Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വീണ്ടും നിരാശപ്പെടുത്തി കോലി, സന്നാഹത്തില്‍ ഫ്‌ളോപ്പ്; ഇന്ത്യക്ക് ചങ്കിടിപ്പ്

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി വരാനിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര രണ്ട് ടീമിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇത്തവണയും ഈ നേട്ടം ആവര്‍ത്തിക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ നാട്ടില്‍ ന്യൂസീലന്‍ഡിനോട് ടെസ്റ്റ് പരമ്പര തോറ്റ് നാണംകെട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്കെത്തുന്നത്.

പെര്‍ത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ കളിക്കുന്നുമില്ല. ഇന്ത്യയുടെ മറ്റ് പ്രധാന താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവെക്കുന്നത്. നിലവില്‍ ഇന്ത്യ പരിശീലന മത്സരം കളിക്കുകയാണ്. ഇന്‍ഡ്രാ സ്‌ക്വാഡ് മത്സരത്തില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ സീനിയര്‍ താരവും സൂപ്പര്‍ താരവുമായ വിരാട് കോലിക്ക് തിളങ്ങാനാവുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

കോലി നേടിയത് വെറും 15 റണ്‍സ്

വിരാട് കോലി പെര്‍ത്തില്‍ നടന്ന പരിശീലന മത്സരത്തില്‍ വെറും 15 റണ്‍സാണ് നേടിയത്. മുകേഷ് കുമാറാണ് വിരാട് കോലിയുടെ വിക്കറ്റ് നേടിയത്. പെര്‍ത്തില്‍ രോഹിത് ശര്‍മ ഉണ്ടാകില്ലെന്നത് വ്യക്തമായതോടെ വിരാട് കോലിയിലേക്കാണ് എല്ലാവരുടേയും കണ്ണുകള്‍. എന്നാല്‍ സമീപകാലത്തായി മോശം ഫോമിലാണ് കോലിയുള്ളത്. ഈ വര്‍ഷം ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടാനാവാതെ കോലി പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ കോലി ഓസീസ് പരമ്പരയിലൂടെ ഫോമിലേക്കെത്തുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സന്നാഹത്തില്‍ കോലി കാഴ്ചവെച്ചിരിക്കുന്നത്. മുകേഷ് കുമാറിന് മുന്നില്‍ കീഴടങ്ങിയ കോലിക്ക് മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് പേസ് കൂട്ടുകെട്ട് വലിയ തലവേദന ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. കോലി ഫ്‌ളോപ്പായാല്‍ ഇന്ത്യയുടെ വിജയ സാധ്യതകള്‍ അത് കുറക്കും. ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള താരമാണ് കോലി. അതുകൊണ്ടുതന്നെ ഈ മികവ് ഇത്തവണയും കോലിക്ക് കാഴ്ചവെക്കാന്‍ സാധിക്കേണ്ടതായുണ്ട്.

kl rahul

രാഹുലിന് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ മോശം ഫോം ഇതിനോടകം വലിയ തലവേദനയായിട്ടുണ്ട്. ഇപ്പോഴിതാ ഇതിനിടെ പരിക്കും ഇന്ത്യയുടെ ആശങ്ക ഉയര്‍ത്തുകയാണ്. കെ എല്‍ രാഹുലിന് പരിശീലനത്തിനിടെ പരിക്കേറ്റെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം രാഹുലിനെ ഓപ്പണറാക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. ഇക്കാര്യം പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ പരിക്ക് രാഹുലിനെ വേട്ടയാടുന്നുവെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

രോഹിത്തിന് പകരം ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്ന അഭിമന്യു ഈശ്വരന്‍ ഇന്ത്യ എ ടീമിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ രാഹുലിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം. എന്തായാലും സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ ആകെയുള്ള പ്രകടനം പ്രതീക്ഷ നല്‍കുന്നതല്ല.

ജസ്പ്രീത് ബുംറയടക്കം നെറ്റ്‌സില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പന്തെറിഞ്ഞു നല്‍കി. റിഷഭ് പന്തിന് പരിശീലിക്കാന്‍ നെറ്റ്‌സില്‍ ബുംറ പന്തെറിഞ്ഞു. എന്തായാലും നിലവിലെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതല്ല.

ഇന്ത്യക്ക് നാല് ജയം കടുപ്പം

ഓസ്‌ട്രേലിയക്കെതിരേ നാല് ജയം നേടാനായാലേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ സാധിക്കൂ. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് നാല് ജയം ഓസ്‌ട്രേലിയയില്‍ നേടുകയെന്നത് വളരെ പ്രയാസമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഇന്ത്യന്‍ പദ്ധതി ഓസ്‌ട്രേലിയക്കെതിരേ നടക്കില്ല. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം മോശം ഫോമിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ വളരെ പ്രയാസമാണെന്ന് തന്നെ പറയാം.

റിഷഭ് പന്ത് ഇത്തവണ ഒറ്റക്ക് അത്ഭുതം സൃഷ്ടിക്കുമെന്ന് കരുതാനാവില്ല. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കുന്നുണ്ട്. അതോടൊപ്പം പേസ് നിരയിലെ മുഹമ്മദ് സിറാജിന്റെ മോശം ഫോമും മുഹമ്മദ് ഷമിയുടെ അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണെന്ന് തന്നെ പറയാം.

Story first published: Friday, November 15, 2024, 11:51 [IST]
Other articles published on Nov 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+