Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ ജയിക്കാന്‍ 3 പേര്‍ വിചാരിക്കണം! കോലിയും റിഷഭുമല്ല, തിരഞ്ഞെടുത്ത് മാക്‌സി

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പര ഈ വര്‍ഷമവസാനത്തോടെ നടക്കാനിരിക്കെ തങ്ങള്‍ക്കെതിരേ ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാര്‍ ആരൊക്കെയാവുമെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. നവംബറിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

കഴിഞ്ഞ നാലു തവണയും ഓസീസിനെ കെട്ടുകെട്ടിച്ച് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി കൈക്കലാക്കാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളോടെയായിരിക്കും രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു പറക്കുക. മറുഭാഗത്ത് ഓസീസാവട്ടെ ഇന്ത്യക്കെതിരായ പരാജയങ്ങള്‍ക്കു അറുതിയിടാനുള്ള തയ്യാറെടുപ്പിലാണ്.

RAVINDRA JADEJA

ഗെയിം ചേഞ്ചര്‍മാര്‍ ആരെല്ലാം?

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയെക്കുറിച്ചു സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാര്‍ ആരൊക്കെയാവുമെന്നു ഗ്ലെന്‍ മാക്‌സ്വെല്‍ ചൂണ്ടിക്കാണിച്ചത്. ഇതിന്റെ കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, നായകന്‍ രോഹിത് ശര്‍മ ഇവരെയൊന്നുമല്ല ഗെയിം ചേഞ്ചര്‍മാരായി മാക്‌സ്വെല്‍ ചൂണ്ടിക്കാട്ടിയത്.

പകരം പേസ് ബൗളിങിന്റെ കുന്തമുനയായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സൂപ്പര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മായാ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരായിരിക്കും ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാരെന്നാണ് മാക്‌സ്വെല്ലിന്റെ അഭിപ്രായം.

ഓസീസിനു നിരന്തരം വെല്ലുവിളി

ഓസ്‌ട്രേലിയന്‍ ടീമിനു ടെസ്റ്റ് ക്രിക്കറ്റില്‍ നിരന്തരം വെല്ലുവിളി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന താരങ്ങളാണ് രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമെന്നു ഗ്ലെന്‍ മാക്‌സ്വെല്‍ നിരീക്ഷിച്ചു. ദീര്‍ഘകാലമായി ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കെതിരേ ഞങ്ങള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിരമായി ഞങ്ങള്‍ക്കെതിരേ കളിക്കുന്നവരാണ് ഇരുവരും. പലപ്പോഴും മല്‍സരവിധി നിര്‍ണയിക്കാന്‍ അശ്വിനും ജഡേജയ്ക്കും കഴിഞ്ഞിട്ടുണ്ടെന്നും മാക്‌സ്വെല്‍ വ്യക്തമാക്കി.

അശ്വിന്‍, ജഡേജ എന്നിവര്‍ക്കെതിരേ നന്നായി കളിക്കാന്‍ കഴിഞ്ഞാല്‍ അതു ഓസ്‌ട്രേലിയയെ മെച്ചപ്പെട്ട നിലയിലെത്തിക്കാന്‍ സഹായിക്കും. മറിച്ചാണെങ്കില്‍ ഞങ്ങള്‍ക്കു കാര്യങ്ങള്‍ കടുപ്പമായി മാറുകയും ചെയ്യും. ഒരേ പ്രായക്കാരായതിനാല്‍ തന്നെ എന്റെ കരിയറിന്റെ ഭൂരിഭാഗവും അശ്വിനും ജഡേജയും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നതായും മാക്‌സ്വെല്‍ കൂട്ടിച്ചേര്‍ത്തു.

JASPRIT BUMRAH

ബുംറ ഏറ്റവും ബെസ്റ്റ്

നിലവില്‍ ലോക ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച ബൗളറെയെടുത്താല്‍ അതു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയായിരിക്കുമെന്നു ഗ്ലെന്‍ മാക്‌സ്വെല്‍ പറയുന്നു. 2013ല്‍ ആദ്യമായി ഐപിഎല്ലില്‍ വച്ച് ബുംറയ്‌ക്കെതിരേ കളിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു.

2013ലെ ഐപിഎല്ലിലൂടെയാണ് ജസ്പ്രീത് ബുംറയുടെ തുടക്കം. അന്നു ഞാന്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു. നെറ്റ്‌സില്‍ വച്ച് ഏറെക്കുറെ എല്ലാ ദിസവും ഞാന്‍ അദ്ദേഹത്തെ നേരിടുകയും ചെയ്യാറുണ്ടായിരുന്നു. ചെറുപ്പക്കാരനായ ഒരു യുവ ബൗളറില്‍ നിന്നും ഇപ്പോള്‍ ബുംറ എവിടെ എത്തിനില്‍ക്കുന്നുവെന്നു നോക്കൂ.

എല്ലാ ഫോര്‍മാറ്റുകളുമെടുത്താല്‍ അവയിലെ ഏറ്റവും മികച്ച ബൗളര്‍ അദ്ദേഹം തന്നെയായിരിക്കും. വളരെയധികം അതിശയിപ്പിക്കുന്ന കഥയാണ് ബുംറയുടേതെന്നും മാക്‌സ്വെല്‍ വിശദമാക്കി.

അതേസമയം, അഞ്ചാം തവണയും ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി കാത്തുസൂക്ഷിക്കുകയെന്നതു ഇന്ത്യക്കു എളുപ്പമായിരിക്കില്ല. കാരണം പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോള്‍ ബോള്‍ ടെസ്റ്റുകള്‍പ്പെടെ ഇത്തവണ പരമ്പരയിലുള്‍പ്പെട്ടിട്ടുണ്ട്. മാത്രമല്ല ഓസീസിനു ഇതു അഭിമാനപ്പോരാട്ടവുമായി മാറിയിരിക്കുകയാണ്. സ്വന്തം നാട്ടില്‍ വീണ്ടുമൊരു തോല്‍വി അവര്‍ക്കു ഇനി താങ്ങാന്‍ കഴിയില്ല. അതിനാല്‍ എന്തു വില കൊടുത്തും ഇന്ത്യയോടു കണക്കുതീര്‍ക്കാന്‍ അവര്‍ ഏതറ്റം വരെയും പോവുകയും ചെയ്യും.

Story first published: Saturday, September 28, 2024, 14:20 [IST]
Other articles published on Sep 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+