For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രണ്ടാം ടെസ്റ്റില്‍ കോലി മിന്നിക്കും, രോഹിത് ഫ്‌ളോപ്പാവും! തള്ളല്ല; ഈ കണക്ക് നോക്കൂ

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ രണ്ടാം മത്സരം ആറാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയതിനാല്‍ നിലവില്‍ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യയാണുള്ളതെന്ന് പറയാം. എന്നാല്‍ പെര്‍ത്തിലെ ജയത്തിന്റെ ആത്മവിശ്വാസം ഇന്ത്യയെ തുണക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായ കാര്യങ്ങളിലൊന്ന് യശ്വസി ജയ്‌സ്വാളിന്റേയും വിരാട് കോലിയുടേയും പ്രകടനമാണ്.

രണ്ട് പേരും ബാറ്റിങ്ങില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അഡ് ലെയ്ഡിലേക്കെത്തുമ്പോഴും ഇവരുടെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ ഹീറോയാകാന്‍ പോകുന്നത് വിരാട് കോലിയാണെന്ന് പറയാം. പെര്‍ത്തിലെ സെഞ്ച്വറി പ്രകടനംകൊണ്ടല്ല. രണ്ടാം ടെസ്റ്റില്‍ കോലി തിളങ്ങുമെന്ന് പറയാന്‍ മറ്റ് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഡിസംബറില്‍ കോലി മിന്നിക്കും

വിരാട് കോലി രണ്ടാം ടെസ്റ്റില്‍ തിളങ്ങുമെന്ന് പറയാനുള്ള പ്രധാന കാരണം കോലിയുടെ മുന്‍ കണക്കുകളാണ്. ഡിസംബര്‍ മാസത്തിലെ കോലിയുടെ കണക്കുകള്‍ ആരേയും വിസ്മയിപ്പിക്കുന്നതാണ്. ഇത് വിലയിരുത്തുമ്പോള്‍ കോലി രണ്ടാം ടെസ്റ്റില്‍ തിളങ്ങാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് തന്നെ പറയാം. 39 ഇന്നിങ്‌സുകളാണ് ഡിസംബര്‍ മാസം കോലി കളിച്ചിട്ടുള്ളത്. 57.13 ശരാശരിയില്‍ നേടിയത് 2171 റണ്‍സാണ്. ഇതില്‍ എട്ട് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്ന് തവണ ഡെക്കുമായിട്ടുണ്ട്.

ഈ കണക്കുകള്‍ നോക്കുമ്പോള്‍ കോലി രണ്ടാം ടെസ്റ്റില്‍ മികവ് കാട്ടുമെന്ന് തന്നെയാണ് വിലയിരുത്താന്‍ സാധിക്കുക. കോലി മോശം ഫോമിലായിരുന്നു ഉണ്ടായിരുന്നത്. പെര്‍ത്തിലൂടെ അദ്ദേഹം തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. മോശം ഫോമില്‍ നിന്ന് കോലി ഗംഭീരമായി ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ഈ ഫോം കോലി വരുന്ന മത്സരങ്ങളിലും തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും അഡ് ലെയ്ഡില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

rohit sharma

രോഹിത്തിന് കഷ്ടകാലം

രോഹിത് ശര്‍മയെ സംബന്ധിച്ച് രണ്ടാം ടെസ്റ്റ് ദുരന്തമായി മാറാനാണ് സാധ്യത. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ രോഹിത്തിന് സാധിക്കണം. എന്നാല്‍ ഡിസംബറിലെ രോഹിത്തിന്റെ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതല്ല. 18 ഇന്നിങ്‌സില്‍ നിന്ന് 22 ശരാശരിയില്‍ നിന്ന് 353 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും നാല് ഡെക്കും ഉള്‍പ്പെടും.

രോഹിത്തിന് അഡ്‌ലെയ്ഡിലും തിളങ്ങാന്‍ സാധിച്ചേക്കില്ലെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുംറക്ക് കീഴില്‍ ഇന്ത്യ ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ജയിപ്പിക്കേണ്ടത് രോഹിത് ശര്‍മയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ രോഹിത്തിന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. നായകനായും ബാറ്റ്‌സ്മാനായും രോഹിത്തിന് അത്ര മികച്ച സമയമല്ല.

ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാം

പെര്‍ത്ത് ടെസ്റ്റിലെ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാം. നിലവില്‍ ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തിലാണുള്ളത്. ഈ സമ്മര്‍ദ്ദം മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഹര്‍ഷിത് റാണയുമെല്ലാം പേസ് നിരയില്‍ മിന്നിക്കുന്നുണ്ട്. ഈ പ്രകടനം ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.

ബാറ്റിങ് നിര മികവ് കാട്ടിയാല്‍ എറിഞ്ഞു പിടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചേക്കും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിരയിലേക്കാണ് എല്ലാവരും ശ്രദ്ധ നല്‍കുന്നത്. സീനിയര്‍ താരങ്ങളുടെ പ്രകടനം അഡ്‌ലെയ്ഡില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

Story first published: Wednesday, December 4, 2024, 22:02 [IST]
Other articles published on Dec 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+