For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ടെസ്റ്റില്‍ ഓസീസിനെ തീര്‍ക്കുമോ ഇന്ത്യ? വേണ്ടത് ഒരൊറ്റ കാര്യം, ജാഫറുടെ പ്രവചനം

ഈ വര്‍ഷമവസാനം നടക്കാനിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഓസ്‌ട്രേലിയയില്‍ അഞ്ചു ടെസ്റ്റുകളുടെ കടുപ്പമേറിയ പരമ്പരയാണ് രോഹിത് ശര്‍മയെയും സംഘത്തെും കാത്തിരിക്കുന്നത്. നിലവില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ അവകാശികള്‍ കൂടിയായ ഇന്ത്യ ഇതു നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയന്‍ മണ്ണിലെത്തുക.

ഓസ്‌ട്രേലിയയില്‍ പരമ്പര നേടണമെങ്കില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനം ഇന്ത്യക്കു നിര്‍ണായകമായിരിക്കുമെന്നാണ് ജാഫര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുള്‍പ്പെടെ പ്രധാനപ്പെട്ട ഫാസ്റ്റ് ബൗളര്‍മാരുടെയെല്ലാം സേവനം ഈ പരമ്പരയില്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറുക ഏതു താരമായിരിക്കുമെന്നും ജാഫര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

JASPRIT BUMRAH

ആരാധകരുമായുള്ള ചോദ്യോത്തര സെഷനില്‍ സംവദിക്കവെയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയെക്കുറിച്ച് ജാഫറുടെ പ്രവചനം. 2024-25ലെ ബിജിടിയില്‍ ഇത്തവണ ആരായിരിക്കും വിജയിക്കുകയെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

ബുംറ, ഷമി, സിറാജ് എന്നിവര്‍ ഫിറ്റായിരിക്കുകയും പരമ്പരയില്‍ ഭൂരിഭാഗം കളിക്കുകയും ചെയ്താല്‍ ഓസ്‌ട്രേലിയയില്‍ ഹാട്രിക് കിരീടം നേടാന്‍ ഇന്ത്യക്കു വലിയ അവസരമാണുള്ളത്. അര്‍ഷ്ദീപ് ഉണ്ടെങ്കില്‍ ഇടംകൈയനെന്ന ഓപ്ഷന്‍ കൂടി ലഭിക്കും. ഫിറ്റായിരിക്കുകയും ഈ പര്യടനത്തിനു ലഭ്യമായിരിക്കുകയും ചെയ്താല്‍ മായങ്ക് യാദവായിരിക്കും കറുത്ത കുതിരയെന്നും എക്‌സില്‍ ജാഫര്‍ കുറിച്ചു.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ബൗളിങിലെ രണ്ടു നെടുംതൂണുകളാണ് ബുംറയും ഷമിയും. പേസര്‍മാരെ തുണയ്ക്കുന്ന വിദേശ പിച്ചുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്കു സാധിക്കും. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ താന്‍ അപകടകാരിയാണെന്നു സിറാജും നേരത്തേ തെളിയിച്ചിട്ടുള്ളതാണ്. വ്യത്യസ്ത ശൈലിയില്‍ ബൗള്‍ ചെയ്യുന്നവരാണ് മൂന്നു പേരും. എന്നാല്‍ അഞ്ചു ടെസ്റ്റുകളുള്‍പ്പെടുന്ന ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ തന്നെ ഇവര്‍ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

ഓസ്‌ട്രേലിയയില്‍ ബുംറ, ഷമി, സിറാജ് എന്നീ മൂന്നു പേരെ മുന്‍നിര്‍ത്തിയുള്ള ബൗളിങ് കോമ്പിനേഷനായിരിക്കും ഇന്ത്യ പരീക്ഷിക്കുക. കഴിഞ്ഞ ടി20 ലോകകപ്പിലടക്കം ശ്രദ്ധേയമായ പ്രകടനം നടത്തിയ അര്‍ഷ്ദീപിനും ഇത്തവണ ടെസ്റ്റ് ടീമിലേക്കു ആദ്യമായി വിളിയെത്താന്‍ സാധ്യതയുണ്ട്. ന്യൂബോള്‍ നന്നായി കൈകാര്യം ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. മാത്രമല്ല ഇടംകൈയനാണെന്നത് ബൗളിങില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടു വരികയും ചെയ്യും.

MAYANK YADAV

മായങ്കിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലായിരുന്നു യുവ ഫാസ്റ്റ് ബൗളര്‍. 150 കിമിക്കു മുകളില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്തതോടെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ ശ്രദ്ധിക്കപ്പെട്ടത്. വേഗതയ്‌ക്കൊപ്പം പന്തിന്‍ മേലുള്ള നിയന്ത്രണവും വൈവിധ്യവുമെല്ലാം മായങ്കിനെ സ്‌പെഷ്യലാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ഐപിഎല്ലിലൂടെ അരങ്ങേറിയ അദ്ദേഹം ആദ്യ കളിയിലും രണ്ടാമത്തെ കളിയിലും പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. ഏഴു വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത്.

പക്ഷെ പരിക്കു കാരണം കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയാതെ താരം പിന്‍മാറുകയായിരുന്നു. പരിക്കില്‍ നിന്നും മോചിതനായി ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന മായങ്കിനു അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയേക്കുമെന്നാണ് സൂചനകള്‍. ഒരു പക്ഷെ വരാനിരിക്കുന്ന ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ മായങ്കിനെ ഇന്ത്യ പരീക്ഷിച്ചേക്കും.

Story first published: Monday, August 12, 2024, 10:12 [IST]
Other articles published on Aug 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+