Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അശ്വിന്റെ പകരക്കാരന്‍, തനുഷ് കോട്ടിയാന്‍ ഇന്ത്യന്‍ ടീമില്‍; പ്ലേയിങ് 11ലെത്തുമോ?

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ ടീമില്‍ നിര്‍ണ്ണായക മാറ്റവുമായി ഇന്ത്യ. സ്പിന്‍ ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാനെ ഇന്ത്യ ബോക്‌സിങ് ഡേ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ആര്‍ അശ്വിന്‍ കളമൊഴിഞ്ഞ സീറ്റിലേക്കാണ് കോട്ടിയാനെ പരിഗണിച്ചിരിക്കുന്നത്. ഓഫ് സ്പിന്നറും വലം കൈയന്‍ ബാറ്റ്‌സ്മാനുമായ തനുഷിനെ അശ്വിന് പകരക്കാരനായി വളര്‍ത്താനുള്ള പദ്ധതിയാണ് ടീം മാനേജ്‌മെന്റിനെന്ന് സൂചന നല്‍കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ നീക്കം.

ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനം നടത്താന്‍ തനുഷിനായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ടീമിന്റെ ഭാഗമായി തനുഷ് കോട്ടിയാനുണ്ട്. നിലവിലെ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് തനുഷ് കോട്ടിയാന്‍. സമീപകാലത്ത് മിന്നും ഫോമില്‍ കളിക്കുന്ന താരത്തിന് ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരിക്കുന്നത്.

രഞ്ജി ട്രോഫിയിലെ താരം

2023-24ലെ രഞ്ജി ട്രോഫിയിലെ താരമായിരുന്നു തനുഷ് കോട്ടിയാന്‍. 29 വിക്കറ്റുകളാണ് തനുഷ് നേടിയത്. 502 റണ്‍സും അദ്ദേഹം നേടി. 41.83 ശരാശരിയില്‍ ബാറ്റ് ചെയ്ത തനുഷ് അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് നേടിയത്. 26കാരനായ താരം ആര്‍ അശ്വിന്റെ പകരക്കാരനായി പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യനായ താരമാണെന്ന് പറയാം. രമേഷ് പവാറിന് ശേഷം ഇന്ത്യന്‍ ടീമിലേക്കെത്തുന്ന മുംബൈക്കാരനായ സ്പിന്നറെന്ന വിശേഷണവും തനുഷിന് അവകാശപ്പെട്ടതാണ്.

33 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 2523 റണ്‍സാണ് തനുഷ് നേടിയത്. 41.21 ശരാശരിയിലായിരുന്നു തനുഷിന്റെ പ്രകടനം. 101 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ മിന്നിക്കാന്‍ തനുഷിന് സാധിച്ചിട്ടുണ്ട്. ഇതേ മികവ് ഇന്ത്യക്കൊപ്പവും കാട്ടാന്‍ തനുഷിന് സാധിക്കേണ്ടതായുണ്ട്. എന്നാല്‍ താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ തനുഷിന് ഇടം നേടിയെടുക്കുക പ്രയാസമായിരിക്കുമെന്നതാണ് വസ്തുത.

tanush kotian

പ്ലേയിങ് 11ല്‍ ഇടമുണ്ടാവില്ല

തനുഷ് കോട്ടിയാന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയെങ്കിലും പ്ലേയിങ് 11ല്‍ സ്ഥാനം ലഭിക്കുക പ്രയാസമായിരിക്കും. വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ട്. സീനിയര്‍ താരങ്ങളായ ഇവരെ മറികടന്ന് പ്ലേയിങ് 11ലേക്ക് തനുഷ് എത്താന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. യുവതാരമായ തനുഷ് ഇന്ത്യ എ ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ വലിയ അനുഭവസമ്പത്ത് തനുഷിനില്ല.

പരമ്പര നേട്ടം ഇരുകൂട്ടര്‍ക്കും വളരെ നിര്‍ണ്ണായകമാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മൂന്നാം മത്സരത്തില്‍ മഴ കളിച്ചതോടെ ഗാബയില്‍ ഇന്ത്യ സമനില നേടിയെടുത്തു. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വളരെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ഒരു ജയം കൂടി നേടാനായാല്‍ ഇന്ത്യക്ക് പരമ്പരയില്‍ സമനില ഉറപ്പിക്കാനാവും. ഇതോടെ ടൂര്‍ണമെന്റ് ട്രോഫി നിലനിര്‍ത്താനും ഇന്ത്യക്ക് സാധിക്കും.

പരിക്കില്‍ വലഞ്ഞ് ഇന്ത്യ

മെല്‍ബണ്‍ ടെസ്റ്റിന് മുമ്പ് പരിക്ക് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ്. നെറ്റ്‌സ് പരിശീലനത്തിടെ കെ എല്‍ രാഹുലിന് പരിക്കേറ്റിരിക്കുകയാണ്. താരം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയും പരിക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തില്‍ ആരൊക്കെയാവും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉണ്ടാവുമെന്നതാണ് കണ്ടറിയേണ്ടത്. രോഹിത്തും വിരാട് കോലിയും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്.

യുവതാരങ്ങളായ ശുബ്മാന്‍ ഗില്ലിനും യശ്വസി ജയ്‌സ്വാളിനും സ്ഥിരതയോടെയും കളിക്കാനാകുന്നില്ല. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്ക് പിന്തുണ നല്‍കാന്‍ മറ്റ് പേസര്‍മാര്‍ക്ക് സാധിക്കുന്നില്ല. ഇൗ സാഹചര്യത്തില്‍ ഇന്ത്യക്ക് ബോക്‌സിങ് ഡേ ടെസ്റ്റ് ജയിക്കുക പ്രയാസമാണെന്ന് പറയാം.

Story first published: Monday, December 23, 2024, 18:58 [IST]
Other articles published on Dec 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+