കാന്‍ബെറ: നാളെ തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയ്ക്കു മുമ്പ് ഇന്ത്യന്‍ ടീമിനു വമ്പന്‍ മുന്നറിയിപ്പമായി ഓസ്‌ട്രേലിയയു ടെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡ്. ഇന്ത്യയെ അടിച്ചുതകര്‍ക്കുമെന്നും അഗ്രസീവ് ബാറ്റിങ് സമീപനത്തില്‍ നിന്നും പിന്നിലേക്കു പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ കാരണവും ഹെഡ് തുറന്നു പറഞ്ഞിരിക്കുകയാണ്.
അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയി ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്‌നം അദ്ദേഹം തന്നെയായിരിക്കും. വിവിധ ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കെതിരേയുള്ള ഹെഡിന്റെ ഗംഭീര റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം. നേരത്തേ ഡബ്ല്യുടിസി ഫൈനലിലും 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലുമെല്ലാം ഇന്ത്യയുടെ അന്തകനായതും അദ്ദേഹമാണ്.

അറ്റാക്കിങ് ഗെയിം
ഇന്ത്യന്‍ ടീം ശക്തരാണെങ്കിലും ഓസ്‌ട്രേലിയന്‍ ടീം ടി20 പരമ്പയിലുടനീളം അറ്റാക്കിങ് ഗെയിം തന്നെയാണ് പുറത്തെടുക്കുകയെന്നു ട്രാവിസ് ഹെഡ് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ഇടംകൈയന്‍ ബാറ്റര്‍.
ഹെഡിനെ കൂടാതെ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട് തുടങ്ങി വലിയ ഹിറ്റര്‍മാരുടെ വലിയൊരു നിര തന്നെ ഓസ്‌ട്രേലിയക്കുണ്ട്.
നിങ്ങള്‍ക്കു കരുത്തുണ്ടെങ്കില്‍ പിന്നെയെന്തിന് ഭയക്കണം? ഞങ്ങള്‍ക്കു അതിശക്തമായ നിരയുണ്ട്. അതുകൊണ്ടു തന്നെ മുന്നോട്ടു പോവേണ്ടതുമുണ്ട്. ടിം ഡേവിഡ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ജോഷ് ഇംഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ തുയങ്ങിയവരെല്ലാം നിങ്ങള്‍ക്കു പിന്നാലെ ബാറ്റിങില്‍ ഇറങ്ങാനിരിക്കുമ്പോള്‍ വെറുതെ എന്തിന് ബോള്‍ പാഴാക്കണമെന്നും ഹെഡ് ചോദിക്കുന്നു.
ടി20യില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ടീമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയുടേത്. ഈ വര്‍ഷം ടി20യില്‍ കംഗാരുപ്പടയുടെ പ്രകടനം ആരെയും ഭയപ്പെടുത്തും. പവര്‍പ്ലേയില്‍ 170നടുത്ത് സ്‌ട്രൈക്ക് റേറ്റിലും 60നു മുകളില്‍ ശരാശരിയിലുമാണ് അവര്‍ റണ്‍സ് വാരിക്കൂട്ടുന്നത്.
ഓസീസ് ടീമിന്റെ പ്ലാന്‍ വളരെ സിംപിളാണ്. അറ്റാക്ക് ചെയത് ശക്തമായി തുടങ്ങുക, എതിരാളികളെ ഒരിക്കലും നിലയുറപ്പിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് കംഗാരുപ്പടയുടെ ശൈലി.
ഐപിഎല്ലില്‍ കണ്ടിട്ടുള്ള ആധുനിക ടി20യിലെ നിര്‍ഭയമായ സമീപനമാണ് ഓസ്‌ട്രേലിയ ഇപ്പോള്‍ പിന്തുടരുന്നത്. ശ്രദ്ധയോടെ വിക്കറ്റ് കാത്തുസൂക്ഷിച്ചു കളിച്ച ശേഷം അവസാനത്തേക്കു ആഞ്ഞടിക്കുകയെന്ന ശൈലി ഇപ്പോള്‍ പഴഞ്ചനായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അടുത്ത വര്‍ഷം ഐസിസി ടി20 ലോകകപ്പ് വരാനിരിക്കെ ഓസ്‌ട്രേലിയയും പുത്തന്‍ ശൈലിയുടെ വക്താക്കളായത്.

ഏതു സ്‌കോറും നേടും
ടി20യില്‍ പവര്‍പ്ലേയിിലെ ഫീല്‍ഡിങ് നിയന്ത്രണങ്ങളുടെ ആനുകല്യം പരമാവധി മുതലാക്കാനാണ് ഓസ്‌ട്രേലിയ ശ്രമിക്കാറുള്ളതെന്നു ട്രാവിസ് ഹെഡ് പറയുന്നു. ഞങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നാല്‍ ഏതു സ്‌കോറും നേടാന്‍ സാധിക്കും.
അതുകൊണ്ടു തന്നെ ക്രീസിലെത്തി കഴിഞ്ഞാല്‍ പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കി പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യാനാണ് മിച്ചെല്‍ മാര്‍ഷും താനും ശ്രമിക്കാറുള്ളതെന്നും ഹെഡ് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞങ്ങളുടെ ശക്തിയും അതാണെന്നു കാണാന്‍ കഴിയും. ഏകദിനമെടുത്താലും ടി20യെടുത്താലും പവര്‍പ്ലേയ്ക്കു ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കാറുണ്ട്.
അശ്രദ്ധയോടെ കളിക്കാതിരിക്കാനും ഞങ്ങള്‍ ശ്രമിക്കാറുണ്ട്. പക്ഷെ ചില ഘട്ടങ്ങളില്‍ അങ്ങനെ തോന്നിയേക്കാം. പവര്‍പ്ലേയില്‍ കഴിയുന്നത്രയും റണ്‍സ് അടിച്ചെടുക്കാന്‍ തന്നെയണ് ശ്രമിക്കാറുള്ളതെന്നും ഹെഡ് കൂട്ടിച്ചേര്‍ത്തു.