Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ പുറത്താക്കാന്‍ എപ്പോഴും ഓരോ കാരണം!!! സീറ്റുറപ്പ് റാണയ്ക്കു മാത്രം; ശ്രീകാന്ത് കലിപ്പില്‍

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ഓരോ തവണയും വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് ഈ തരത്തില്‍ സഞ്ജുവിനെ ഒഴിവാക്കുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ഏകദിന ടീമില്‍ നിന്നും തഴയപ്പെട്ട സഞ്ജുവിനു ടി20 ടീമില്‍ മാത്രമേ ഇടം ലഭിച്ചുള്ളൂ. അദ്ദേഹത്തിനു പകരം ഇനിയും ഏകദിനത്തില്‍ അരങ്ങറ്റം പോലും നടത്തിയിട്ടില്ലാത്ത ധ്രുവ് ജുറേലിനെയാണ് ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

SANJU SAMSON

സഞ്ജുവിനെതിരേ അനീതി

സഞ്ജു സാംസണിനെതിരേ സാധാരണ നിരന്തരം വിമര്‍ശനങ്ങളുമായി സ്വന്തം യൂട്യൂബ് ചാനലിലൂടെ ആഞ്ഞടിക്കാറുള്ള വ്യക്തിയാണ് കെ ശ്രീകാന്ത്. പക്ഷെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ നിന്നും മലയാളി താരം ഒഴിവാക്കപ്പെട്ടപ്പോള്‍ കടുത്ത രോഷവും നിരാശയുമാണ് അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

വീണ്ടും സഞ്ജു സാംസണിനോടു അനീതി കാണിച്ചിരിക്കുകയാണ്. അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയതു പരിഗണിക്കുമ്പോള്‍ അവന്‍ ടീമില്‍ വേണ്ടിയിരുന്നു. ഓരോ ദിവസവും പുറത്താക്കാനുള്ള കാരണങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

ഒരു ദിവസം നിങ്ങള്‍ സഞ്ജുവിനെ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യിക്കും. മറ്റൊരു ദിവസം നിങ്ങള്‍ അവനോടു ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെടും. ചിലപ്പോഴാവട്ടെ ഏഴ്, എട്ട് നമ്പറുകളിലേക്കും അയക്കും. ധ്രുവ് ജുറേല്‍ പെട്ടെന്നു ഇതെങ്ങനെ ടീമലേക്കു വന്നു?

ഏകദിനത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു ഇടം നേടുകയോ, ഇടം നേടാതിരിക്കുകയോ ചെയ്യാം. പക്ഷെ അതു നിരസിക്കാനുള്ള ആദ്യത്തെ അവകാശം അദ്ദേഹത്തിനു നല്‍കണമെന്നും ശ്രീകാന്ത് വ്യക്തമാക്കി.

റാണയെന്തിന് ടീമില്‍

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണ എല്ലായ്‌പ്പോഴും സ്ഥാനം നിലനിര്‍ത്തുന്നത് എന്തിന്റെ പേരിലാണെന്നും കെ ശ്രീകാന്ത് ആഞ്ഞടിക്കുന്നു. ഈ തരത്തിലുള്ള ടീം സെലക്ഷനിലൂടെ യഥാര്‍ഥത്തില്‍ കളിക്കാരെ ആശയക്കുഴപ്പത്തിലാക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്യുന്നത്. സെലക്ഷന്‍ എങ്ങനെയാവുമെന്നു ഓരോ ദിവസവും നമുക്കു പോലും ഉറപ്പില്ല.

HARSHIT RANA

യശസ്വി ജയ്‌സ്വാള്‍ പെട്ടെന്നു ടീമിലേക്കു വരും. അടുത്ത മിനിറ്റില്‍ അവനെ കാണാതാവുകയും ചെയ്യും. എല്ലായ്‌പ്പോഴും ടീമില്‍ സ്ഥിരമായുള്ള ഒരാള്‍ മാത്രമേയുള്ളു, അത് ഹര്‍ഷിത് റാണയാണ്. എന്തുകൊണ്ടാണ് അവന്‍ ഇന്ത്യന്‍ ടീമിലെന്നു ആര്‍ക്കുമറിയില്ല. ടീമില്‍ എല്ലായ്‌പ്പോഴും വെട്ടലുകളും തിരുത്തലുകളും നടത്തി അവര്‍ കളിക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുകയാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ഹര്‍ഷിത് റാണയെയും സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഓസീസ് പര്യടനത്തിനുള്ള രണ്ടു സ്‌ക്വാഡുകളിലും ഉള്‍പ്പെടുത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. ചിലര്‍ നന്നായി കളിച്ചാലും അവരെ നിങ്ങള്‍ ടീമിലെടുക്കില്ല.

എന്നാല്‍ നന്നായി കളിക്കാത്ത ചിലരെ എടുക്കുകയും ചെയ്യും. ഹര്‍ഷിത് റാണയെ പോലെ ആയിരിക്കുന്നതാണ് നല്ലത്, കൂടാതെ ഗംഭീറിനോടു എല്ലായ്‌പ്പോഴും യേസ് പറയുന്നവര്‍ക്കും ടീമിലെത്താം.

2027ലെ ലോകകപ്പിലേക്കു നിങ്ങള്‍ ടീമിനെ തയ്യാറാക്കണം. പക്ഷെ അവര്‍ അതു ചെയ്യുന്നില്ലെന്നാണ് എനിക്കു തോന്നിയത്. ഹര്‍ഷിത് റാണയെയും നിതീഷ് കുമാര്‍ റെഡ്ഡിയെയുമെല്ലാം നിങ്ങള്‍ സാധ്യതാ ലിസ്റ്റിലെടുത്താല്‍ ലോകകപ്പ് ട്രോഫിയോടു നിങ്ങള്‍ക്കു ഗുഡ്്‌ബൈ പറയേണ്ടി വരുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, October 5, 2025, 9:22 [IST]
Other articles published on Oct 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+