IND vs AUS: പരമ്പര ഓസീസിനെന്ന് ഫിഞ്ച്, ശരിക്കും ആരു നേടും? ഉത്തരം എഐ പറയും!!
വെസ്റ്റ് ഇന്‍ഡീസുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ഈ മാസം പകുതിയോടെ ആരംഭിക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്. കാരണം ടീമിനെ സംബന്ധിച്ച് ശരിക്കുള്ള ചാലഞ്ച് ഈ പര്യടനം തന്നെയായിരിക്കും.
മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം കളിക്കുക. ഈ മാസം 19നാണ് ഏകദിന പരമ്പര തുടങ്ങാനിരിക്കുന്നത്. ഇവയ്ക്കുള്ള ടീമുകളെ ഇന്ത്യയും ഓസ്‌ട്രേലിയയും പ്രഖ്യാപിച്ചു കഴിഞ്ഞു. തീപാറുന്ന പോരാട്ടം തന്നെ രണ്ടു പരമ്പരകളിലും ഉറപ്പിക്കാം.

പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഏകദിനത്തില്‍ ഇന്ത്യയിറങ്ങുക. ഫുള്‍ ടൈം ക്യാപ്റ്റനായ ശേഷം അദ്ദേഹത്തിനു കീഴില്‍ കളിക്കന്ന ആദ്യ ഏകദിന പരമ്പരയാണിത്. മറുഭാഗത്തു ഓസീസിനെ നയിക്കുന്നതാവട്ടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷുമാണ്. ഏകദിന പരമ്പരയില്‍ വിജയം ആര്‍ക്കാവുമെന്നതിനെ കുറിച്ച് പ്രവചിച്ചിരിക്കുകാണ് എഐ.
കരുത്തും വീക്ക്‌നെസും
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളെയെടുത്താല്‍ രണ്ടു പേര്‍ക്കം കരുത്തും ദൗര്‍ബല്യങ്ങളുമുണ്ട്. ഇന്ത്യന്‍ ടീമിന്റെ കരുത്തിലേക്കു വന്നാല്‍ അതു ആഴമേറിയ ബാറ്റിങ് ലൈനപ്പ് തന്നെയാണ്.
ഇതിഹാസങ്ങളും ഐക്കണ്‍ താരങ്ങളുമായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കൊപ്പം ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ തുടങ്ങിയ ക്ലാസ് ബാറ്റര്‍മാരും ചേരുന്നതോടെ ബാറ്റിങ് കിടിലനായി മാറുന്നു.
ഇനി വീക്ക്‌നെടുത്താല്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെയും അഭാവം ടീമിനു ക്ഷീണമായി മാറും. കൂടാതെ നായകനെന്ന നിലയില്‍ ഗില്ലിന്റെ അനുഭവസമ്പത്തിലായ്മയും ടീമിനെ ബാധിച്ചേക്കും. ഓസ്‌ട്രേലിയക്കെതിരേ എല്ലായ്‌പ്പോഴും മിന്നിക്കാറുള്ള വിരാട് കോലിയെയാണ് ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ട താരമായി എഐ തിരഞ്ഞെടുത്തിരിക്കുന്നത്.
അതേസമയം, ഓസ്‌ട്രേലിയന്‍ ടീമിന്റെ കരുത്ത് ഹോം പിച്ചുകള്‍ അവരുടെ പേസാക്രമണത്തിനു ഏറെ അനുയോജ്യമാണെന്നതാണ്. ഓള്‍റൗണ്ടര്‍മാരായ കാമറൂണ്‍ ഗ്രീനടക്കമുള്ളവരുടെ സാന്നിധ്യം അവരുടെ ടീമിനു കൂടുതല്‍ ബാലന്‍സും നല്‍കും.
വീക്ക്‌നെസിലേക്കു വന്നാല്‍ പരിക്കു കാരണം പാറ്റ് കമ്മിന്‍സിനെ നഷ്ടമായത് തിരിച്ചടിയാണ്. കൂടാതെ ഇന്ത്യയുടെ ശക്തമായ സ്പിന്‍ ആക്രമണത്തിനെതിരേ സ്ഥിരത പുലര്‍ത്താന്‍ ബാറ്റിങ് നിരയ്ക്കു കഴിഞ്ഞേക്കില്ലെന്നതും അവര്‍ക്കു ക്ഷീണമായേക്കും. ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഓസീസ് നിരയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടയാള്‍.

പ്രവചനം ഇങ്ങനെ
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള എഐയുടെ പ്രവചനത്തിലേക്കു വന്നാല്‍ അതു ഇന്ത്യക്കു അത്ര സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ഓസീസിനു തന്നെയാണ് പരമ്പരയില്‍ മുന്‍തൂക്കമെന്നും അവരാവും കിരീടം ചൂടുകയെന്നുമാണ് എഐ പ്രവചിക്കുന്നത്. 2-1ന്റെ മാര്‍ജിനിലായിരിക്കും ഓസീസിന്റെ വിജയം.
പരമ്പര ഇഞ്ചോടിഞ്ച് തന്നെയായിരിക്കും. ഇന്ത്യയില്‍ നിന്നും ശക്തമായ വെല്ലുവിളി തന്നെ ഓസ്‌ട്രേലിയക്കു നേരിടേണ്ടതായി വരും. എങ്കിലും പരമ്പര ജയിക്കാന്‍ ഇന്ത്യക്കു കഴിയില്ല. പരമ്പരയില്‍ ഒരു ടീമിന്റെയും സമ്പൂര്‍ണ ആധിപത്യമുണ്ടാവില്ല. അതുകൊണ്ടു തന്നെ 3-0 എന്ന മാര്‍ജിനില്‍ പരമ്പര അവസാനിക്കില്ലെന്നും എഐയുടെ പ്രവചനത്തില്‍ പറയുന്നു.
നേരത്തേ ഓസ്‌ട്രേലിയയുടെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചും പ്രവചിച്ചത് ഏകദിന പരമ്പര അവര്‍ ജയിക്കുമെന്നായിരുന്നു. 2-1നു പരമ്പര ഓസീസ് കൈക്കലാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനു സമാനമായ പ്രവചനം തന്നെയാണ് എഎഐയും നടത്തിയിരിക്കുന്നത്. ഇതു തന്നെ സംഭവിക്കുമോയെന്നു നമുക്കു കാത്തിരുന്നു കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications