For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ ഹാട്രിക്കടിക്കുമോ? അതോ ഓസീസ് തിരിച്ചുവരുമോ? ഷമിയുടെ പ്രവചനം ഇതാ

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഹാട്രിക് കിരീടമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഗൗതം ഗംഭീര്‍ എന്ന പുതിയ പരിശീലകന് കീഴിലാണ് ഇന്ത്യ ഇത്തവണ വരുന്നത്. കൂടാതെ ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ടീമിലില്ല.

മുഹമ്മദ് ഷമി പരിക്കിന്റെ പിടിയിലാണ്. പരിക്കിന്റെ വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ റിഷഭ് പന്തിന് പഴയ ഫോം അവകാശപ്പെടാനാവില്ല. ഇതെല്ലാം ഇന്ത്യയെ പിന്നോട്ടടിക്കുന്ന കാര്യങ്ങളാണ്. ഇത്തവണയും ഇന്ത്യ ടെസ്റ്റ് പരമ്പര നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ഇത്തവണ ആരാണ് ഫേവറേറ്റുകളെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസറായ ഷമി. ഇതിന്റെ കാരണവും ഷമി പറയുന്നുണ്ട്.

ഇന്ത്യയാണ് ഫേവറേറ്റുകള്‍

ഇത്തയാണ് ഇത്തവണയും ഫേവറേറ്റുകളെന്നാണ് ഷമി പറയുന്നത്. 'ഞങ്ങളാണ് ഫേവറേറ്റുകള്‍. ഓസ്‌ട്രേലിയ ഞങ്ങളെ ഭയക്കുന്നു. അതിന് തെളിവാണ് അവര്‍ സൂപ്പര്‍ താരങ്ങള്‍ക്കടക്കം വിശ്രമം നല്‍കി പരമ്പരക്ക് തയ്യാറെടുക്കുന്നത്' ഷമി പറഞ്ഞു. ഓസ്‌ട്രേലിയ ടീമിലെ പ്രധാന താരങ്ങളുടെ ജോലിഭാരം നിയന്ത്രിച്ചാണ് മുന്നോട്ട് പോകുന്നത്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെയെല്ലാം ജോലിഭാരം നിയന്ത്രിക്കാന്‍ വിശ്രമം അനുവദിക്കുകയാണ് ഓസീസ്.

ഇത്തവണ പരമ്പര തിരിച്ചുപിടിക്കേണ്ടത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. സ്വന്തം മണ്ണില്‍ അവസാന രണ്ട് തവണയും തോറ്റതിന്റെ ക്ഷീണം ഓസ്‌ട്രേലിയക്കുണ്ട്. ഇത് പരിഹരിക്കാന്‍ ഇത്തവണ അവര്‍ക്ക് കപ്പടിക്കേണ്ടതായുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ് ഓസ്‌ട്രേലിയ. ഇത് അവര്‍ക്ക് മേല്‍കൈ നല്‍കുന്നു. ട്രാവിസ് ഹെഡ് എന്ന എക്‌സ് ഫാക്ടര്‍ താരത്തേയും ഇന്ത്യ ഭയക്കണം.

mohammed shami ind vs aus

ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല

ഗൗതം ഗംഭീര്‍ തന്റേതായ രീതിക്ക് ഇന്ത്യന്‍ ടീമിനെ പൊളിച്ചെഴുതുകയാണ്. ഇതിന്റെ പ്രതിഫലനമാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നാണംകെട്ട് തോറ്റത്. ഗംഭീറിന് കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയണം. എന്തായാലും ഇന്ത്യക്ക് വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് നിസംശയം പറയാം.

പക്ഷെ പരമ്പര നേടിയെടുക്കുക പ്രയാസമാവും. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. അജിന്‍ക്യ രഹാനെക്ക് പകരമെത്തുന്ന കെ എല്‍ രാഹുലിനും ചേതേശ്വര്‍ പുജാരക്ക് പകരമെത്തുന്ന ശുബ്മാന്‍ ഗില്ലിനും മികച്ച ഫോമില്‍ കളിക്കേണ്ടതായുണ്ട്. ഇവരുടെ പ്രകടനവും ഇന്ത്യയുടെ പരമ്പര നേട്ടം വിജയം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറുമെന്ന് നിസംശയം പറയാം.

ഷമി എന്ന് തിരിച്ചുവരും

മുഹമ്മദ് ഷമി ഇന്ത്യയുടെ സീനിയര്‍ പേസറാണ്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി അദ്ദേഹം വിശ്രമത്തിലാണ്. ഷമി എപ്പോഴാണ് തിരിച്ചുവരവ് നടത്തുകയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഷമി ഓസീസ് പരമ്പരയില്‍ കളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ അപ്പോഴേക്കും പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ ഷമിക്കാവുമോയെന്നതാണ് എല്ലാവരുടേയും സംശയം. ഇക്കാര്യത്തില്‍ ഷമി തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്.

'ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. ഞാന്‍ പുറത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായെന്ന് എനിക്കറിയാം. ഞാന്‍ എന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല. എത്രയും വേഗം തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്' ഷമി പറയുന്നു.

Story first published: Sunday, September 15, 2024, 12:19 [IST]
Other articles published on Sep 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+