പെട്ടതോടെ ഇരുടീമുകളെയും സംയുക്ത വജയികളായി പ്രഖ്യാപിക്കുകയായിരുന്നു. അതിനു ശേഷമാണ് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ 2013ല്‍ ഇന്ത്യ രണ്ടാമത്തെ ട്രോഫിയും കൈക്കലാക്കിയത്. കലാശപ്പോരില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യന്‍ ടീം ട്രോഫിയില്‍ മുത്തമിട്ടത്. ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ അഞ്ചു റണ്‍സിന്റെ ത്രില്ലിങ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

INDIAN TEAM

ഇന്ത്യ ഗ്രൂപ്പ് എയില്‍

പാകിസ്താനിലും യുഎഇയിലുമായിട്ടാണ് ഇത്തവണത്തൈ ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം യുഎഇയിലാണ്. നേരത്തേ വേദിയായി തിരഞ്ഞെടുത്ത പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെയാണ് ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലേക്കു മാറ്റാന്‍ ഐസിസി തീരുമാനിച്ചത്.

എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവവൈരികളായ പാകിസ്താന്‍, കരുത്തരായ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇന്ത്യയുടെ ആദ്യ പോരാട്ടം അടുത്ത മാസം 20ന് ബംഗ്ലാദേശുമായിട്ടാണ്. 23നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടം. അവസാന ഗ്രൂപ്പ് മല്‍സരം മാര്‍ച്ച് രണ്ടിനു ന്യൂസിലാന്‍ഡിനെതിരേയാണ്.

ഗ്രൂപ്പിലെ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുകയെന്നതാണ് ഇന്ത്യയുടെ ആദ്യ ലക്ഷ്യം. അതിനു കഴിഞ്ഞാല്‍ സെമി ഫൈനലിലേക്കു യോഗ്യത നേടാം. മാര്‍ച്ച് നാല്, അഞ്ച് തിയ്യതികളിലാണ് സെമി പോരാട്ടങ്ങള്‍. കലാശപ്പോര് മാര്‍ച്ച് ഒമ്പതിനും നടക്കും.

Story first published: Monday, January 6, 2025, 9:45 [IST]
Other articles published on Jan 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+