Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയോ, ഓസീസോ? ഇത്തവണം പരമ്പര ആരു നേടും, വമ്പന്‍ പ്രവചനം

പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു വെള്ളിയാഴ്ച തുടക്കം കുറിക്കാനിരിക്കവെ വിജയികളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഓസീസും ഇത്തവണ കൊമ്പുകോര്‍ക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന ഒരു പിങ്ക് ബോള്‍ ടെസ്റ്റും ഇതിള്‍പ്പെടും. കഴിഞ്ഞ രണ്ടു തവണയും ഓസ്ട്രലിയയെ അവരുടെ നാട്ടില്‍ തകര്‍ത്ത് കിരീടം ചൂടാന്‍ ഇന്ത്യക്കായിരുന്നു.

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിന്റെ ഫൈനലിലേക്കു തുടര്‍ച്ചയായി മൂന്നാം തവണയും യോഗ്യത നേടണമെങ്കില്‍ ഓസീസിനതിരേ ഇന്ത്യക്കു ജയിച്ചേ തീരൂ. 4-0നെങ്കിലും പരമ്പര സ്വന്തമാക്കാനായാല്‍ മാത്രമേ രോഹിത് ശര്‍മയെയും സംഘത്തെയും ഡബ്ല്യുടിസി ഫൈനലില്‍ ഒരിക്കല്‍ക്കൂടി കാണാന്‍ സാധിക്കുകയുള്ളൂ.

ROHIT SHARMA- PAT CUMMINS

പരമ്പര ആര്‍ക്ക്?

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇത്തവണ ആരായിരിക്കും കിരീടം ചൂടുകയെന്ന് റെവ് സ്‌പോര്‍ട്‌സിനോടു (Revsportz) സംസാരിക്കവെയാണ് ബ്രാഡ് ഹോഗ് പ്രവചിച്ചത്. മാത്രമല്ല അഞ്ചു ടെസ്റ്റുടെ പരമ്പരയുടെ വിജയ മാര്‍ജിനെക്കുറിച്ചും അദ്ദേഹം പ്രവചനം നടത്തിയിട്ടുണ്ട്.

ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമെന്നാണ് ഹോഗിന്റെ പ്രവചനം. നാട്ടിലെ പിച്ചുകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ടീമിലെ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനൊപ്പം മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരുള്‍പ്പെടുന്ന വളരെ അപകടകാരികളായ പേസ് ത്രയമാണ് ഓസീസിനുള്ളത്.

ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിങ്ങള്‍ ഓസ്‌ട്രേലിയക്കൊപ്പം നില്‍ക്കണമെന്നു തോന്നുന്നു. 3-2നു അവര്‍ ഇത്തവണ ജയിക്കും. കാരണം പെര്‍ത്ത്, ബ്രിസ്ബണ്‍, അഡ്‌ലെയ്ഡ് (പിങ്ക് ബോള്‍ ടെസ്റ്റ്) എന്നീവിടങ്ങളിലെല്ലാം ഞങ്ങള്‍ കളിക്കുന്നുണ്ട്.

ഇപ്പോള്‍ ഓസ്‌ട്രേലിയക്കുള്ള പേസ് നിരയും അവരുടെ അനുഭവസമ്പത്തും നാട്ടിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവും ടീമിനു മുതല്‍ക്കൂട്ടായി മാറും. കൂടുതല്‍ അനുഭവസമ്പത്തുള്ള പേസ് നിരയുള്ളതിനാല്‍ തന്നെ അതു ഓസീസിനു മേല്‍ക്കൈ നല്‍കുമെന്നും ഹോഗ് പ്രവചിച്ചു.

അശ്വിനോ, ജഡേജയോ?

ഓസ്‌ട്രേലിയക്കു ടീം കോമ്പിനേഷന്റെ കാര്യത്തില്‍ തലവേദയനൊന്നുമില്ലെങ്കിലും ഇന്ത്യക്കു പ്ലെയിങ് ഇലവനെക്കുറിച്ച് ഇപ്പോഴും അന്തിമ തീരുമാനമെടുക്കാനായിട്ടില്ല. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ ഒരാളെ മാത്രമേ പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ ഇന്ത്യ കളിപ്പിക്കാനിടയുള്ളൂ. അതു ആരാവണമെന്ന കാര്യത്തില്‍ തല പുകയ്ക്കുകയാണ് ടീം മാനേജ്‌മെന്റ്.

R ASHWIN

ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഹോഗ്. പെര്‍ത്ത് ടെസ്റ്റില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യക്കു വേണ്ടി കളിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യ ഇന്നിങ്‌സിലെ വളരെ മികച്ച താരമാണ് ജഡേജ. പുല്ല് നിറഞ്ഞ ഇവിടുത്തെ വിക്കറ്റില്‍ ബോള്‍ സ്‌കിഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ വിക്കറ്റ് കൂടുതല്‍ പഴക്കം ചെല്ലവെ അശ്വിനു സഹായം ലഭിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ രണ്ടു പേരെയും ഈ ടെസ്റ്റില്‍ ഇന്ത്യ കളിപ്പിക്കേണ്ടതുണ്ട്. ടെസ്റ്റ് മല്‍സരത്തിലെ വ്യത്യസ്ത ദിവസങ്ങളില്‍ ടീമിന മുതല്‍ക്കൂട്ടായി മാറുന്ന രണ്ടു അപൂര്‍വ്വ സ്പിന്നര്‍മാരാണ് അശ്വിനും ജഡേജയുമെന്നും ഹോഗ് നിരീക്ഷിച്ചു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.

Story first published: Thursday, November 21, 2024, 7:26 [IST]
Other articles published on Nov 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+