Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിഡ്‌നിയില്‍ ടീം ഇന്ത്യയെ തോല്‍പ്പിച്ചതാര് ? ഇവര്‍ വില്ലന്‍മാര്‍!!

സിഡ്‌നി: ഓസ്‌ട്രേലിയക്കെിരായ അഞ്ചാം ടെസ്റ്റില്‍ ആറു വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. കംഗാരുപ്പടയെ കാര്യമായി വിറപ്പിക്കാന്‍ പോലും സാധിക്കാതെ വെറും മൂന്നു ദിവസം കൊണ്ട് ഇന്ത്യ കളി കൈവിടുകയായിരുന്നു. ഇതോടെ ടെസ്റ്റ് പരമ്പര 1-3നു ഇന്ത്യക്കു നഷ്ടമാവുകയും ചെയ്തു. കൂടാതെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും ഇന്ത്യക്കു യോഗ്യത നേടാന്‍ കഴിഞ്ഞില്ല.

162 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിനു ഇന്ത്യ നല്‍കിയത്. മൂന്നാംദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കംഗാരുപ്പട വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ചില താരങ്ങളുടെ മോശം പ്രകടനമാണ് ഇന്ത്യക്കു ക്ഷീണമായി മാറിയത്. സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ വില്ലന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

VIRAT KOHLI

പ്രധാന വില്ലന്‍

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ പ്രധാന വില്ലന്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ്. കാരണം സ്ഥിരം നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ ഏറ്റവും അനുഭവ സമ്പത്തുള്ള താരം അദ്ദേഹമായിരുന്നു. ഓസീസ് പേസാക്രമണത്തിനു മുന്നില്‍ മറ്റുള്ളവര്‍ പതറിയപ്പോള്‍ കോലി കുറേക്കൂടി ഉത്തരവാദിത്വം ഏറ്റെടുത്ത് വലിയൊരു ഇന്നിങ്‌സ് കളിക്കേണ്ടത് ആവശ്യമായിരുന്നു.

പക്ഷെ ഓഫ്‌സ്റ്റംപിനു പുറത്തു കൂടി പോവുന്ന നിരുപദ്രവകാരിയായ ബോളിനെ അനാവശ്യമായി 'തോണ്ടുകയെന്ന' ശീലം കോലി ഈ ടെസ്റ്റിലും ആവര്‍ത്തിക്കുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലും സ്‌കോട്ട് ബോളണ്ടിന്റെ ബോളില്‍ എഡ്ജായ അദ്ദേഹം സ്ലിപ്പില്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. 17, 6 എന്നിങ്ങനെയാണ് രണ്ടിന്നിങ്‌സുകളിലായി കോലിയുടെ സ്‌കോറുകള്‍.

തന്റെ അനുഭവസമ്പത്ത് അദ്ദേഹം തീര്‍ച്ചയായും സിഡ്‌നിയില്‍ പുറത്തെടുക്കേണ്ടത് ആവശ്യമായിരുന്നു. മുന്‍ ടെസ്റ്റുകളിലും ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളുകളില്‍ തന്നെയാണ് കോലി വലിച്ചെറിഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തന്റെ തെറ്റ് തിരുത്താന്‍ അദ്ദേഹം ശ്രമിച്ചില്ല.

രണ്ടാമത്തെയാള്‍

വിരാട് കോലി കഴിഞ്ഞാല്‍ ഇന്ത്യന്‍ പരാജയത്തിന്റെ രണ്ടാമത്തെ കാരണക്കാരന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. കോലിയെക്കൂടാതെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ മറ്റൊരു അനുഭവസമ്പത്തുള്ള തരമാണ് അദ്ദേഹം. നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും ഇതു മുതലാക്കാന്‍ രാഹുലിനായില്ല. രണ്ടിന്നിങ്‌സുകളിലായി വെറും 17 റണ്‍സ് മാത്രമേ അദ്ദേഹത്തിനു ടീം ടോട്ടലിലേക്കു സംഭാവന ചെയ്യാന്‍ സാധിച്ചുള്ളൂ.

ആദ്യ ഇന്നിങ്‌സില്‍ നാലു റണ്‍സ് മാത്രമെടുത്ത രാഹുലിനെ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ സാം കോണ്‍സ്റ്റസാണ് മടക്കിയത്. രണ്ടാമിന്നിങ്‌സിലാവട്ടെ സ്‌കോട്ട് ബോളണ്ടിന്റെ മികച്ചൊരു ബോളില്‍ താരം ബൗള്‍ഡാവുകയും ചെയ്തു. ഇത്രയും നിര്‍ണായകമായ ഒരു ടെസ്റ്റില്‍ രാഹുലിന്റെ ഈ പ്രകടനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

MOHAMMED SIRAJ

മൂന്നാമത്തെ വില്ലന്‍

ഇന്ത്യയുടെ മൂന്നാമത്തെ വില്ലന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ്. പ്രതീക്ഷയ്‌ക്കൊത്ത ബൗളിങ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായില്ല. ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റുകള്‍ പിഴുതെങ്കിലും രണ്ടാമിന്നിങ്‌സില്‍ സിറാജ് തീര്‍ത്തും നിരാശപ്പെടുത്തി. പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു രണ്ടാമിന്നിങ്‌സില്‍ ബൗളിങില്‍ നിന്നും മാറി നില്‍ക്കേണ്ടതായി വന്നിരുന്നു.

അതിനാല്‍ തന്നെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കേണ്ടതും സിറാജായിരുന്നു. പക്ഷെ പേസര്‍മാരെ തുണച്ച പിച്ചില്‍ ലക്കും ലഗാനുമില്ലാത്ത ബൗളിങാണ് താരം കാഴ്ചവച്ചത്. 5.8 എന്ന മോശം ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റ് മാത്രമേ സിറാജിനു ലഭിച്ചുള്ളൂ. 12 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം വിട്ടുകൊടുത്തത് 69 റണ്‍സാണ്. ഇതില്‍ അഞ്ചു റണ്‍സ് വൈഡില്‍ നിന്നായിരുന്നെങ്കില്‍ ഒരു റണ്‍സ് നോ ബോളിലൂടെയായിരുന്നു.

Story first published: Sunday, January 5, 2025, 10:11 [IST]
Other articles published on Jan 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+