For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സച്ചിന്‍ സൂക്ഷിച്ചോ!! ആ റെക്കോര്‍ഡ് തകരും? കോലിക്കു പറ്റുമോ, നോക്കാം

പെര്‍ത്ത്: ലോക ക്രിക്കറ്റിലെ യഥാര്‍ഥ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനു ഈയാഴ്ച തുടക്കമാവുകയാണ്. ഞായറാഴ്ച പെര്‍ത്തിലാണ് ഏകദിന പരമ്പരയിലെ ആദ്യ അങ്കം. വിജയത്തോടെ തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം.

അതിനിടെ ഈ പരമ്പരയില്‍ വലിയൊരു റെക്കോര്‍ഡ് കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും റണ്‍മെഷീനുമായ വിരാട് കോലി. മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍ടൈം റെക്കോര്‍ഡാണ് അദ്ദേഹം തിരുത്താന്‍ തയ്യാറെടുക്കുന്നത്. ഏതാണ് ഈ നേട്ടമെന്നു പരിശോധിക്കാം.

VIRAT KOHLI

ഓസീസിനെ കിട്ടിയാല്‍ കസറും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോലിയുടെ ഫേവറിറ്റ് എതിരാളികളെന്നു ഓസ്‌ട്രേലിയയെ വിളിക്കാം. കാരണം അവരെ ഏതു ഫോര്‍മാറ്റില്‍ കിട്ടിയാലു അദ്ദേഹം മാച്ച് വിന്നിങ് പ്രകടനങ്ങളും പുറത്തെടുക്കാറുണ്ട്. ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ അവര്‍ക്കെതിരേ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ രണ്ടാമത്തെ ഇന്ത്യന്‍ താരവും കോലിയാണ്.

3077 റണ്‍സുമായാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഈ ലിസ്റ്റില്‍ തലപ്പത്തുളളത്. 2451 റണ്‍സുമായി കോലി പിന്നാലെയുണ്ട്. എട്ടു സെഞ്ച്വറികളും 15 ഫിഫ്റ്റികളുമടക്കമാണ് 2000ന് മുകൡ റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയത്. ഫിഫ്റ്റികളുടെ എണ്ണത്തില്‍ കോലിയും സച്ചിനും ഉപ്പോള്‍ ഒപ്പം നില്‍ക്കുകയാണ്. വരാനിരിക്കുന്ന പരമ്പരയില്‍ ഒരു ഫിഫ്റ്റി കൂടി കുറിക്കാനായാല്‍ 16ാം ഫിഫ്റ്റിയോടെ പുതിയ കിങായി കോലിി മാറുകയും ചെയ്യും.

സച്ചിനും കോലിയും കഴിഞ്ഞാല്‍ ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ കൂടുതല്‍ ഫിഫ്റ്റിയടിച്ച ഇന്ത്യന്‍ താരം മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. 11 ഫിഫ്റ്റികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ഫിഫ്റ്റികളുടെ എണ്ണത്തില്‍ മാത്രമല്ല, സെഞ്ച്വറികളിയും വമ്പന്‍ റെക്കോര്‍ഡ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കോലിയെ കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ഏകദിന സെഞ്ച്വറികളെന്ന റെക്കോര്‍ഡും സച്ചിനു അവകാശപ്പെട്ടതാണ്.

ഒമ്പതു സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്. എന്നാല്‍ കോലിക്കു വരാനിരിക്കുന്ന പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ കണ്ടെത്താനായാല്‍ സച്ചിനെ ഓവര്‍ടേക്ക് ചെയ്യാം.

SACHIN KOHLI

ഗില്ലിന്റെ ഇന്ത്യ

ഏകദിന ക്രിക്കറ്റില്‍ യുവ സൂപ്പര്‍താരം ശുഭ്മന്‍ ഗില്‍ യുഗത്തിനു കൂടിയാണ് ഓസ്‌ട്രേലിയയില്‍ ഇത്തവണ തുടക്കമാവുന്നത്. ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലും അദ്ദേഹം സ്ഥിരം ക്യാപ്റ്റന്‍സിയറ്റെടുത്ത ശേഷം ടീം കളിക്കുന്ന ആദ്യ പരമ്പരയാണിത്.

2027ലെ ഐസിസി ഏകദിന ലോകകപ്പിലും ടീമിനെ നയിക്കണമെന്ന ആഗ്രഹവുമായി രോഹിത് ശര്‍മ തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യവെയാണ് തീര്‍ത്തും അപ്രതീക്ഷിതായി അദ്ദേഹം പുറത്താക്കപ്പെടുന്നത്.

പകരം ഗില്ലിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ചുമതലയേല്‍പ്പിക്കുകയായിരുന്നു. അടുത്ത ഏകദിന ലോകകപ്പിനായി ടീമിനെ തയ്യാറാക്കാന്‍ ഗില്ലിനു കൂടുതല്‍ സമയം നല്‍കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു അഗാര്‍ക്കര്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

നേരത്തേ വൈസ് ക്യാപ്റ്റനായിരുന്ന ഗില്ലിനു നായകസ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ചത് പുതിയ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ക്കും നറുക്കുവീണിരിക്കുകയാണ്. വിവിധ ടീമുകള്‍ക്കൊപ്പം നായകനായി മികവ് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ശ്രേയസ് പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരെ റണ്ണറപ്പുമാക്കിയിട്ടുണ്ട്.

Story first published: Thursday, October 16, 2025, 12:02 [IST]
Other articles published on Oct 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+