IND vs AUS: 3-0 ആവില്ല, 2-1ന് ആ ടീം ജയിക്കും!! ഏകദിന പരമ്പര ആര്‍ക്കെന്ന് പ്രവചിച്ച് എഐ
പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള തീപാറും ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച പെര്‍ത്തില്‍ തുടക്കമാവുകയാണ്. തുല്യ ശക്തികളുടെ ഈ പോരാട്ടത്തില്‍ ആരാവും മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ജയിക്കുകയെന്നു പ്രവചിക്കുക ദുഷ്‌കരം തന്നെയാണ്.
ഓസീസ് ടീം ഇപ്പോള്‍ പഴയ പ്രതാപത്തില്‍ അല്ലെങ്കിലും അവരെ വില കുറച്ചു കാണാനും സാധിക്കില്ല. സീം ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് നയിക്കുന്ന ഓസീസ് ടീമില്‍ മികച്ച ഒരുപിടി താരങ്ങളുണ്ട്.
ഇന്ത്യയാവട്ടെ പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ അതിശക്തമായ ടീമുമായാണ് എത്തിയിരിക്കുന്നത്. ഏകദിന പരമ്പരയില്‍ വിജയം ആര്‍ക്കായിരിക്കുമെന്ന വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് അറിയാം.

നേര്‍ക്കുനേര്‍ കണക്കുകള്‍
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിനത്തിലെ നേര്‍ക്കുനേര്‍ കണക്കുകളെുത്താല്‍ കംഗാരുപ്പടയ്ക്കു തന്നെയാണ് ആധിപത്യം. ദ്വിരാഷ്ട്ര പരമ്പരകളിലും ഐസിസി ടൂര്‍മെന്റുകളിലുമായി ഇരുടീമകളും ഇതിനകം ഏറ്റുമുട്ടിയത് 152 ഏകദിനങ്ങളിലാണ്. ഇതില്‍ 84ലും വിജയം ഓസ്‌ട്രേലിയക്കാണ്. ഇന്ത്യയാടവട്ടെ 58 മല്‍സരങ്ങളും ജയിച്ചു. 10 കളികളാവട്ടെ ഉപേക്ഷിക്കപ്പെടുകയോ, ടൈയാവുകയോ ചെയ്തിട്ടുമുണ്ട്.
ഇനി ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിച്ചിട്ടുള്ള ഏകദിനങ്ങളെടുത്താലും അവിടെയും അവര്‍ക്കു തന്നെയാണ് മേല്‍ക്കൈ. ഓസ്‌ട്രേലിയയില്‍ 59 ഏകദിനങ്ങളിലാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 34 മല്‍സരങ്ങളില്‍ കംഗാരുപ്പടയും 19 എണ്ണത്തില്‍ ഇന്ത്യയും വിജയം കൊയ്തു. ആറു മല്‍സരങ്ങളാവട്ടെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
കണക്കുകള്‍ എങ്ങനെ നോക്കിയാലും ഓസ്‌ട്രേലിയക്കു താഴെ മാത്രമേ ടീം ഇന്ത്യ വരികയുള്ളൂ. എന്നാല്‍ സമീപകാലത്തു ഓസീസിനെതിരേ ചില പരമ്പര വിജയങ്ങള്‍ കൊയ്യാന്‍ ഇന്ത്യക്കായിട്ടുണ്ട്. 2020-21ലെ അവസാനത്തെ ഏകദിന പരമ്പരയില്‍ ഓസീസിനെ ഇന്ത്യ 2-1നു വീഴ്ത്തിയിരുന്നു. 2018-19ലും ഇതേ മാര്‍ജിനില്‍ ഇവിടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്.
സമീപകാല ഫോം
ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ ഫോം വളരെ മികച്ചതാണെന്നു തന്നെ പറയാം. ഒരു പരമ്പര പോലും ഈ വര്‍ഷം ഇന്ത്യ കൈവിട്ടിട്ടില്ല. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു കളി പോലും തോല്‍ക്കാതെ മുന്നേറിയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയത്. അതിനു ശേഷം ഏഷ്യാ കപ്പിലും അപരാജിതരായി തന്നെ ഇന്ത്യ ചാംപ്യന്‍മാരാവുകയും ചെയ്തു.
അതേസമയം, ഓസ്‌ട്രേലിയയുടെ സമീപകാലത്തെ പ്രകടനം സമ്മിശ്രമാണെന്നു പറയേണ്ടി വരും. ഈ വര്‍ഷമാദ്യം സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ അവര്‍ 1-2നു തോറ്റിരുന്നു. അതിനു ശേഷം ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയില്‍ 1-1ന്റെ സമനില വഴങ്ങുകയും ചെയ്തു.
നിര്‍ണായക പോരാട്ടങ്ങളും തുറുപ്പുചീട്ടുകളും
ബാറ്റിങില്‍ രോഹിത് ശര്‍മയും ഓസ്‌ട്രേസിയയുടെ സൂപ്പര്‍ ബൗളറായ മിച്ചെല്‍ സ്റ്റാര്‍ക്കും തമ്മിലുള്ള പോരാട്ടമായിരിക്കും പ്രധാന ആര്‍ഷണങ്ങളിലൊന്ന്. കൂടാതെ വിരാട് കോലിയും ജോഷ് ഹോസല്‍വുഡും തമ്മിലുള്ള കൊമ്പുകോര്‍ക്കലും തീപാറും.
തുറുപ്പുചീട്ടുകശളിലേക്കു വന്നാന്‍ ഇന്ത്യയുടേത് പുതിയ വൈസ് ക്യാപ്റ്റനും മധ്യനിര ബാറ്ററുമായ ശ്രേയസ് അയ്യരായിരിക്കും. ഒാസീസ് തുറുപ്പുചീട്ട് വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡുമാണ്.

പ്രവചനമിങ്ങനെ
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 2-1നു ജേതാക്കളാവുമെന്നാണ് എഐ പ്രവചിച്ചിരിക്കുന്നത്. മികച്ച പേസ് നിരയിലും അനുകൂല സാഹചര്യങ്ങളും ഓസീസിന് മുതല്‍ക്കൂട്ടാണെങ്കിലും ബാറ്റിങ് ആഴത്തിന്റെ കാര്യത്തില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍.
രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അനുഭനസമ്പത്തും ഇന്ത്യക്കു പ്ലസ് പോയിന്റാണ്. ബൗളിങില്‍ കുല്‍ദീപ് യാദവിന്റെ കറങ്ങുന്ന ബോളുകളും ഓസീസിന് വെല്ലുവിളിയാവും. പരിക്കു കാരണം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോഷ് ഇംഗ്ലിസ്, സ്പിന്നര്‍ ആദം സാംപ എന്നവരെ നഷ്ടമായത് ഓസീസിനു തിരിച്ചടിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications