Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഒരിക്കലും കാണാനാഗ്രഹിക്കാത്തത്! എന്താണിത്? കോലിക്കെതിരേ ശാസ്ത്രി

മെല്‍ബണ്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ യുവതാരം സാം കോണ്‍സ്റ്റാസിനെതിരേയുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ടീമിന്റെ മുന്‍ കോച്ച് രവി ശാസ്ത്രി. 19 കാരനായ യുവതാരം പുറത്തായി മടങ്ങവെ വഴി മുടക്കുന്ന തരത്തില്‍ മനപ്പൂര്‍വ്വം മുന്നിലേക്കു കയറി വന്ന കോലി തോള്‍ കൊണ്ട് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുതാരങ്ങളും തമ്മില്‍ കുറച്ചു നേരെ വാക്‌പോരിലുമേര്‍പ്പെട്ടിരുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് കോലിക്കു വിലക്ക് വന്നേക്കുമെന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പിഴയുമായി രക്ഷപ്പെടുകയായിരുന്നു. മാച്ച് ഫീയുടെ 20 ശതമാനമാണ് അദ്ദേഹത്തിനു പിഴ ചുമത്തിയത്. കോണ്‍സ്റ്റാസിനെതിരേ മാച്ച് റഫറി നടപടിയൊന്നും സ്വീകരിക്കുകയും ചെയ്തിട്ടില്ല.

VIRAT KOHLI SAM KONSTAS

ആഞ്ഞടിച്ച് ശാസ്ത്രി

ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് വിരാട് കോലിയുടെ മോശം പെരുമാറ്റത്തിനെതിരേ രവി ശാസ്ത്രി ആഞ്ഞടിച്ചിരിക്കുന്നത്. തികച്ചും അനാവശ്യമായ പ്രവര്‍ത്തിയാണ് കോലിയുടെ ഭാഗത്തു നിന്നുണ്ടായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

വിരാട് ഒരു സീനിയര്‍ താരമാണ്, ക്യാപ്റ്റനുമായിട്ടുള്ളയാളാണ്. ഈ സംഭവത്തില്‍ അദ്ദേഹത്തിനു തന്റേതായിട്ടുള്ള വിശദീകരണമുണ്ടായിരിക്കാം. പക്ഷെ നിങ്ങള്‍ കാണാനാഗ്രഹിക്കാത്ത ഒരു കാര്യമാണിതെന്നു ശാസ്ത്രി വ്യക്തമാക്കി. ഇതെല്ലാം കാണുന്ന ഒരു വ്യക്തിയുണ്ട്. ഈ നടപടി ക്രമങ്ങളില്‍ കണ്ണും നട്ടിരിക്കുന്ന ഒരാള്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റായിരിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

വിമര്‍ശിച്ച് വോനും

വിരാട് കോലിയെ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോനും ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. കോലി ചെയ്തത് തികച്ചും തെറ്റായിട്ടുള്ള കാര്യമാണെമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ദീര്‍ഘകാലം കളിച്ചിട്ടുള്ള ഒരു സീനിയര്‍ താരം എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ല. ഒരു 19 കാരന്‍ അദ്ദേഹത്തെ ഇങ്ങനെ പ്രകോപിപ്പിച്ചത് എന്തു കൊണ്ടായിരിക്കാമെന്നും അറിയില്ല. സാം കോണ്‍സ്റ്റാസ് തെറ്റായിട്ട് ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും വോന്‍ വ്യക്തമാക്കി.

അതേസമയം, കോലിയുമായുണ്ടായ കളിക്കളത്തിലെ ഏറ്റുമുട്ടല്‍ കോണ്‍സ്റ്റാസ് ചിരിച്ചുതള്ളുകയായിരുന്നു. ആദ്യദിനത്തിലെ മല്‍സരശേഷം സംസാരിക്കവെയാണ് ഓസീസ് യുവതാരം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഞാന്‍ എന്റെ ഗ്ലൗസുകള്‍ ഇടുകയായിരുന്നു. അദ്ദേഹം അബദ്ധത്തില്‍ എന്നെ ഇടിക്കുകയായിരുന്നു. പക്ഷെ ഇതു വെറും ക്രിക്കറ്റ് മാത്രമാണ്, സമ്മര്‍ദ്ദമുണ്ടാവുമെന്നും കോണ്‍സ്റ്റാസ് വ്യക്തമാക്കി.

അതേസമയം, മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്കു നീങ്ങുകയാണ്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ ആറു വിക്കറ്റിന് 311 റണ്‍സെന്ന ശക്തമായ നിലയിലാണ്. 68 റണ്‍സോടെ സ്റ്റീവ് സ്മിത്തും എട്ടു റണ്‍സുമായി നായകന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലബ്യുഷെയ്ന്‍ (72), ട്രാവിസ് ഹെഡ് (0), മിച്ചെല്‍ മാര്‍ഷ് (4), അലെക്‌സ് ക്യാരി (31) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്.

Story first published: Thursday, December 26, 2024, 17:56 [IST]
Other articles published on Dec 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+